2 താരപുത്രിമാര്‍ കണ്ടുമുട്ടിയപ്പോള്‍! പൂര്‍ണിമയുടെയും ഗീതുവിന്റെയും കുഞ്ഞു സുന്ദരികളുടെ ഫോട്ടോ

കേരളക്കരയ്ക്ക് എക്കാലവും അഭിമാനിക്കാന്‍ പാകമുള്ള നടിമാരാണ് ഗീതു മോഹന്‍ദാസും പൂര്‍ണിമ ഇന്ദ്രജിത്തും. അടുത്തിടെ കേരള സര്‍ക്കാരിന്റെ മികച്ച വനിതകള്‍ക്കുള്ള അംഗീകാരം പൂര്‍ണിയ്ക്ക് ലഭിച്ചിരുന്നു. ഒപ്പം സംവിധാനം ചെയ്ത സിനിമ തിയറ്ററുകളില്‍ നിന്നും ഗംഭീര പ്രതികരണം സ്വന്തമാക്കി ഗീതു മോഹന്‍ദാസും പ്രേക്ഷക പ്രശംസ നേടിയിരുന്നു.

സിനിമയ്ക്കുള്ളിലെ അടുപ്പം മാത്രമല്ല യഥാര്‍ഥ ജീവിതത്തിലും അടുത്ത സൗഹൃദം സൂക്ഷിക്കുന്നവരാണ് ഈ നടിമാര്‍. അത് വ്യക്തമാക്കുന്ന ഒരു ചിത്രവുമായി എത്തിയിരിക്കുകയാണ് നടി പൂര്‍ണിമ. ഇന്‍സ്റ്റാഗ്രാമിലൂടെ നടി പങ്കുവെച്ച ചിത്രം നിമിഷ നേരം കൊണ്ടാണ് സോഷ്യല്‍ മീഡിയയിലൂടെ വൈറലായത്. ചിത്രത്തില്‍ രണ്ട് താരപുത്രിമാരായിരുന്നു.

nachu-aaradhana

ഒന്ന് ഗീതു മോഹന്‍ദാസിന്റെ മകള്‍ ആരാധന രാജീവും മറ്റൊന്ന് പൂര്‍ണിമയുടെ ഇളയ മകള്‍ നക്ഷത്ര ഇന്ദ്രജിത്തും. ആരാധനയുടെ തലയില് സനേഹത്തോടെ തലോടുന്ന നച്ചു എന്ന് വിളിക്കുന്ന നക്ഷത്രയെ കാണാം. എന്റെ കുരുവി കുഞ്ഞുങ്ങള്‍ എന്നായിരുന്നു ചിത്രത്തിന് ക്യാപ്ഷനായി പൂര്‍ണി കൊടുത്തത്. ഒപ്പം ഗീതു മോഹന്‍ദാസ് അടക്കമുള്ളവരെ ടാഗ് ചെയ്യുകയും ചെയ്തു.

രസകരമായ കാര്യം ഈ പോസ്റ്റിന് താഴെ വരുന്ന കമന്റുകളാണ്. നടന്‍ ജോജു ജോര്‍ജ് അടക്കം സിനിമാ താരങ്ങളും കമന്റിട്ടിരുന്നു. ആരാധനയെ കണ്ടപ്പോള്‍ ഒന്ന് മുതല്‍ പൂജ്യം വരെ സിനിമയിലെ ദീപമോളെ വീണ്ടും ഓര്‍മ്മ വന്നു എന്നാണ് ചിലര്‍ പറയുന്നത്. ഗീതു മോഹന്‍ദാസ് അഭിനയിച്ച് കൈയടി വാങ്ങിയ ചിത്രമായിരുന്നിത്. ഗീതു വെള്ളിത്തിരയിലേക്ക് എത്തുന്ന ചിത്രം കൂടിയായിരുന്നിത്. ബാലതാരത്തിനുള്ള സംസ്ഥാന സര്‍ക്കാര്‍ പുരസ്‌കാരവും നടി സ്വന്തമാക്കിയിരുന്നു.

nachu-aaradhana

ഇപ്പോള്‍ ഗീതുവിന്റെ തനിപകര്‍പ്പായി അതേ പ്രായത്തില്‍ മകളെ കണ്ടതോടെയാണ് ഈ ഓര്‍മ്മകള്‍ വീണ്ടും പ്രേക്ഷകരില്‍ നിറഞ്ഞത്. ഗീതുവിന്റെ ഫോട്ടോസ്റ്റാറ്റ് തന്നെയാണ് ആരാധനയെന്നും ചിലര്‍ അഭിപ്രായപ്പെടുന്നു. നക്ഷത്രയുടെ കാര്യവും അങ്ങനെ തന്നെ. സോഷ്യല്‍ മീഡിയയില്‍ സുപരിചിതയായ താരപുത്രിയാണ് നക്ഷത്ര ഇന്ദ്രജിത്ത്. സ്ഥിരമായി ഇവരുടെ പോസ്റ്റുകള്‍ വരാറുണ്ട്.

കഴിഞ്ഞ ദിവസം പൂര്‍ണിമ പങ്കുവെച്ചൊരു ചിത്രവും സമാന രീതിയില്‍ അഭിപ്രായങ്ങള്‍ നേടിയിരുന്നു. പൂര്‍ണിമയുടെ അതേ മുഖഛായ തന്നെയാണ് നക്ഷത്രയ്ക്ക് ലഭിച്ചതെന്നാണ് അന്ന് ആരാധകര്‍ പറഞ്ഞത്. തിരക്കുകള്‍ക്കിടയിലും സൗഹൃദം പുലര്‍ത്താന്‍ ഇവര്‍ ഒന്നിക്കുന്നതിന്റെ ഭാഗമാണ് ഇത്തരം ചിത്രങ്ങള്‍. അതേ സമയം താരപുത്രിമാര്‍ മാത്രമല്ല അവരുടെ അമ്മമാരുടെ ചിത്രം കൂടി ഇടണമെന്ന് ചില ആരാധകര്‍ ആവശ്യപ്പെടുകയാണ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X