പൂര്‍ണിമയുടെ കള്ളച്ചിരിയും ഇന്ദ്രജിത്തിന്‍റെ തിരിഞ്ഞുനോട്ടവും, താരദമ്പതികളുടെ വിവാഹ ചിത്രം വൈറലാവുന്നു
മലയാള സിനിമയിലെ പ്രധാന താരകുടുംബങ്ങളിലൊന്നാണ് സുകുമാരന്റേത്. അച്ഛനും അമ്മയും മാത്രമല്ല മക്കളും പില്‍ക്കാലത്ത് സിനിമയില്‍ തിളങ്ങുമെന്ന് അന്നേ സുകുമാരന്‍ പ്രവചിച്ചിരുന്നു. വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയതിന് ശേഷമായിരിക്കണം മക്കള്‍ സിനിമയില്‍ അരങ്ങേറേണ്ടതെന്നായിരുന്നു അദ്ദേഹം പറഞ്ഞത്. ആ ഉപദേശം ഇരുവരും അതേ പോലെ സ്വീകരിക്കുകയായിരുന്നു. കുടുംബത്തിലെ മൂത്തയാളായ ഇന്ദ്രജിത്തായിരുന്നു ആദ്യമെത്തിയത്. വില്ലത്തരത്തിലൂടെയായിരുന്നു തുടക്കം. ഇന്ദ്രജിത്തിന്റെ ഭാര്യയായ പൂര്‍ണിമയും അഭിനേത്രിയാണ്. 17 വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം വൈറസിലൂടെയായിരുന്നു താരം തിരിച്ചെത്തിയത്.
പൂര്‍ണിമയുടേയും ഇന്ദ്രജിത്തിന്റേയും വിവാഹ വാര്‍ഷികമായിരുന്നു കഴിഞ്ഞ ദിവസം. പിറന്നാളും വിവാഹ വാര്‍ഷികവും ഒരുമിച്ച് ആഘോഷിക്കാനുള്ള ഭാഗ്യമുണ്ട് പൂര്‍ണിമയ്ക്ക്. പ്രിയതമയ്ക്ക് സ്‌നേഹാശംസ അറിയിച്ച് ഇന്ദ്രജിത്ത് എത്തിയിരുന്നു. പൃഥ്വിരാജ്, സുപ്രിയ മേനോന്‍, മഞ്ജു വാര്യര്‍, ഗീതു മോഹന്‍ദാസ് തുടങ്ങി നിരവധി പേരായിരുന്നു ഇവര്‍ക്ക് ആശംസ അറിയിച്ചെത്തിയത്. ഇന്ദ്രജിത്തിന്റേയും പൂര്‍ണിമയുടേയും വിവാഹ ചിത്രങ്ങളും സോഷ്യല്‍ മീഡിയയിലൂടെ വൈറലായി മാറിയിരുന്നു.

വൈറലായി മാറിയ ചിത്രങ്ങള്‍
18ാമത് വിവാഹ വാര്‍ഷികമായിരുന്നു ഇന്ദ്രജിത്തും പൂര്‍ണിമയും ആഘോഷിച്ചത്. കുടുംബസമേതമായുള്ള ആഘോഷ ചിത്രങ്ങളും വിശേഷങ്ങളുമെല്ലാം വൈറലായി മാറിയിരുന്നു. ഫാന്‍സ് പേജുകളിലൂടെയായിരുന്നു ഇവരുടെ വിവാഹ ചിത്രങ്ങള്‍ വീണ്ടും വൈറലായി മാറിയത്. അമ്പലത്തില്‍ വെച്ചായിരുന്നു ഇവരുടെ താലികെട്ട്. സിനിമയിലെ സുഹൃത്തുക്കള്‍ക്കായി പ്രത്യേക വിരുന്നും ഒരുക്കിയിരുന്നു. മല്ലിക സുകുമാരനും പൃഥ്വിരാജിനുമൊപ്പമുള്ള നവദമ്പതികളുടെ ചിത്രങ്ങളും ഗ്രൂപ്പുകളിലൂടെ പ്രചരിച്ചിരുന്നു.

പ്രൊപ്പോസ് ചെയ്തത്
ഇന്ദ്രജിത്ത് തന്നെ പ്രൊപ്പോസ് ചെയ്തതിനെക്കുറിച്ചും ഒരുമിച്ചെടുത്ത ആദ്യ ഫോട്ടോയെക്കുറിച്ചുമൊക്കെ പറഞ്ഞ് നേരത്തെ പൂര്‍ണിമ എത്തിയിരുന്നു. അന്നാണ് അവന്‍ എന്നോട് വിവാഹാഭ്യര്‍ത്ഥന നടത്തിയത്. ഞങ്ങൾ ഒരുമിച്ചുള്ള ആദ്യചിത്രം പകര്‍ത്തിയ ദിവസം ആണത്. എനിക്ക് 21 ഉം, അവന് 20 ഉം വയസ്സു പ്രായം. ഞാന്‍ നടിയും അവന്‍ വിദ്യാര്‍ത്ഥിയും ആയിരുന്നു. ഈ ദിവസം എനിക്ക് വ്യക്തമായി ഓര്‍മ്മയുണ്ട്. എത്രമാത്രം പ്രണയത്തിലായിരുന്നു നമ്മള്‍. എല്ലാം ഇന്നലെ കഴിഞ്ഞപോലെ തോന്നുന്നുവെന്നുമായിരുന്നു അടുത്തിടെ താരം കുറിച്ചത്.

മല്ലിക സുകുമാരന്‍ പകര്‍ത്തിയ ഫോട്ടോ
ഈ ചിത്രം പകർത്തിയത് അമ്മ മല്ലികയാണ് എന്നും ഈ ചിത്രമെടുക്കുമ്പോള്‍ തങ്ങളുടെ തലയില്‍ എന്തായിരുന്നുവെന്ന് അമ്മക്ക് അറിയാമായിരുന്നോ എന്നു തനിക്കു അതിശയമാണ് എന്നും പൂർണിമ കുറിച്ചിരുന്നു. അമ്മയെ ഇപ്പോള്‍ നന്നായി അറിയാവുന്നത് കൊണ്ട് തന്നെ അമ്മക്ക് അത് അറിയാമായിരുന്നു എന്നാണിപ്പോള്‍ തോന്നുന്നത് . മൂന്ന് വര്‍ഷത്തെ പ്രണയവും പതിനെട്ട് വര്‍ഷത്തെ ദാമ്പത്യവും പിന്നിട്ടിരിക്കുകയാണ് ഇരുവരും.

പൂര്‍ണിമയെക്കുറിച്ച്
പൂര്‍ണിമയെ ആദ്യമായി കണ്ടതിനെക്കുറിച്ചും ആ സൗഹൃദം പ്രണയമായി മാറിയതിനെക്കുറിച്ചുമൊക്കെ ഇന്ദ്രജിത്തും മുന്‍പ് പറഞ്ഞിരുന്നു. പെയ്‌തൊഴിയാതെ തന്നെ കൂടെക്കൂടിയെന്നായിരുന്നു അദ്ദേഹം പറഞ്ഞത്. ആദ്യമായി പൂര്‍ണ്ണിമയെ കണ്ടത് ആ ലൊക്കേഷനില്‍ വെച്ചായിരുന്നു. അഭിമുഖങ്ങളിലെല്ലാം ഈ കൂടിക്കാഴ്ചയെക്കുറിച്ച് പറഞ്ഞ് വാചാലനാവാറുണ്ട് ഇന്ദ്രജിത്ത്. പൂര്‍ണിമ അവതാരകയായെത്തിയപ്പോഴും ഇതേക്കുറിച്ച് പറഞ്ഞിരുന്നു.
Recommended Video

ആദ്യത്തെ കാഴ്ച
അമ്മയോടൊപ്പം ലൊക്കേഷനിലേക്ക് പോവാറുണ്ടായിരുന്നു. താന്‍ അമ്മയോട് സംസാരിച്ചുകൊണ്ടിരിക്കുമ്പോള്‍ ഒരാള്‍ മുകളില്‍ നിന്നും ഭയങ്കര ഡയലോഗുമൊക്കെയായി ഇറങ്ങി വരുന്നു. കൊള്ളാലോ അഭിനയമെന്നായിരുന്നു ആ സമയത്ത് മനസ്സില്‍ തോന്നിയത്. താഴെ വന്നപ്പോള്‍ അമ്മ പരിചയപ്പെടുത്തി, പിന്നീട് സുഹൃത്തുക്കളായി.. അങ്ങനെ പ്രണയമായി , പിന്നീട് വിവാഹിതരായെന്നുമായിരുന്നു ഇന്ദ്രജിത്ത് പറഞ്ഞത്.


Click it and Unblock the Notifications











