തെറ്റുകള്‍ ഞങ്ങളുടെ ഭാഗത്ത് നിന്നും വരും; ഞങ്ങളും ഇതില്‍ ആദ്യമാണെന്ന് മക്കളോട് പറയും: പൂര്‍ണിമ
നടിയായും മോഡലായും അവതാരകയായുമെല്ലാം പ്രേക്ഷകരുടെ മനംകവര്‍ന്ന നടിയാണ് പൂര്‍ണിമ ഇന്ദ്രജിത്ത്. ബാലതാരമായി സിനിമയില്‍ എത്തിയ പൂര്‍ണിമ, പഠിക്കുന്ന കാലത്ത് കോലങ്ങള്‍ തമിഴ് ടിവി സീരിയലിലൂടെയാണ് അഭിനയ മേഖലയില്‍ ശ്രദ്ധിക്കപ്പെടുന്നത്. തുടര്‍ന്ന് തമിഴില്‍ കാതലുക്ക് മരിയാദൈ എന്ന വിജയ് ചിത്രത്തിലും അഭിനയിച്ചു.
മലയാളത്തില്‍ വല്ല്യേട്ടന്‍ ആണ് ആദ്യമായി അഭിനയിക്കുന്ന മലയാള ചിത്രം. തുടര്‍ന്ന് വര്‍ണക്കാഴ്ചകള്‍, രണ്ടാം ഭാവം, മേഘമല്‍ഹാര്‍, ഉന്നതങ്ങളില്‍, നാറാണത്ത് തമ്പുരാന്‍ തുടങ്ങി മലയാള സിനിമകളില്‍ തിളങ്ങി നില്‍ക്കുന്ന സമയത്താണ് പൂര്‍ണിമ ഇന്ദ്രജിത്ത് വിവാഹിതയാകുന്നത്. തുടര്‍ന്ന് ഏറെ നാള്‍ സിനിമ-ടെലിവിഷന്‍ മേഖലകളില്‍ നിന്ന് നിന്ന് ഏറെ കാലം പൂര്‍ണിമ വിട്ടു നിന്നു.

പിന്നീട് പൂര്‍ണിമ 2008ല്‍ മിനിസ്‌ക്രീനില്‍ ടെലിവിഷന്‍ പരിപാടികളില്‍ പ്രത്യക്ഷപ്പെട്ടു തുടങ്ങി. സിനിമയിലേക്ക് തിരിച്ചെത്തുന്നത് 2019ല്‍ ആഷിഖ് അബു സംവിധാനം ചെയ്ത വൈറസ് എന്ന ചിത്രത്തില്‍ ഡോ. സ്മൃതി ഭാസ്‌കര്‍ എന്ന ശ്രദ്ധേയമായ വേഷം ചെയ്തുകൊണ്ടാണ്. തുടര്‍ന്ന് കൊബാള്‍ട്ട് ബ്ലൂ എന്ന ഹിന്ദി ചിത്രത്തില്‍ അഭിനയിച്ചു.
രാജീവ് രവിയുടെ തുറമുഖം എന്ന ചിത്രത്തിലാണ് പിന്നീട് പൂര്‍ണിമ അഭിനയിച്ചത് ഇതിലെ പ്രായമുള്ള കഥാപാത്രം പൂര്‍ണിയ്ക്ക് ഏറെ പ്രശംസ നേടിക്കൊടുത്തിരുന്നു. ഹിന്ദി വെബ് സീരീസായ കാലാ പാനിയിലും അഭിനയിച്ചു. ഇപ്പോഴിതാ ഒരു കട്ടില്‍ ഒരു മുറി എന്ന പുതിയ ചിത്രത്തിന്റെ പ്രമോഷന്‍ പരിപാടികളുടെ തിരക്കിലാണ് പൂര്‍ണിമ. പൂര്‍ണിമയ്‌ക്കൊപ്പം ഹക്കിമും ചിത്രത്തില്‍ പ്രധാന വേഷത്തില്‍ എത്തുന്നുണ്ട്.
അഭിമുഖത്തിനിടെ പൂര്‍ണിമ മക്കളെക്കുറിച്ചും പാരന്റിംഗിനെക്കുറിച്ചും സംസാരിക്കുന്ന വാക്കുകളാണ് ശ്രദ്ധ നേടുന്നത്. മനോരമ ഓണ്‍ലൈനിന് നല്‍കിയ അഭിമുഖത്തിലാണ് പാരന്റിംഗിനെക്കുറിച്ച് പൂര്‍ണിമ സംസാരിക്കുന്നത്.
'പാരന്റിംഗ് എന്ന് പറയുന്നത് ഞങ്ങളും തിരിച്ചറിഞ്ഞു കൊണ്ടിരിക്കുകയാണ്. പഠിച്ചു കൊണ്ടിരിക്കുകയാണ്. വര്‍ക്കിംഗ് പ്രോഗ്രസ് ആണ്. ഞാന്‍ കുട്ടികളോട് പറയാറുണ്ട്, നിങ്ങള്‍ക്ക് ഞങ്ങള്‍ ആദ്യമായിട്ട് ഉള്ളതുപോലെ തന്നെ, ഞങ്ങള്‍ക്ക് നിങ്ങളും ആദ്യമായിട്ടാണ്. ആദ്യമായിട്ടാണ് എക്‌സ്പീരിയന്‍സ് ചെയ്യുന്നത്. തെറ്റുകള്‍ ഒക്കെ ഞങ്ങളുടെ ഭാഗത്ത് നിന്നും വരും. മനസിലാക്കി നിന്നോളണം എന്നൊക്കെ,' പൂര്‍ണിമ പറഞ്ഞു.
വീട്ടില്‍ കുട്ടികളോട് ഒരു കാര്യം പറയാനേ ശ്രമിച്ചിട്ടുള്ളു. ഏറ്റവവും കംഫര്‍ട്ടബിള്‍ ആയിട്ടുള്ള രീതിയില്‍ നിങ്ങള്‍ക്ക് എപ്പോഴും തിരിച്ച് വരണം എന്ന് പറയുന്ന ഒരു സ്‌പേസ്, അല്ലെങ്കില്‍ ചെയ്യുന്നത് തെറ്റാണെങ്കിലും ശരിയാണെങ്കിലും എന്നെ നിങ്ങള്‍ രണ്ട് കൈയ്യും നീട്ടി സ്വീകരിക്കും എന്ന് പറയുന്ന ഒരു കംഫര്‍ട്ട് ലെവല്‍ ഉണ്ടാക്കാന്‍ പറ്റുക എന്ന് മാത്രമാണ് ശ്രമിക്കുന്നത്.

പക്ഷെ എന്ന് വിചാരിച്ച്, ഒരിക്കലും നിങ്ങള്‍ എന്ത് ചെയ്താലും ഞങ്ങള്‍ സപ്പോര്‍ട്ട് ചെയ്യും എന്ന് പറയുന്നത് ഒരു നല്ല പാരന്റിംഗ് ആകും എന്ന് തോന്നുന്നില്ല. എന്താണ് ഗുഡ് പാരന്റിംഗ് ബാഡ് പാരന്റിംഗ് എന്ന് പറയാന്‍ പറ്റില്ല. അത് അനുഭവിച്ച് കൊണ്ടിരിക്കുകയാണ്. കുട്ടികളോട് പറയാറുണ്ട്, നല്ലതാണോ ചീത്തതാണോ എന്നൊക്കെ നിങ്ങളുടെ കൈയ്യില്‍ ആണുള്ളതെന്നും പൂര്‍ണിമ ഇന്ദ്രജിത്ത് പറയുന്നു.
അധികം ഒന്നും ചിന്തിക്കാന്‍ നില്‍ക്കാറില്ല. ഒഴുക്കിനനുസരിച്ച് പോകുന്നു എന്നുള്ളതാണ്. സിനിമയില്‍ നിലനില്‍ക്കുക എന്ന് പറയുന്നത് തന്നെയാണ് ചലഞ്ചിംഗ് ആയിട്ടുള്ളത്. ഞാന്‍ എന്റെ ബെസ്റ്റ് ആണ് ചെയ്യുന്നത് എന്ന് ഉറപ്പ് നമുക്ക് വേണം. അങ്ങനെയാണെങ്കില്‍ ഇവിടെ നിലനില്‍ക്കാന്‍ കഴിയുമെന്നും പൂര്‍ണിമ പറയുന്നു.


Click it and Unblock the Notifications