പ്രണയാര്‍ദ്രമായി പൂര്‍ണ്ണിമയും ഇന്ദ്രജിത്തും! എന്‍റെ നെഞ്ചാകെ നീയല്ലേ, റൊമാന്‍റിക്ക് ചിത്രം വൈറല്‍!

പ്രേക്ഷകര്‍ക്ക് ഏറെ പ്രിയപ്പെട്ട താരജോഡികളാണ് പൂര്‍ണിമയും ഇന്ദ്രജിത്തും. പ്രണയിച്ച് വിവാഹിതരായവരാണ് ഇരുവരും. ഇവരുടെ പ്രണയത്തെക്കുറിച്ചും ജീവിതത്തിലെ വിശേഷങ്ങളെക്കുറിച്ചുമൊക്കെ ആരാധകര്‍ക്കും അറിയാവുന്നതാണ്. നിമിഷനേരം കൊണ്ടാണ് ഇത്തരത്തിലുള്ള വിശേഷങ്ങള്‍ വൈറലായി മാറുന്നത്. നീണ്ട നാളത്തെ ഇടവേള അവസാനിപ്പിച്ച് അടുത്തിടെയായിരുന്നു പൂര്‍ണിമ സിനിമയിലേക്ക് തിരിച്ചെത്തിയത്. വൈറസിലെ കഥാപാത്രത്തിന് നിറഞ്ഞ കൈയ്യടിയായിരുന്നു ലഭിച്ചത്. രാജീവ് രവി ചിത്രമായ തുറമുഖമാണ് അടുത്തതായെത്തുന്ന സിനിമ. ഈ രണ്ട് സിനിമകളിലും ഇന്ദ്രജിത്തുണ്ടായിരുന്നുവെങ്കിലും തങ്ങള്‍ക്ക് കോംപിനേഷന്‍ രംഗങ്ങളൊന്നുമുണ്ടായിരുന്നില്ലെന്ന് പൂര്‍ണിമ നേരത്തെ പറഞ്ഞിരുന്നു. സോഷ്യല്‍ മീഡിയയില്‍ സജീവമായ പൂര്‍ണിമ പങ്കുവെച്ച പുതിയ പോസ്റ്റ് വൈറലായി മാറിക്കൊണ്ടിരിക്കുകയാണ് ഇപ്പോള്‍.

മൂത്ത മകളായ പ്രാര്‍ത്ഥനയുടെ 15ാം പിറന്നാളായിരുന്നു കഴിഞ്ഞ ദിവസം. അതിനിടയിലാണ് പ്രണയാതുരരായി നില്‍ക്കുന്ന ചിത്രം പങ്കുവെച്ച് പൂര്‍ണിമ എത്തിയത്. ഇന്ദ്രജിത്തിനെ കെട്ടിപ്പിടിച്ച് നില്‍ക്കുന്ന ചിത്രം ഇതിനകം തന്നെ തരംഗമായി മാറിക്കഴിഞ്ഞിട്ടുണ്ട്. എന്‍രെ നെഞ്ചാകെ നീയല്ലേ എന്ന തലക്കെട്ടുമായാണ് ചിത്രം പോസ്റ്റ് ചെയ്തത്. അഹാന കൃഷ്ണയുള്‍പ്പടെ നിരവധി പേരാണ് ചിത്രത്തിന് കീഴില്‍ കമന്റുകള്‍ പോസ്റ്റ് ചെയ്ത് എത്തിയിട്ടുള്ളത്. അഹാനയ്ക്ക് മറുപടി നല്‍കി പ്രാര്‍ത്ഥനയും എത്തിയിട്ടുണ്ട്.

Poornima

സിനിമാതിരക്കുകളും പ്രാണയിലെ കാര്യങ്ങളുമൊക്കെയായി മുന്നേറുന്നതിനിടയിലും മക്കളുടെ സന്തോഷത്തിന് പ്രാധാന്യം കൊടുക്കുന്നുണ്ട് പൂര്‍ണിമ. മാതാപിതാക്കളെക്കുറിച്ച് പറയുമ്പോള്‍ പ്രാര്‍ത്ഥനയ്ക്കും നക്ഷത്രയ്ക്കുമൊപ്പം നൂറുനാവാണ്. പ്രാര്‍ത്ഥനയുടെ പിറന്നാളാഘോഷത്തിനിടയിലെ ചിത്രങ്ങളും വീഡിയോയുമൊക്കെ വൈറലായി മാറിയിരുന്നു. പൂര്‍ണിമയുടെ പോസ്റ്റ് കാണാം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X