അമ്മയ്‌ക്കൊപ്പം! മല്ലിക സുകുമാരനൊപ്പമുള്ള പുതിയ ചിത്രം പങ്കുവെച്ച് പൂര്‍ണിമ ! പോസ്റ്റ് വൈറല്‍!

പ്രേക്ഷകര്‍ക്ക് ഏറെ പ്രിയപ്പെട്ട താരകുടുംബങ്ങളിലൊന്നാണ് മല്ലിക സുകുമാരന്റേത്. അച്ഛനും അമ്മയ്ക്കും പിന്നാലെയായാണ് മക്കളും സിനിമയില്‍ എത്തിയത്. കൊച്ചുമക്കളും ഇതിനകം തന്നെ സിനിമയില്‍ അരങ്ങേറിയിട്ടുണ്ട്. മരുമക്കളും സിനിമയുമായി ബന്ധപ്പെട്ട കാര്യങ്ങളുമായി സജീവമാണ്. കുടുംബത്തിലെല്ലാവരും സോഷ്യല്‍ മീഡിയയില്‍ സജീവമാണ്. ഇന്‍സ്റ്റഗ്രാമിലൂടെയും ഫേസ്ബുക്കിലൂടെയുമായി പങ്കുവെക്കുന്ന പോസ്റ്റുകളെല്ലാം പെട്ടെന്ന് വൈറലായി മാറാറുണ്ട്.

മൂത്ത മകനായ ഇന്ദ്രജിത്തിന്റെ ഭാര്യ പൂര്‍ണിമ അഭിനേത്രിയും ഡിസൈനറുമാണ്. പ്രാണയെന്ന ബ്രാന്‍ഡുമായി സജീവമാണ് താരം. ഇളയ മകനായ പൃഥ്വിരാജിന്റെ ഭാര്യ സുപ്രിയ നിര്‍മ്മാണക്കമ്പനിയുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ സജീവമാണ്. തിരക്കഥ കേള്‍ക്കുന്നതും സിനിമ ചെയ്യുന്നതിനെക്കുറിച്ച് തീരുമാനിക്കാന്‍ പൃഥ്വിയെ സഹായിക്കാനുമൊക്കെ സുപ്രിയയും ഒപ്പമുണ്ട്. സോഷ്യല്‍ മീഡിയയിലൂടെ വിശേഷങ്ങള്‍ പങ്കുവെച്ചും സുപ്രിയ എത്താറുണ്ട്. ഇവരുടെ മകളായ അലംകൃതയും പ്രേക്ഷകര്‍ക്ക് പരിചിതയാണ്. ആലി എന്ന് വിളിക്കുന്ന അലംകൃതയുടെ സിനിമാപ്രവേശനം എന്നാണെന്നാണ് ആരാധകരുടെ ചോദ്യം.

Poornima

മല്ലികയ്‌ക്കൊപ്പമുള്ള പുതിയ ചിത്രം പങ്കുവെച്ച് എത്തിയിരിക്കുകയാണ് പൂര്‍ണിമ ഇപ്പോള്‍. സാരിയില്‍ തനിനാടനായി കുറിയും തൊട്ട് സന്തോഷത്തോടെ ചിരിച്ച് നില്‍ക്കുകയാണ് പൂര്‍ണിമയും മല്ലികയും. അമ്മ എന്ന ക്യാപ്ഷനോടെയാണ് താരം ചിത്രം പോസ്റ്റ് ചെയ്തത്. നിരവധി പേരാണ് ചിത്രത്തിന് കീഴില്‍ സ്‌നേഹം വിതറിയിട്ടുള്ളത്. അനു എന്ന് വിളിക്കുന്ന പൂര്‍ണിമ മരുമകളല്ല തനിക്ക് മകള്‍ തന്നെയാണെന്ന് മല്ലിക കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. ആറ്റുകാല്‍ ക്ഷേത്രത്തിലേക്ക് പോവുകയാണ് താനെന്നും ഇന്ദ്രനും പൂര്‍ണിമയ്ക്കും ആശങ്കയുണ്ടെന്നും മല്ലിക കുറിച്ചിരുന്നു.

വൈകാതെ തന്നെ താന്‍ തിരിച്ചെത്തുമെന്ന ഉറപ്പുമായാണ് മല്ലിക പോയത്. സിനിമാതിരക്കുകളുമായി ബന്ധപ്പെട്ട് മക്കളെ അധികം കാണാന്‍ കിട്ടാറില്ലെന്ന് മല്ലിക പറയാറുണ്ട്. മരുമക്കളേയും കൊച്ചുമക്കളേയും കാണുന്നതിനായി ഇടയ്ക്ക് മല്ലിക കൊച്ചിയിലേക്ക് എത്താറുണ്ട്. അഭിനയവും ബിസിനസ്സുമൊക്കെയായി മല്ലികയും തിരക്കിലാണ്. നച്ചുവും ആലിയുമാണ് ഇപ്പോള്‍ തന്നെ കാത്തിരിക്കുന്നതെന്നും താരം പറഞ്ഞിരുന്നു. കൊച്ചുമക്കളില്‍ മൂത്തയാളായ പ്രാര്‍ത്ഥനയുടെ പേരാണ് തന്റെ വീടിന് മല്ലിക സുകുമാരന്‍ നല്‍കിയത്.

Indrajith

സംവിധാനമെന്ന മോഹം സാക്ഷാത്ക്കരിക്കാതെയായിരുന്നു സുകുമാരന്‍ വിടവാങ്ങിയത്. അച്ഛന്റെ ആ മോഹമാണ് പൃഥ്വിരാജ് ലൂസിഫറിലൂടെ സാക്ഷാത്ക്കരിച്ചത്. താന്‍ സംവിധാനം ചെയ്ത ആദ്യ സിനിമ മകന്‍ സമര്‍പ്പിച്ചതും അച്ഛനായിരുന്നു. മലയാള സിനിമയുടെ ചരിത്രം തന്നെ തിരുത്തിക്കുറിച്ച ചിത്രത്തിന് രണ്ടാം ഭാഗം ഒരുക്കുമെന്നും പൃഥ്വിരാജ് വ്യക്തമാക്കിയിരുന്നു. മക്കളുടെ നേട്ടങ്ങള്‍ കാണാന്‍ സുകുവേട്ടനില്ലല്ലോയെന്ന ദു:ഖമുണ്ടെന്നും മല്ലിക സുകുമാരന്‍ പറഞ്ഞിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X