പൂര്‍ണിമയ്ക്ക് അലംകൃതയോടുള്ള സ്‌നേഹം ഇങ്ങനെ! ഡാഡയുടെ വരവില്‍ തുള്ളിച്ചാടി താരപുത്രി!
പ്രേക്ഷകര്‍ക്ക് പ്രിയപ്പെട്ട താരകുടുംബങ്ങളിലൊന്നാണ് പൃഥ്വിരാജിന്റേത്. കുടുംബത്തിലെല്ലാവരും സെലിബ്രിറ്റികളായി മാറിയിരിക്കുകയാണ്. സിനിമയില്‍ അഭിനയിക്കാതെ തന്നെ സെലിബ്രിറ്റിയായി മാറിയവരാണ് സുപ്രിയ മേനോനും അലംകൃതയും. പൃഥ്വിരാജ് പ്രൊഡക്ഷന്‍സുമായി ബന്ധപ്പെട്ട കാര്യങ്ങളുമായി സജീവമാണ് സുപ്രിയ മേനോന്‍. സോഷ്യല്‍ മീഡിയയിലൂടെ വിശേഷങ്ങള്‍ പങ്കുവെച്ചും താരപത്‌നി എത്താറുണ്ട്. ആടുജീവിതത്തിന്റെ ഷൂട്ടിംഗ് കഴിഞ്ഞ് കേരളത്തിലേക്ക് തിരിച്ചെത്തുന്ന പൃഥ്വിരാജിനെ കാണാനായി കാത്തിരിക്കുകയാണ് സുപ്രിയയും അലംകൃതയും.
ഷൂട്ടിംഗിനായി ജോര്‍ദാനിലേക്ക് പോയതിന് പിന്നാലെയായാണ് ലോക് ഡൗണ്‍ പ്രഖ്യാപിച്ചത്. ഇതോടെ ഷൂട്ടിംഗിനുള്ള അനുമതിയും റദ്ദാക്കുകയായിരുന്നു. ദിവസങ്ങള്‍ക്ക് ശേഷമായാണ് പിന്നീട് ഷൂട്ടിംഗ് പുനരാരംഭിച്ചത്. എന്നാണ് ലോക് ഡൗണ്‍ തീരുന്നതെന്നും ഡാഡ വരില്ലേയെന്നുമാണ് എപ്പോഴും ആലി ചോദിക്കുന്നതെന്ന് സുപ്രിയ കുറിച്ചിരുന്നു. ഡാഡ വരുന്നതിന്റെ സന്തോഷം പങ്കുവെച്ച ആലിയെക്കുറിച്ച് വാചാലരായെത്തിയിരിക്കുകയാണ് പൂര്‍ണിമയും സുപ്രിയയും. ഇന്‍സ്റ്റഗ്രാം വീഡിയോ ഇതിനകം തന്നെ വൈറലായി മാറിക്കഴിഞ്ഞിട്ടുണ്ട്.

ഡാഡ വരുന്നു
മൈ ഫാദര്‍ ഈസ് കമിങ് എന്ന് ബോര്‍ഡിലെഴുതുന്ന അലംകൃതയുടെ വീഡിയോയായിരുന്നു പൂര്‍ണിമയും സുപ്രിയയും പങ്കുവെച്ചത്. നാളുകള്‍ക്ക് ശേഷം തിരികെയെത്തുന്ന പൃഥ്വിക്കായി അക്ഷമയോടെ കാത്തിരിക്കുകയാണ് അലംകൃത. ഇതാദ്യമായാണ് ഇത്രയും കാലം ഞങ്ങള്‍ കാണാതെ ഇരിക്കുന്നതെന്ന് സുപ്രിയ പറഞ്ഞിരുന്നു. വിഷുവിനും വിവാഹ വാര്‍ഷികത്തിനുമൊന്നും പൃഥ്വി ഒപ്പമില്ലായിരുന്നു. താടിക്കാരനെ മിസ്സ് ചെയ്യുന്നതിനെക്കുറിച്ച് പറഞ്ഞ്ും സുപ്രിയ എത്തിയിരുന്നു.

പൃഥ്വിരാജിന്‍റെ കമന്‍റ്
തന്റെ റാണിക്കും രാജകുമാരിക്കുമൊപ്പം ക്വാറന്റൈന്‍ ദിനങ്ങള്‍ പൂര്‍ത്തിയാക്കാനുള്ള കാത്തിരിപ്പിലാണ് താനെന്നായിരുന്നു പൃഥ്വിരാജ് കമന്റ് ചെയ്തത്. പൂര്‍ണിമയുടെ പോസ്റ്റിന് കീഴില്‍ മാത്രമല്ല സുപ്രിയയോടും ഇത് തന്നെയായിരുന്നു താരം പറഞ്ഞത്. ആലിയെ കാണാത്തതിനെക്കുറിച്ച് താരവും പറഞ്ഞിരുന്നു. ആടുജീവിതത്തിനായി ശരീരഭാരം കുറച്ച് താടി വളര്‍ത്തിയിരുന്നു താരം. ഷൂട്ടിന് പാക്കപ്പ് പറഞ്ഞ് ഹോട്ടലിലേക്കെത്തിയ താരത്തിന് ഗംഭീര വരവേല്‍പ്പായിരുന്നു ലഭിച്ചത്. പുത്തന്‍ ലുക്കിലുള്ള ചിത്രങ്ങളും വീഡിയോയും സോഷ്യല്‍ മീഡിയയിലൂടെ വൈറലായിരുന്നു.

ഡാഡയ്ക്ക് ഉമ്മ
നിങ്ങളേക്കാള്‍ ശക്തരായ ആരേയും എനിക്കറിയില്ലെന്നായിരുന്നു പൂര്‍ണിമ കമന്റ് ചെയ്തത്. ഉമ്മ ഡാഡ എന്നായിരുന്നു സുപ്രിയ പൃഥ്വിക്ക് മറുപടി നല്‍കിയത്. ഇന്ദ്രജിത്തിനും കുടുംബത്തിനും അരികിലേക്ക് എത്താറുണ്ട് പൃഥ്വിയും സുപ്രിയയും. അടുത്തിടെയുള്ള ഒത്തുചേരലിന്റെ ചിത്രം ഇരുവരും പോസ്റ്റ് ചെയ്തിരുന്നു. അലംകൃത ഉറങ്ങുകയായിരുന്ന സമയത്തായിരുന്നു ചിത്രങ്ങള്‍ എടുത്തതെന്ന് സുപ്രിയ പറഞ്ഞിരുന്നു. കൂട്ടുകാരിക്കൊപ്പം കളിച്ചുല്ലസിക്കുന്ന ആലിയുടെ വീഡിയോയും അടുത്തിടെ വൈറലായി മാറിയിരുന്നു.

അല്ലിയെക്കുറിച്ച് പൂര്‍ണിമ
അല്ലി, എന്റെ വാവ എന്ന് പറഞ്ഞായിരുന്നു പൂര്‍ണിമ വീഡിയോ പോസ്റ്റ് ചെയ്തത്. പൃഥ്വിരാജിനോട് പെട്ടെന്ന് തന്നെ തിരിച്ച് വരാനും താരം പറഞ്ഞിരുന്നു. ഗീതുമോഹന്‍ദാസ്. പ്രിയ മോഹന്‍, പ്രിയങ്ക നായര്‍ തുടങ്ങി നിരവധി പേരാണ് പൂര്‍ണിമയുടെ പോസ്റ്റിന് കീഴില്‍ കമന്റുകളുമായെത്തിയത്. മെയ് 21നാണ് പൃഥ്വിരാജും സംഘവും കൊച്ചിയിലേക്ക് എത്തുന്നതെന്നുള്ള വിവരങ്ങളും പുറത്തുവന്നിട്ടുണ്ട്.

നച്ചുവിന്റെ കേക്ക്
അഭിനയവും ചിത്രം വരയും മാത്രമല്ല ഒന്നാന്തരമായി കേക്കുണ്ടാക്കാനും തനിക്ക് കഴിയുമെന്ന് നക്ഷത്ര തെളിയിച്ചിരുന്നു. നക്ഷത്രയുടെ കേക്കിന്റെ ചിത്രവുമായും സുപ്രിയ എത്തിയിട്ടുണ്ട്. നേരത്തെ നച്ചു കേക്കുണ്ടാക്കിയപ്പോള്‍ തനിക്കായി ഒരു കഷണം മാറ്റിവെക്കണമെന്നായിരുന്നു സുപ്രിയ പറഞ്ഞത്. ഇടയ്ക്ക് നച്ചുവിനൊപ്പം ചിത്രംവരയുമായി അലംകൃതയുമുണ്ടായിരുന്നു.

എനിക്ക് സമ്മാനിച്ചത്
താനും പൃഥ്വിയും ഒരുമിച്ചുള്ള ചിത്രവുമായും സുപ്രിയ എത്തിയിരുന്നു. ആരാണ് വരച്ചതെന്നറിയില്ലെന്നും മികച്ച ചിത്രമാണ് ഇതെന്നുമായിരുന്നു താരം പറഞ്ഞത്. ഇതിന് പിന്നാലെയായാണ് മറുപടിയുമായി പൃഥ്വിരാജ് എത്തിയത്. പ്രിയപ്പെട്ട ഭാര്യേ, അതെനിക്ക് ബിജു സമ്മാനിച്ചതാണെന്നായിരുന്നു പൃഥ്വിരാജ് പറഞ്ഞത്. ആര്‍ടിസ്റ്റിനോട് നന്ദി പറയാനും വീട്ടിലേക്ക് വരുമ്പോള്‍ ഇതുംകൂടി കൊണ്ടുവരണേയെന്നുമായിരുന്നു സുപ്രിയ പൃഥ്വിയോട് പറഞ്ഞത്.


Click it and Unblock the Notifications