പൂര്‍ണിമയുടെ വീട്ടില്‍ പൊടിപൂരമാണ്! മകളും കൂട്ടുകാരികളും ചേര്‍ന്ന് കിടിലന്‍ ഡാന്‍സ് പ്രാക്ടീസ്
ലോക്ഡൗണ്‍ കാലത്തും സോഷ്യല്‍ മീഡിയയില്‍ സജീവമാണ് നടി പൂര്‍ണിമ ഇന്ദ്രജിത്ത്. ഇക്കാലങ്ങളില്‍ വീട്ടിലെ വിശേഷങ്ങളും പഴയതും പുതിയതുമായ ഒരുപാട് ഫോട്ടോസും പൂര്‍ണിമ പങ്കുവെച്ചിരുന്നു. 25 വര്‍ഷങ്ങള്‍ക്ക് മുന്‍പ് ബാലജനസഖ്യത്തില്‍ പങ്കെടുത്തിരുന്നപ്പോഴുള്ള ചിത്രമായിരുന്നു കഴിഞ്ഞ ദിവസം നടി ആരാധകര്‍ക്കായി പങ്കുവെച്ചിരുന്നിത്. ഇപ്പോഴിതാ ഇളയമകള്‍ നക്ഷത്രയുടെയും കൂട്ടുകാരികളുടെയും ഓണാഘോഷത്തെ കുറിച്ചാണ് പറയുന്നത്.
തന്റെ സുഹൃത്തുക്കള്‍ക്കൊപ്പം സ്‌കൂളിലെ ഓണ്‍ലൈന്‍ ഓണാഘോഷത്തില്‍ പങ്കെടുക്കാനായി അവസാന നിമിഷം ഡാന്‍സ് പ്രാക്ടീസ് നടത്തുകയാണ് പൂര്‍ണിമയുടെയും ഇന്ദ്രജിത്തിന്റെയും ഇളയപുത്രി നക്ഷത്ര. താരപുത്രിയുടെയും കൂട്ടുകാരുടെയും ഡാന്‍സ് വീഡിയോ ക്ലിപ്പ് പൂര്‍ണിമയാണ് സോഷ്യല്‍ മീഡിയയിലൂടെ പങ്കുവെച്ചത്.

രസകരമായ കാര്യം നക്ഷത്രയുടെ ഡാന്‍സിന് സ്റ്റെപ്പ് കാട്ടി കൊടുക്കാന്‍ അച്ഛന്‍ ഇന്ദ്രജിത്ത് കൂടി ഉണ്ടെന്നുള്ളതാണ്. ഇന്ദ്രജിത്തിന്റെ വീഡിയോ കൂടി പങ്കുവെച്ചു കൊണ്ട് പൂര്‍ണിമ തന്നെയാണ് ഇക്കാര്യം പറഞ്ഞിരിക്കുന്നത്. പ്രാക്ടീസിന് ശേഷം റൂമിലെത്തിയ പൂര്‍ണിമ കണ്ടത് അലങ്കോലമായി കിടക്കുന്ന മുറിയാണ്. ആരാണ് ഇത്രയും അലങ്കോലപ്പെടുത്തിയതെന്ന് ചോദിക്കുന്നമുണ്ട്.
Recommended Video
അതൊക്കെ വൃത്തിയാക്കി വെക്കാതെ ഉറക്കില്ല എന്ന് കൂടി പൂര്‍ണിമ പറഞ്ഞതോടെ നക്ഷത്രയും കൂട്ടുകാരികളും ചേര്‍ന്ന് അത് ചെയ്‌തോളാമെന്ന് പറയുക. ഈ വീഡിയോയും പൂര്‍ണിമ പങ്കുവെച്ചതിലുണ്ട്. അത് മാത്രമല്ല പിന്നാലെ ഡാന്‍സിനായി തയ്യാറെടുക്കുന്ന കുട്ടികളുടെ വീഡിയോ കൂടി വന്നിരിക്കുകയാണ്. എന്തായാലും പൂര്‍ണിമയുടെ വീട്ടില്‍ ഇത്തവണത്തെ ഓണാഘോഷം വിപുലമായി കൊണ്ടിരിക്കുകയാണെന്നാണ് ഇതില്‍ നിന്നും വ്യക്തമാവുന്നത്.

ഓണ്‍ലൈന്‍ ഓണാഘോഷത്തിന്റെ എല്ലാ കാര്യങ്ങളും കുട്ടികള്‍ തന്നെയാണ് ചെയ്യുന്നത. ഒരു രക്ഷിതാവെന്ന നിലയില്‍ അഭിമാനം തോന്നുന്നുണ്ടെന്നും പൂര്‍ണിമ വീഡിയോയ്ക്ക് താഴെ കുറിച്ചിട്ടുണ്ട്. ഇന്ദ്രജിത്തും പൃഥ്വിരാജും കേന്ദ്രകഥാപാത്രങ്ങളായിട്ടെത്തിയ ടിയാന്‍ എന്ന ചിത്രത്തിലൂടെ നക്ഷത്രയും സിനിമയില്‍ അഭിനയിച്ചിരുന്നു. അതിന് ശേഷം പരസ്യ ചിത്രങ്ങളിലുമൊക്കെ താരപുത്രി അഭിനയിച്ചിട്ടുണ്ട്.
ഇപ്പോള്‍ ഡാന്‍സില്‍ നക്ഷത്ര പുലിയാണെന്ന് കൂടി തെളിയിച്ചിരിക്കുകയാണ്. ചെറിയ പ്രായത്തിലെ മക്കളെ ഓരോ കഴിവുകള്‍ പഠിപ്പിക്കുന്ന കാര്യത്തില്‍ ഇന്ദ്രജിത്തും പൂര്‍ണിമയും മാതൃകാപരമാണ്. മക്കളുടെ അഭിരുചികള്‍ മനസിലാക്കിയാണ് ഇരുവരും മുന്നോട്ട് പോവുന്നത്. മൂത്തമകള്‍ പ്രാര്‍ഥനയ്ക്ക് സംഗീതത്തോടാണ് കമ്പം. നേരത്തെ സിനിമയില്‍ പാട്ട് പാടി താരപുത്രി അംഗീകാരങ്ങള്‍ നേടി കഴിഞ്ഞിരിക്കുകയാണ്.


Click it and Unblock the Notifications