പൂര്‍ണിമ മുണ്ട് ഉടുത്ത് വന്നാല്‍ എങ്ങനെയുണ്ടാവും? ഫാഷനില്‍ വെറൈറ്റി പരീക്ഷിച്ച് നടിയുടെ ചിത്രങ്ങള്‍

ലോക് ഡൗണ്‍ ആയതോടെ കുടുംബത്തോടൊപ്പം കഴിയുകയാണ് നടി പൂര്‍ണിമ ഇന്ദ്രജിത്ത്. സമയം പാഴാക്കുന്നതിന് വേണ്ടി രസകരമായ ഓരോ കാര്യങ്ങള്‍ ചെയ്യുന്നതിനെ കുറിച്ച് താരങ്ങള്‍ തന്നെ പങ്കുവെക്കാറുണ്ട്. പലപ്പോഴും പൂര്‍ണിമയോ മകള്‍ പ്രാര്‍ഥന ഇന്ദ്രജിത്തോ പങ്കുവെക്കുന്ന പോസ്റ്റുകള്‍ തരംഗമാവാറുമുണ്ട്. ഇപ്പോഴിതാ അത്തരത്തില്‍ പൂര്‍ണിയുടെ പുത്തന്‍ ഫോട്ടോസ് വൈറലാവുകയാണ്.

കഴിഞ്ഞ വര്‍ഷം സിനിമയിലേക്ക് തിരിച്ച് വരവ് നടത്തിയെങ്കിലും പൂര്‍ണിമ ഇന്ദ്രജിത്തിന്റെ ഫാഷന്‍ ഡിസൈനിങ്ങിനാണ് ഏറ്റവും കൈയടി ലഭിക്കാറുള്ളത്. പ്രാണ എന്ന് പേരിട്ടിരിക്കുന്ന ബിസിനസ് നല്ല ലാഭത്തിലുമാണ്. ഇതിനെല്ലാം അമരത്തിലിരിക്കുന്നത് പൂര്‍ണിമ തന്നെയാണ്. നടിയുടെ ഫാഷന്‍ സെന്‍സ് അഭിനന്ദമര്‍ഹിക്കുന്നത് തന്നെയാണെന്ന് വീണ്ടും തെളിയിച്ചിരിക്കുകയാണ്.

 poornima-indrajith

ഫേസ്ബുക്കിലൂടെ പങ്കുവെച്ച പുതിയ ഫോട്ടോയ്ക്ക് വമ്പന്‍ സ്വീകരണമാണ് ലഭിച്ചിരിക്കുന്നത്. ഇത്തവണ മുണ്ട് ഉടുത്ത് നില്‍ക്കുന്ന പൂര്‍ണിമയുടെ ചിത്രമാണ് ആരാധകരുടെ മനം കവര്‍ന്നിരിക്കുന്നത്. 'മുണ്ടുടുത്ത ഞാന്‍' എന്ന അടിക്കുറിപ്പ് നല്‍കിയ ചിത്രം അതിവേഗം വൈറലാവുന്നതിന് പിന്നില്‍ മറ്റൊരു കാര്യം കൂടിയുണ്ട്.

ഖാദി മുണ്ടില്‍ തീര്‍ത്ത ടോപ്പും അതിന് ചേരുന്ന മുണ്ടിന്റെ സ്‌കേട്ടുമാണ് പൂര്‍ണിമ ധരിച്ചിരിക്കുന്നത്. ചേന്ദമംഗലം കൈത്തറി തൊഴിലാളികള്‍ക്ക് ആദരം അര്‍പ്പിച്ച് കൊണ്ടാണ് നടി എത്തിയിരിക്കുന്നത്. ഇക്കാര്യം ഫോട്ടോയ്ക്ക് താഴെ ഹാഷ് ടാഗുകളിലാണ് പൂര്‍ണിമ സൂചിപ്പിച്ചിരിക്കുന്നത്. ഏത് വസ്ത്രം ആണെങ്കിലും അതിനെ മനോഹരമാക്കുന്ന പൂര്‍ണിമ അഭിനന്ദമര്‍ഹിക്കുന്നുണ്ടെന്ന് ആരാധകര്‍ പറയുന്നു.

 poornima-indrajith

കൊവിഡിന്റെ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് തന്നാല്‍ കഴിയുന്നവിധം സപ്പോര്‍ട്ട് കൊടുക്കുന്ന നടിമാരില്‍ ഒരാളാണ് പൂര്‍ണിമ ഇന്ദ്രജിത്ത്. ഗാര്‍ഹിക പീഡനത്തിന് എതിരെ പോരാടുന്ന സ്‌നേഹ എന്ന എന്‍ജിഒ യുടെ പ്രവര്‍ത്തനങ്ങളില്‍ പൂര്‍ണിമയും പങ്കാളി ആയി. പൂര്‍ണിമയ്‌ക്കൊപ്പം നടി റിമ കല്ലിങ്കലും ഉണ്ടായിരുന്നു. ലോക് ഡൗണ്‍ കാലത്തും സ്ത്രീകള്‍ നേരിടേണ്ടി വരുന്ന പ്രശ്‌നങ്ങളുടെ എണ്ണം ദിനംപ്രതി വര്‍ദ്ധിക്കുന്ന സാഹചര്യത്തിലാണ് സിനിമാ താരങ്ങളും ഇത്തരമൊരു പ്രവര്‍ത്തനത്തിന് മുന്നിലിറങ്ങുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X