ആരും കാണാത്ത പ്രിയപ്പെട്ട ചിത്രം പുറത്ത് വിട്ട് നടി പൂര്‍ണിമ! ഇന്ദ്രജിത്തിനോട് ഓര്‍മ്മയുണ്ടോന്ന് നടി
കേരളത്തിലെ ഏറ്റവും വലിയ താരകുടുംബങ്ങളില്‍ ഒന്ന് നടന്‍ ഇന്ദ്രജിത്തിന്റേതാണ്. അച്ഛനും അമ്മയും സഹോദരനും ഭാര്യയും മക്കളുമെല്ലാം സിനിമാ താരങ്ങളാണ്. അതിനാല്‍ തന്നെ സോഷ്യല്‍ മീഡിയയില്‍ സജീവമായിരിക്കുന്ന ഇന്ദ്രജിത്തിനും പൂര്‍ണിമയ്ക്കുമെല്ലാം വലിയൊരു വിഭാഗം ആരാധകരുടെ പിന്തുണയുമുണ്ട്. ലോക് ഡൗണ്‍ ദിനങ്ങളിലായതിനാല്‍ രസകരമായ ചിത്രങ്ങളാണ് പുറത്ത് വന്ന് കൊണ്ടിരിക്കുന്നത്.
കഴിഞ്ഞ ദിവസം ഇന്ദ്രജിത്തിനൊപ്പം പഴയൊരു അഭിമുഖം നടത്തിയ ചിത്രമായിരുന്നു പൂര്‍ണിമ പങ്കുവെച്ചത്. മൂത്തമകളായ പ്രാര്‍ഥന ജനിച്ച ആദ്യ മാസങ്ങളിലായിരുന്നു ആ ഇന്റര്‍വ്യൂ നടന്നത്. ഒപ്പം തനിക്ക് ഇന്ദ്രന്‍ നല്‍കിയ പ്രണയ സമ്മാനങ്ങളെ കുറിച്ചും അങ്ങോട്ട് കൊടുത്ത സമ്മാനങ്ങളെ കുറിച്ചുമെല്ലാം അതില്‍ പറഞ്ഞിരുന്നു. ഇപ്പോഴിതാ ആരും കാണാത്ത ചില അപൂര്‍വ്വ ചിത്രവുമായി എത്തിയിരിക്കുകയാണ് പൂര്‍ണിമ.

ഇതുവരെ പുറത്ത് വിടാത്തൊരു ചിത്രവുമായിട്ടാണ് പൂര്‍ണിമ വീണ്ടും എത്തിയിരിക്കുന്നത്. പൂര്‍ണിമയ്‌ക്കൊപ്പം മക്കളായ പ്രാര്‍ഥനയും നക്ഷത്രയുമുണ്ട്. ക്വാറന്റൈന്‍ സമയത്ത് പഴയ ഫോട്ടോകള്‍ കുത്തി പൊക്കിയപ്പോള്‍ കിട്ടിയതെന്ന് പറഞ്ഞ് കൊണ്ടായിരുന്നു പൂര്‍ണിമ ചിത്രം പങ്കുവെച്ചത്.\
പ്രാര്‍ഥനയ്ക്ക് ആറ് വയസും നക്ഷത്രയ്ക്ക് നാല് മാസവും പ്രായമുള്ളപ്പോഴാണ് ഈ ചിത്രമെടുത്തത്. അച്ഛന്റെ കൈയില്‍ നിന്നും എടുത്തതിന്റെ പിണക്കത്തിലായിരുന്നു നക്ഷത്ര. ഞങ്ങള്‍ മൂന്നുപേരുമുള്ള ആദ്യ ചിത്രങ്ങളിലൊന്നും ഇതാണെന്ന് പൂര്‍ണിമ പറയുന്നു. ഈ ചിത്രം ഓര്‍മ്മയുണ്ടോ എന്ന് ഇന്ദ്രജിത്തിനോട് ചോദിക്കുകയും ചെയ്തിരിക്കുകയാണ് പൂര്‍ണിമയിപ്പോള്‍.

പുറത്ത് വന്ന ചിത്രം അതിവേഗമാണ് വൈറലായി മാറിയത്. പൂര്‍ണിമയുടെ പോസ്റ്റിന് താഴെ ഏറ്റവും പ്രിയപ്പെട്ട ചിത്രമാണെന്ന് ഇന്ദ്രജിത്ത് കമന്റിട്ടിരിക്കുകയാണ്. ഒപ്പം പൂര്‍ണിമയുടെ സഹോദരി പ്രിയ മോഹന്‍, നടന്‍ ജോജു ജോര്‍ജ്, രഞ്ജിനി ജോസ്, തുടങ്ങി നിരവധി താരങ്ങളും കമന്റുകളുമായി എത്തിയിരുന്നു.
ലോകം മുഴുവന്‍ കൊറോണ വ്യാപിച്ചതോടെ രാജ്യത്തും ലോക് ഡൗണ്‍ പ്രഖ്യാപിച്ചിരിക്കുകയാണ്. ഷൂട്ടിങ്ങുകളെല്ലാം നിര്‍ത്തിയതിനാല്‍ സിനിമാ താരങ്ങളും വീടുകളില്‍ തന്നെ കഴിയുകയാണ്. വെറുതേ വീട്ടിലിരുന്ന് ബോറടിച്ചതോടെ പലരും പഴയ ഫോട്ടോസ് കുത്തിപൊക്കി കൊണ്ട് വരികയാണ്. അതിനിടെയാണ് ക്യൂട്ട് ചിത്രവുമായി പൂര്‍ണിമയും എത്തിയത്.


Click it and Unblock the Notifications