പൂര്‍ണിമയുടെ ഫോട്ടോ കോപ്പിയായി നക്ഷത്ര! ഈ ചിത്രത്തില്‍ എങ്ങനെ ഇത്രയും ഭംഗിയെന്ന് പ്രാര്‍ത്ഥനയും!

മല്ലിക സുകുമാരനും കുടുംബത്തിനും ആരാധകരേറെയാണ്. പാട്ടിലും അഭിനയത്തിലുമൊക്കെയായി കൊച്ചുമക്കളും സജീവമാണ്. മക്കളുടെ വിശേഷങ്ങള്‍ പങ്കുവെച്ച് ഇന്ദ്രജിത്തും പൂര്‍ണിമയും ഇടയ്ക്ക് എത്താറുണ്ട്. അലംകൃതയെക്കുറിച്ച് പൃഥ്വിരാജും സുപ്രിയയും വാചാലാരാവാറുണ്ടെങ്കിലും ചിത്രങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് അപൂര്‍വ്വമായാണ്. മുഖം വ്യക്തമാവുന്ന തരത്തിലുള്ള ചിത്രങ്ങള്‍ ഇരുവരും പോസ്റ്റ് ചെയ്യാറില്ല. ഇന്ദ്രജിത്തും പൂര്‍ണിമയും മാത്രമല്ല പ്രാര്‍ത്ഥനയും നക്ഷത്രയും പ്രേക്ഷകര്‍ക്ക് സുപരിചിതരാണ്. മാതാപിതാക്കളെപ്പോലെ പ്രാര്‍ത്ഥനയും ഇന്‍സ്റ്റഗ്രാമില്‍ സജീവമാണ്. പാത്തൂട്ടിയെന്ന പ്രാര്‍ത്ഥന പാട്ടില്‍ കഴിവ് തെളിയിച്ചപ്പോള്‍ നച്ചുവെന്ന നക്ഷത്ര അഭിനയത്തിലായിരുന്നു താല്‍പര്യം പ്രകടിപ്പിച്ചത്.

അച്ഛനും കൊച്ചച്ചനുമൊപ്പം ടിയാനില്‍ അഭിനയിച്ചിരുന്നു നക്ഷത്ര. അടുത്തിടെ താരപുത്രി അഭിനയിച്ച ഷോര്‍ട്ട് ഫിലിമും പുറത്തിറങ്ങിയിരുന്നു. പാട്ടും നൃത്തവും അഭിനയവുമൊക്കെയായി സജീവമാണ് നച്ചു. പൂര്‍ണിമ പോസ്റ്റ് ചെയ്ത നച്ചുവിന്റെ ചിത്രമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലൂടെ വൈറലായിക്കൊണ്ടിരിക്കുന്നത്. അമ്മയുടെ കാര്‍ബണ്‍ കോപ്പിയാണ് മകളെന്നാണ് ആരാധകരും സുഹൃത്തുക്കളും ഒരുപോലെ പറയുന്നത്. പൂര്‍ണിമയുടെ സുഹൃത്തുക്കളും ആരാധകരുമുള്‍പ്പടെ നിരവധി പേരാണ് പോസ്റ്റിന് കീഴില്‍ കമന്റുകളുമായെത്തിയിട്ടുള്ളത്. പഞ്ചലോഹത്താഴികക്കുടം, അമ്മയുടെ കുഞ്ഞുരാജകുമാരി, എത്ര പെട്ടെന്നാണ് വളരുന്നതെന്ന കുറിപ്പോടെയാണ് പൂര്‍ണിമ ഫോട്ടോ പോസ്റ്റ് ചെയ്തത്.

Poornima

ഈ ഫോട്ടോയില്‍ നച്ചു എങ്ങനെ ഇത്ര സുന്ദരിയായെന്ന ചോദ്യവുമായാണ് പ്രാര്‍ത്ഥന എത്തിയത്. പൂര്‍ണിമയുടെ രണ്ടാമത്തെ കാര്‍ബണ്‍ കോപ്പിയാണ് ഇതെന്നും ആദ്യ കോപ്പി പ്രാര്‍ത്ഥനയാണെന്നുമായിരുന്നു ഒരാളുടെ മറുപടി. റിമ, കല്ലിങ്കല്‍, പാര്‍വതി, സാനിയ ഇയ്യപ്പന്‍, അഭയ ഹിരണ്‍മയി, സിതാര കൃഷ്ണകുമാര്‍, രഞ്ജിനി ജോസ്, ശൃന്ദ, പ്രിയങ്ക നായര്‍, ജോജു ജോര്‍ജ് തുടങ്ങിയവരും ചിത്രത്തിന് കീഴില്‍ കമന്റുകള്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്. ആരാണ് ഈ സുന്ദരിയെന്നായിരുന്നു അഭയ ഹിരണ്‍മയിയുടെ ചോദ്യം. ഈ കമന്‍റിനും ലൈക്കുകളേറെയാണ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X