Just In
- 11 hrs ago
മണി ചേട്ടൻ ഉണ്ടായിരുന്നെങ്കിൽ അമ്മയെ സഹായിച്ചേനേ, നടി മീനയുടെ അവസ്ഥ ഇപ്പോൾ ഇങ്ങനെ
- 12 hrs ago
പുതുമുഖ താരങ്ങൾ ഒന്നിക്കുന്ന ചിത്രമായ ലാല്‍ ജോസിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്
- 12 hrs ago
സെറ്റില്‍ വന്ന കുടിയനോട് ഡ്യൂപ്പാണെന്ന് പറഞ്ഞ ജയസൂര്യ, രസകരമായ സംഭവത്തെ കുറിച്ച് പ്രജേഷ് സെന്‍
- 12 hrs ago
റിസപ്ഷനിൽ ബുർഖ ധരിച്ച് വരൻ ഗൗരി ഖാനോട് ആവശ്യപ്പെട്ടു, ആ രസകരമായ കഥ വെളിപ്പെടുത്തി എസ്ആർകെ
Don't Miss!
- Automobiles
അംബാനിയുടെ സുരക്ഷ വലയം ശക്തമാക്കാൻ മെർസിഡീസ് ബെൻസ് G63 AMG
- News
ഇന്ധന വില ഇന്നും വര്‍ദ്ധിപ്പിച്ചു, കേരളത്തില്‍ ഡീസല്‍ വില സര്‍വ്വകാല റെക്കോര്‍ഡില്‍
- Sports
IND vs AUS: ആവേശകരമായ ക്ലൈമാക്സിലേക്ക്, ഇന്ത്യ പൊരുതുന്നു
- Lifestyle
തൊഴിലന്വേഷകര്‍ക്ക് ജോലി സാധ്യത: ഇന്നത്തെ രാശിഫലം
- Finance
ഡിജിറ്റൽ പണമിടപാട്; തട്ടിപ്പുകൾ തടയും, പുതിയ നയരൂപീകരണത്തിന് റിസർവ്വ് ബാങ്ക്
- Travel
വെറുതേ കൊടുത്താലും മേടിക്കുവാനാളില്ല, ഈ കൊട്ടാരങ്ങളുടെ കഥയിങ്ങനെ!!
- Technology
വൺപ്ലസ് നോർഡ് സ്മാർട്ട്ഫോണിന്റെ പ്രീ-ഓർഡർ ജൂലൈ 15 മുതൽ ആമസോൺ വഴി ലഭ്യമാകും
പ്രിയ മോഹന്‍ പിറന്നാളാശംസ നേര്‍ന്ന് പൂര്‍ണ്ണിമയും നിഹാലും! സര്‍പ്രൈസുമായി പിറന്നാളുകാരിയും! കാണൂ!
പൂര്‍ണ്ണിമയ്ക്ക് ഏറെ പ്രിയപ്പെട്ട മാസമാണ് ഡിസംബര്‍. പ്രാണ തുടങ്ങിയതും തന്റെ വിവാഹ വാര്‍ഷികവും അനിയത്തിയുടെ പിറന്നാളുമൊക്കെയായി ഒന്നിന് പിന്നാലെ ഒന്നൊന്നായി ആഘോഷങ്ങളാണ് കുടുംബത്തില്‍. സോഷ്യല്‍ മീഡിയയില്‍ സജീവമാണ് കുടുംബത്തില്‍ എല്ലാവരും. പൂര്‍ണിമയും ഇന്ദ്രജിത്തും പ്രാര്‍ത്ഥനയും പ്രിയയും നിഹാലുമൊക്കെ സോഷ്യല്‍ മീഡിയയിലൂടെ വിശേഷങ്ങള്‍ പങ്കുവെച്ച് എത്താറുണ്ട്. ക്ഷണനേരം കൊണ്ടാണ് ഇവരുടെ പോസ്റ്റുകള്‍ വൈറലായി മാറാറുള്ളത്. അടുത്തിടെയായിരുന്നു കുഞ്ഞതിഥിയായ വര്‍ധാന്റെ ഒന്നാം പിറന്നാളാഘോഷം. ഇപ്പോഴിതാ അടുത്ത ആഘോഷത്തിനുള്ള അവസരം വന്നെത്തിയിരിക്കുകയാണ്.
പൂര്‍ണിമയുടെ സഹോദരിയും അഭിനേത്രിയുമായ പ്രിയ മോഹന്റെ പിറന്നാളാണ് വ്യാഴാഴ്ച. പിറന്നാളുകാരിക്ക് ആശംസ നേര്‍ന്ന് കുടുംബാംഗങ്ങളെല്ലാം എത്തിയിട്ടുണ്ട്. കഴിഞ്ഞ ദിവസമായിരുന്നു ഇവരുടെ മാതാപിതാക്കളുടെ വെഡ്ഡിങ്ങ് ആനിവേഴ്സറി. വെള്ളിയാഴ്ചയാണ് പൂര്‍ണിമയുടേയും ഇന്ദ്രജിത്തിന്റേയും വിവാഹവാര്‍ഷികം. പ്രാണ 6ാം വയസ്സിലേക്ക് കടന്ന സന്തോഷം പങ്കുവെച്ചായിരുന്നു നേരത്തെ പൂര്‍ണിമ എത്തതിയത്. ഒന്നൊന്നായി എത്തിക്കൊണ്ടിരിക്കുന്ന സന്തോഷനിമിഷങ്ങള്‍ ആഘോഷമാക്കി മാറ്റാനുള്ള തയ്യാറെടുപ്പിലാണ് കുടുംബാംഗങ്ങള്‍. സോഷ്യല്‍ മീഡിയയിലൂടെ വൈറലായിക്കൊണ്ടിരിക്കുന്ന പോസ്റ്റുകളിലൂടെ തുടര്‍ന്നുവായിക്കാം.

ഇടയ്ക്ക് നാഗവല്ലിയാവുമെങ്കിലും
കുടുംബാംഗങ്ങള്‍ ഒരുമിച്ച് കൂടുമ്പോള്‍ പാട്ടും നൃത്തവുമൊക്കെയായി ആഘോഷം പൊടിപൊടിക്കാറുണ്ട്. അടുത്തിടെ നടന്ന ആഘോഷത്തില്‍ നാഗവല്ലിയായി പ്രിയ മോഹന്‍ എത്തിയിരുന്നു. ഈ ചിത്രം പങ്കുവെച്ചായിരുന്നു പ്രിയയ്ക്ക് ഭര്‍ത്താവ് ആശംസ നേര്‍ന്നത്. ഉള്ളിലുറങ്ങിക്കിടക്കുന്ന നാഗവല്ലി ഇടയ്ക്ക് പുറത്ത് ചാടാറുണ്ടെങ്കിലും നീയൊപ്പമില്ലെങ്കില് തന്റെ ജീവിതം അപൂര്‍ണ്ണമാണെന്ന കമന്റുമായാണ് നിഹാല്‍ എത്തിയത്. നിഹാലിന്റെ പോസ്റ്റിന് കീഴില്‍ കമന്റുമായി പൂര്‍ണിമയും പ്രിയ മോഹനും എത്തിയിരുന്നു.

ഇന്ദ്രജിത്തും പൂര്‍ണ്ണിമയും
പ്രിയയ്ക്കൊപ്പമുള്ള മനോഹര ചിത്രം പങ്കുവെച്ചായിരുന്നു ഇന്ദ്രജിത്ത് ആശംസ നേര്‍ന്നത്. ഇന്‍സ്റ്റഗ്രാം സ്റ്റാറ്റസായാണ് ഇന്ദ്രജിത്ത് ആശംസ പോസ്റ്റ് ചെയ്തത്. അനിയത്തിക്കൊപ്പമുള്ള മനോഹ നിമിഷങ്ങളുടെ ഫോട്ടോയും കുറിപ്പുമായാണ് പൂര്‍ണ്ണിമ എത്തിയിട്ടുള്ളത്. ഇരുവരുടെ പോസ്റ്റുകളും ഇതിനകം തന്നെ വൈറലായി മാറിക്കഴിഞ്ഞിട്ടുണ്ട്.

ഇത്തവണ സമ്മാനവും പാര്‍ട്ടിയുമില്ല
എന്നെ ആരാധിക്കുന്നയാളാണ് അവള്.ഞാന്‍ ചെയ്യുന്ന എല്ല കാര്യങ്ങളും നോക്കാറുണ്ട്. എല്ലാകാര്യത്തിലും എന്റെ അഭിപ്രായം ചോദിക്കാറുണ്ട്. എന്നെ അഭിനന്ദിക്കാറുണ്ട്. എന്റെ മക്കളുടെ അടുത്ത സുഹൃത്താണ്. എന്റെ ജോലിയിലെ പങ്കാളിയാണ്. ഒരു മൂത്ത സഹോദരിക്ക് ചോദിക്കാന്‍ കഴിയുന്നതെല്ലാം അവളിലുണ്ട്. ഇത് താനിത് വരെ നേരില്‍ പറഞ്ഞിട്ടില്ലെന്നും പൂര്‍ണിമ കുറിച്ചിട്ടുണ്ട്. എന്റെ ജീവിതത്തിലെ വലിയൊരനുഗ്രഹമായാണ് ഞാന്‍ അവളെ കാണുന്നത്. ഇത്തവണ നിനക്ക് സമ്മാനമോ സര്‍പ്രൈസ് പാര്‍ട്ടിയോ ഇല്ലെന്നും പൂര്‍ണിമ പറയുന്നു.

പ്രിയയുടെ സര്‍പ്രൈസ്
പിറന്നാള്‍ ദിനത്തില്‍ പുതിയ തുടക്കവുമായി എത്താനുള്ള തയ്യാറെടുപ്പിലാണ് പ്രിയ മോഹന്‍. നേരത്തെ തന്ന ഇതേക്കുറിച്ച് വ്യക്തമാക്കിയിരുന്നുവെങ്കിലും ഔദ്യോഗികമായ വിവരങ്ങള്‍ പങ്കുവെച്ചത് ഇപ്പോഴാണ്. താന്‍ പുതുതായി തുടങ്ങുന്ന യൂട്യൂബ് ചാനലിന്റെ ലോഞ്ചിങ് പിറന്നാള്‍ ദിനത്തില്‍ നടക്കുമെന്ന് പ്രിയ പറയുന്നു. നേരത്തെ ചാനലിന് പറ്റിയ പേരിനെക്കുറിച്ചുള്ള ചോദ്യങ്ങളുമായി പ്രിയയും നിഹാലും എത്തിയിരുന്നു.

ആദ്യമായി വാങ്ങിച്ച സാരി
വര്ധാന്രെ പിറന്നാളാഘോഷത്തിനിടയിലെ മനോഹര നിമിഷം പങ്കുവെച്ച് പൂര്‍ണിമ എത്തിയിരുന്നു. ആദ്യ കാഴ്ചയില്‍ത്തന്നെ ഇഷ്ടപ്പെട്ടവരാണ് തങ്ങള്‍ ഇരുവരും. 20 വര്‍ഷം മുന്‍പ് ഈ സാരി കണ്ടപ്പോഴും തനിക്ക് അതാണ് തോന്നിയതെന്ന് പൂര്‍ണിമ പറയുന്നു. സ്വന്തമായി നേടി പൈസ കൊടുത്ത് വാങ്ങിച്ച ആദ്യത്തെ സാരി കൂടിയാണിത്. ഈ സാരി ഇഷ്ടമുള്ളവര്‍ ഇപ്പോഴുമുണ്ടെന്നും ഇതേക്കുറിച്ച് പലരും ചോദിക്കാറുണ്ടെന്നും പൂര്‍ണ്ണിമ പറയുന്നു.
A post shared by Ƥσσяиιмα Ɩи∂яαʝιтн (@poornimaindrajithofficial) on