പ്രാര്‍ത്ഥനയെ കെട്ടിപ്പിടിച്ച് പൂര്‍ണിമ! പത്താം ക്ലാസുകാരിക്കുള്ള ആശംസ ഇങ്ങനെ! പോസ്റ്റ് വൈറല്‍!
പ്രേക്ഷകര്‍ക്ക് ഏറെ പ്രിയപ്പെട്ട താരകുടുംബങ്ങളിലൊന്നാണ് പൂര്‍ണിമയുടേത്. നീണ്ടനാളത്തെ ഇടവേള അവസാനിപ്പിച്ച് വൈറസിലൂടെ സിനിമയിലേക്ക് തിരിച്ചെത്തിയിരിക്കുകയാണ് താരം ഇപ്പോള്‍. വൈറസിന് പിന്നാലെയായി രാജീവ് രവി ചിത്രമായ തുറമുഖത്തിലും താരം അഭിനയിച്ചിരുന്നു. താരത്തിന്റെ തിരിച്ചുവരവില്‍ പ്രേക്ഷകരും സന്തോഷത്തിലാണ്. സോഷ്യല്‍ മീഡിയയിലൂടെ പൂര്‍ണിമ പങ്കുവെക്കുന്ന വിശേഷങ്ങളെല്ലാം പെട്ടെന്ന് തന്നെ ശ്രദ്ധ നേടാറുണ്ട്. മക്കളായ പ്രാര്‍ത്ഥനയുടേയും നക്ഷത്രയുടേയും വിശേഷങ്ങള്‍ പങ്കുവെച്ചും പൂര്‍ണിമ എത്താറുണ്ട്. സുഹൃത്തിനെപ്പോലെയാണ് താരം മക്കളോട് പെരുമാറാറുള്ളത്.
പത്താം ക്ലാസുകാരിയായ പ്രാര്‍ത്ഥനയും സോഷ്യല്‍ മീഡിയയില്‍ സജീവമാണ്. പരീക്ഷ എഴുതുന്ന മകള്‍ക്കും മറ്റുള്ളവര്‍ക്കും ആശംസ നേര്‍ന്ന് എത്തിയിരിക്കുകയാണ് പൂര്‍ണിമ ഇപ്പോള്‍. മകളെ എടുത്ത് നില്‍ക്കുന്ന ചിത്രവും താരം പോസ്റ്റ് ചെയ്തിട്ടുണ്ട്. ഇക്കുറി പത്താം ക്ലാസ് പരീക്ഷ എഴുതുന്ന എല്ലാ ചാമ്പ്യന്‍മാരും ദയവായി മനസ്സിലാക്കണം പരീക്ഷയില്‍ കിട്ടുന്ന മാര്‍ക്കല്ല, മറിച്ച് നിങ്ങള്‍ ചെയ്യുന്ന ഓരോ കാര്യങ്ങളോടും വെച്ച് പുലര്‍ത്തുന്ന മനോഭാവമാണ് നിങ്ങളെ അടയാളപ്പെടുത്തുന്നത്. അതാണ് നിങ്ങളെന്ന് വ്യക്തിയും എന്നാണ് പൂര്‍ണിമ കുറിച്ചിട്ടുള്ളത്.

നക്ഷത്ര അഭിനയത്തില്‍ താല്‍പര്യം പ്രകടിപ്പിച്ചപ്പോള്‍ പ്രാര്‍ത്ഥന ആലാപനത്തിലായിരുന്നു കഴിവ് തെളിയിച്ചത്. മോഹന്‍ലാല്‍ എന്ന സിനിമയില്‍ ലാലേട്ടാ എന്ന ഗാനം പാടിയത് പ്രാര്‍ത്ഥനയായിരുന്നു. ഇന്ദ്രജിത്തിനൊപ്പം ഓഡിയോ ലോഞ്ചില്‍ പ്രാര്‍ത്ഥന ഈ ഗാനം ആലപിച്ചിരുന്നു. അടുത്തിടെ അമ്മയ്ക്കായി പാട്ട് ഡെഡിക്കേറ്റ് ചെയ്ത് പ്രാര്‍ത്ഥന എത്തിയിരുന്നു. കൊച്ചുമക്കളുടെ കൂട്ടത്തിലെ മൂത്ത പുത്രിയായ പ്രാര്‍ത്ഥനയുടെ പേരാണ് മല്ലിക സുകുമാരന്‍ സ്വന്തം വീടിന് നല്‍കിയത്.


Click it and Unblock the Notifications