മകളുടെ കണ്ണുകളിലെ ആകാശം, അമ്മയെ മോഡലാക്കി മകൾ , ചിത്രം വൈറലാകുന്നു

മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട താരകുടുംബമാണ് നടൻ ഇന്ദ്രജിത്തിന്റേത്. സോഷ്യൽ മീഡിയയിൽ സജീവമാണ് ഈ താര കുടുംബം. വീട്ടിലെ ചെറിയ സന്തോഷങ്ങളും തമാശകളും തങ്ങളുടെ വിശേഷങ്ങളുമെല്ലാം ഇവർ സോഷ്യൽ മീഡിയയിൽ പങ്കുവെയ്ക്കാറുണ്ട്. താരകുടുംബത്തിന്റെ പുതിയ വിശേഷങ്ങള്‍ അറിയാന്‍ വലിയ ആകാംക്ഷകളോടെയാണ് ആരാധകരും കാത്തിരിക്കാറുള്ളത്. മികച്ചപ്രേക്ഷക പിന്തുണയാണ് ഇവർക്ക് ലഭിക്കാറുള്ളത്. സിനിമയിൽ സജീവമല്ലെങ്കിലും പൂർണ്ണിമയ്ക്ക് സമൂഹമാധ്യമങ്ങളിൽ കൈനിറയെ ആരാധകരാണ്.

poornima

സോഷ്യൽ മീഡിൽ വൈറലാകുന്നത് പൂർണ്ണിമ ഇന്ദ്രജിത്തിന്റ ചിത്രങ്ങളാണ്. മകൾ പ്രാർഥനയും അമ്മയുടെ മനോഹരമായ ചിത്രം പങ്കുവെച്ചിട്ടുണ്ട്.അവളുടെ കണ്ണുകളിലെ ആകാശം' എന്ന തലക്കെട്ടോടെയാണ് പൂർണിമ ചിത്രം പങ്കുവെച്ചിരിക്കുന്നത്. മകൾ പ്രാർത്ഥന അവളുടെ കണ്ണുകളിലൂടെ കണ്ട ആകാശത്തിൻ്റെ ചിത്രങ്ങളാണ് ഇതെന്നും പൂർണിമ പറയുന്നുണ്ട്. നടി മാത്രമല്ല പ്രാർത്ഥനയും അമ്മയുടെ മനോഹരമായ ബ്ലാക്ക് ആന്റ് വൈറ്റ് ചിത്രങ്ങൾ പങ്കുവെച്ചിട്ടുണ്ട് പ്രാർത്ഥനയുടെ ചി്ത്രത്തിന് മികച്ച കമന്റെുകളാണ് ലഭിക്കുന്നത്. പൂർണിമ മകൾ നക്ഷത്രയ്ക്ക് ഉമ്മ കൊടുക്കുന്ന ചിത്രവും പ്രാർത്ഥന ചിത്രങ്ങൾക്കൊപ്പം പങ്കുെവെച്ചിട്ടുണ്ട്.

സിനിമയിൽ തിളങ്ങി നിന്നിരുന്ന സമയത്തായിരുന്നു പൂർണിമ വിവാഹിതയായത്. തുടർന്ന് അഭിനയത്തിന് ഒരു ഇടവേള നൽകുകയായിരുന്നു. സിനിമയിൽ മാത്രമല്ല സീരിയലിലും നടി സജീവമായിരുന്നു. ർണ്ണക്കാഴ്ച, രണ്ടാം ഭാവം, വല്യേട്ടൻ, മേഘമൽഹാർ, ഡാനി തുടങ്ങിയ പൂർണിമയുടെ ചിത്രങ്ങൾ ഇന്നും പ്രേക്ഷകരുടെ ഇടയിൽ ചർച്ച വിഷയമാണ്. ഒരു വലിയ ഇടവേളയ്ക്ക് ശേഷം നടി വീണ്ടും അഭിനയത്തിലേയ്ക്ക് തിരികെ എത്തിയിട്ടുണ്ട്. ആഷിഖ് അബ സംവിധാനം ചെയ്ത വൈറസ് എന്ന ചിത്രത്തിലാണ് വർഷങ്ങൾക്ക് ശേഷം പൂർണ്ണിമ അഭിനയിച്ചത്. കൂടാതെ രാജവീവ് രവി സംവിധാനം ചെയ്യുന്ന തുറമുഖത്തിലും താരം അഭിനയിക്കുന്നുണ്ട് .ഈ ചിത്രത്തിൽ ഭർത്താവ് ഇന്ദ്രജിത്തുമുണ്ട്.

നടി എന്നതിൽ ഉപരി ഫാഷൻ ഡിസൈനർ കൂടിയാണ് പൂർണിമ. പ്രാണ എന്ന് പേരുള്ള സ്ഥാപനവും ഇവർ നടത്തുന്നുണ്ട്. പൂർണിമയുടെ ഇൻസ്റ്റഗ്രാം പേജ് പ്രേക്ഷകരുടെ ഇടയിൽ ചർച്ച വിഷയമാണ് . കുടുംബ വിശേഷങ്ങൾക്കൊപ്പം സ്റ്റൈലീഷ് ചിത്രങ്ങശും സോഷ്യൽ മീഡിയയിൽ പങ്കുവെയ്ക്കാറുണ്ട്. ഇത് വലിയ ചർച്ച വിഷയമാകാറുണ്ട് . പലപ്പോഴും വ്യത്യസ്ത ലുക്കിലാണ് താരം പ്രത്യക്ഷപ്പെടാറുള്ളത്. നടിയുടെ വസ്ത്രധാരണം മുതൽ ഹെയർ സ്റ്റൈൽ വരെ പ്രേക്ഷകരുടെ ഇടയിൽ ഏറെ ശ്രദ്ധിക്കപ്പെടാറുണ്ട്. ഇത് നിരവധി പേർ പിന്തുടരുന്നുമുണ്ട്.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X