പൂര്‍ണിമയോട് തിരിച്ചുവരാന്‍ പ്രാര്‍ത്ഥന! അമ്മയ്ക്കായി മകളുടെ പാട്ട്! മറുപടിയുമായി ഗീതുമോഹന്‍ദാസ്!
പൂര്‍ണിമയും ഇന്ദ്രജിത്തും മാത്രമല്ല മക്കളും പ്രേക്ഷകര്‍ക്ക് പരിചിതരാണ്. ഒരാള്‍ അഭിനയത്തിലാണ് താല്‍പര്യം പ്രകടിപ്പിച്ചതെങ്കില്‍ മറ്റൊരാള്‍ പാട്ടുമായെത്തിയാണ് അത്ഭുതപ്പെടുത്തിയത്. അച്ഛന്റെ സിനിമയ്ക്കായും പ്രാര്‍ത്ഥന പാടിയിരുന്നു. സോഷ്യല്‍ മീഡിയയില്‍ സജീവമാണ് പത്താം ക്ലാസുകാരിയായ പ്രാര്‍ത്ഥന. കുടുംബത്തിലെ വിശേഷങ്ങളും സുഹൃത്തുക്കളെക്കുറിച്ചുമൊക്കെയുള്ള പോസറ്റുകളുമായാണ് പാത്തൂട്ടി എത്താറുള്ളത്. അമ്മയ്ക്കായി പാട്ടുമായി എത്തിയിരിക്കുകയാണ് മകള്‍ ഇപ്പോള്‍. ആജ് ജാനെ കി സിദ് നാ കരോ എന്ന ഗാനമായിരുന്നു പ്രാര്‍ത്ഥന ആലപിച്ചത്.
അമ്മയ്ക്ക് വേണ്ടിയാണ് താന്‍ ഈ ഗാനം സമര്‍പ്പിക്കുന്നതെന്നും പ്രാര്‍ത്ഥന കുറിച്ചിരുന്നു. ഇതിന് കീഴിലായാണ് മറുപടിയുമായി പൂര്‍ണിമ എത്തിയത്. ഐലവ് യൂ എന്നായിരുന്നു പൂര്‍ണിമ പറഞ്ഞത്. അമ്മയെ മിസ്സ് ചെയ്യുന്നുവെന്നും വീട്ടിലേക്ക് പെട്ടെന്ന് തിരിച്ച് വരൂയെന്നും പാത്തു കുറിച്ചിരുന്നു. ഞാന്‍ വീട്ടിലേക്ക് വരുന്നുണ്ടെന്ന മറുപടിയുമായി ഗീതുമോഹന്‍ദാസാണ് എത്തിയത്. എന്റെ എല്ലാ ക്ലോത്തും തിരിച്ച് തരൂയെന്നായിരുന്നു പ്രാര്‍ത്ഥന നല്‍കിയ മറുപടി. പ്രാര്‍ത്ഥനയുടെ പാട്ടും സംഭാഷണങ്ങളുമൊക്കെ ഇതിനകം തന്നെ വൈറലായി മാറിക്കഴിഞ്ഞിട്ടുണ്ട്.

ഇതാദ്യമായാണ് ഹിന്ദി ഗാനം കേള്‍ക്കുന്നതെന്നും മനോഹരമായി പാടിയെന്നുമായിരുന്നു ആരാധകര്‍ പറഞ്ഞത്. ഇംഗ്ലീഷ് ഗാനങ്ങളുമായാണ് മിക്കപ്പോഴും പ്രാര്‍ത്ഥന എത്താറുള്ളത്. പ്രാര്‍ത്ഥനയുടെ പാട്ടിന്റെ വീഡിയോയുമായി നേരത്തെ പൂര്‍ണിമയും ഇന്ദ്രജിത്തും എത്തിയിരുന്നു. നക്ഷത്രയെന്ന നച്ചു അഭിനയത്തില്‍ താല്‍പര്യം പ്രകടിപ്പിച്ചതിന് പിന്നാലെയായാണ് ടിയാനിലേക്ക് എത്തിയത്. ഇന്ദ്രജിത്തിനും പൃഥ്വിരാജിനുമൊപ്പമായാണ് നച്ചു അരങ്ങേറിയത്. അടുത്തിടെ ഒരു ഷോര്‍ട്ട് ഫിലിമിലും നക്ഷത്ര വേഷമിട്ടിരുന്നു.


Click it and Unblock the Notifications











