ഗീതുവിനെ കെട്ടിപ്പിടിച്ച് പൂര്‍ണിമ! സുഹൃത്തിനൊപ്പമുള്ള സന്തോഷനിമിഷം! ചിത്രം വൈറലാവുന്നു!
സൗഹൃദത്തിന് ഏറെ പ്രാധാന്യം കൊടുക്കുന്ന താരകുടുംബമാണ് മല്ലിക സുകുമാരന്റേത്. മാതാപിതാക്കള്‍ക്ക് പിന്നാലെയായി സിനിമയിലേക്കെത്തിയ ഇന്ദ്രജിത്തും പൃഥ്വിരാജും വ്യത്യസ്തമായ നേട്ടങ്ങള്‍ സ്വന്തമാക്കി കുതിക്കുകയാണ്. സുഹൃത്തുക്കളെക്കുറിച്ച് വാചാലരാവുന്നവരാണ് ഇവരെല്ലാം. സോഷ്യല്‍ മീഡിയയില്‍ സജീവമായ താരങ്ങള്‍ പങ്കുവെക്കുന്ന പോസ്റ്റുകളെല്ലാം നിമിഷനേരം കൊണ്ടാണ് വൈറലായി മാറുന്നത്. ഇപ്പോഴിതാ പൂര്‍ണ്ണിമയാണ് സുഹൃത്തിനൊപ്പമുള്ള ചിത്രം പങ്കുവെച്ച് എത്തിയിട്ടുള്ളത്. ഗീതുമോഹന്‍ദാസിനൊപ്പമുള്ള ഫോട്ടോയാണ് പൂര്‍ണിമ സ്റ്റാറ്റസായി പോസ്റ്റ് ചെയ്തിട്ടുള്ളത്. അടുത്തിടെയായിരുന്നു ഗീതുമോഹന്‍ദാസ് സംവിധാനം ചെയ്ത മൂത്തോന്‍ തിയേറ്ററുകളിലേക്കെത്തിയത്. കൂട്ടുകാരിയുടെ ചിത്രത്തിന് ആശംസ അറിയിച്ച് പൂര്‍ണിമയും എത്തിയിരുന്നു.
മഞ്ജു വാര്യരുമായും അടുത്ത സൗഹൃദമാണ് പൂര്‍ണിമയ്ക്ക്. ഇവരെല്ലാം ചേര്‍ന്ന് ഇടയ്ക്ക് യാത്രകള്‍ നടത്തിയിരുന്നു. അടുത്ത യാത്ര എന്നാണെന്ന ചോദ്യവുമായാണ് അടുത്തിടെ ഇവരെത്തിയത്. മഞ്ജുവിനൊപ്പമുള്ള യാത്രയ്ക്കിടയില്‍ ഫ്‌ളൈറ്റ് മിസ്സായ സംഭവത്തെക്കുറിച്ചും തുറന്നുപറഞ്ഞിരുന്നു. വെളുത്ത നിറത്തിലുള്ള വസ്ത്രങ്ങളണിഞ്ഞുള്ള ചിത്രങ്ങളാണ് പൂര്‍ണിമ പോസ്റ്റ് ചെയ്തിട്ടുള്ളത്. മൂത്തോന്‍ സിനിമ റിലീസ് ചെയ്തപ്പോള്‍ അതീവ സന്തോഷവതിയാണ് താനെന്നറിയിച്ചും താരമെത്തിയിരുന്നു.

സിനിമാതിരക്കുകള്‍ക്കിടയിലും ഇവര്‍ സുഹൃത്തുക്കള്‍ക്കൊപ്പമുള്ള സന്തോഷം പങ്കുവെച്ച് എത്താറുണ്ട്. മഞ്ജു വാര്യറിനും പൂര്‍ണ്ണിമയ്ക്കുമൊപ്പമുള്ള ചിത്രവുമായി ഗീതുവും എത്തിയിരുന്നു. വ്യക്തി ജീവിതത്തിലെ വിശേഷങ്ങളെല്ലാം പെട്ടെന്ന് ശ്രദ്ധ നേടാറുണ്ട്. കഴിഞ്ഞ ദിവസമായിരുന്നു കുടുംബത്തിലെ കുഞ്ഞതിഥിയായ വര്‍ധാന്റെ പിറന്നാള്‍. വേദുവിനൊപ്പമുള്ള ചിത്രം പങ്കുവെച്ച് പൂര്‍ണിമയും ഇന്ദ്രജിത്തും പ്രാര്‍ത്ഥനയും എത്തിയിരുന്നു.


Click it and Unblock the Notifications











