ടൊവിനോയും ഒരു ട്രോളാനാണ്! വൈറസിന്റെ ലൊക്കേഷന്‍ ഇത്രയും രസകരമായിരുന്നു! വീഡിയോ വൈറല്‍
സിനിമയില്‍ താരങ്ങള്‍ തമ്മില്‍ എത്രത്തോളം സൗഹൃദത്തിലാണെന്ന് അറിയാന്‍ ചില ലൊക്കേഷന്‍ വീഡിയോസ് കണ്ടാല്‍ മതി. കഴിഞ്ഞ ദിവസം മുതല്‍ വൈറസ് സിനിമയുടെ ലൊക്കേഷനിലെ ദൃശ്യങ്ങളായിരുന്നു പുറത്ത് വന്നത്. കുഞ്ചാക്കോ ബോബന്‍ ഡയലോഗ് പഠിക്കാന്‍ കഷ്ടപ്പെടുമ്പോള്‍ മുന്‍പിലിരുന്ന് മൊബൈലില്‍ കളിക്കുകയാണ് ടൊവിനോ തോമസ്. ഇരുവരും അറിയാതെ നടി പാര്‍വ്വതിയായിരുന്നു വീഡിയോ എടുത്തത്.
ഇത് മാത്രമല്ല സെറ്റിലെ രസകരമായ വേറെയും നിമിഷങ്ങള്‍ ടൊവിനോയും പൂര്‍ണിമയും പങ്കുവെച്ചിരിക്കുകയാണ്. പാര്‍വ്വതി തന്റെ കണ്ണുകള്‍ കൊണ്ട് ഗോഷ്ടി കാണിക്കുന്നു. ഇത് അനുകരിക്കാന്‍ ശ്രമിക്കുകയാണ് ടൊവിനോയും ചാക്കോച്ചനും. പാര്‍വ്വതി ചെയ്ത അത്രയും ഭംഗി വരാത്തതിനാല്‍ വീണ്ടും വീണ്ടും പരിശ്രമിക്കുകയാണ് ഇരുവരും. ചാക്കോച്ചനൊക്കെ ഇത്രയും സിംപിളായിരുന്നോ എന്ന് ചോദിച്ച് ഈ വീഡിയോയ്ക്ക് താഴെ കമന്റുകളുടെ ബഹളമാണ്.

ആരാധകര്‍ മാത്രമല്ല , ആസിഫ് അലി, ഇന്ദ്രജിത്ത്, സൗബിന്‍ ഷാഹിര്‍, റിമ കല്ലിങ്കല്‍, ശ്രീനാഥ് ഭാസി, എന്നിങ്ങനെയുള്ള താരങ്ങളും കമന്റുകളുമായി എത്തി. ചിത്രത്തില്‍ മണിപ്പാല്‍ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടിലെ ഡോക്ടര്‍ സുരേഷ് രാജന്‍ ആയിട്ടാണ് കുഞ്ചാക്കോ ബോബന്‍ അഭിനയിക്കുന്നത്. കോഴിക്കോട് കലക്ടറായി ടൊവിനോയും. കുഞ്ചാക്കോ ബോബന് ഒരുപാട് ഡയലോഗുകള്‍ പറയാന്‍ ഉള്ളപ്പോള്‍, ആണോ, ഓഹോ, എന്നിങ്ങനെയുള്ള ഡയലോഗുകളെ ടൊവിനോയ്ക്കുള്ളു.
ഇതിനെ കളിയാക്കി ടൊവിനോയും കുഞ്ചാക്കോ ബോബന്റെ ചില ചിത്രങ്ങള്‍ പങ്കുവെച്ചിരിക്കുകയാണ്. 'ഡയലോഗ് പഠിച്ചു പഠിച്ചു ക്ഷീണം കൊണ്ട് ഉറങ്ങിപ്പോയ പാവം. ചാക്കോച്ചന്‍ ഡയലോഗ് പറഞ്ഞാല്‍ ഉടനെ 'ഓഹോ' എന്ന അര്‍ത്ഥത്തില്‍ തല കുലുക്കാന്‍ റെഡിയായി നില്‍ക്കുന്ന ഞാന്‍! എന്ന് പറഞ്ഞ് കസേരയില്‍ ചാരി കിടന്ന് ഉറങ്ങുന്ന് ചാക്കോച്ചന്റെ ഫോട്ടോസും താരം പുറത്ത് വിട്ടു.


Click it and Unblock the Notifications











