ഇന്ദ്രനാണ് ആദ്യം അതേക്കുറിച്ച് പറഞ്ഞതെന്ന് പൂര്‍ണിമ! കല്യാണം കഴിഞ്ഞ സമയത്ത് പറഞ്ഞ കാര്യം!
പ്രാണയെന്ന ബ്രാന്‍ഡിനെ അറിയാത്തവര്‍ വിരളമാണ്. 2013 ലായിരുന്നു പൂര്‍ണിമ പ്രാണ തുടങ്ങിയത്. 6 വര്‍ഷത്തിനിപ്പുറം സെലിബ്രിറ്റികളും സാധാരണക്കാരും ഒരുപോലെ തേടുന്ന ബ്രാന്‍ഡായി മാറിയിരിക്കുകയാണ് പ്രാണ. ഇന്ദ്രജിത്തായിരുന്നു തന്നോട് ഇതേക്കുറിച്ച് ആദ്യമായി പറഞ്ഞിരുന്നതെന്ന് താരം പറയുന്നു. പൂര്‍ണിമ ഇന്ദ്രജിത്ത് എന്ന ബ്രാന്‍ഡ് അല്ലെങ്കില്‍ അങ്ങനെയൊരു ലേബല്‍ വേണമെന്ന് ആദ്യം ആഗ്രഹിച്ചത് ഇന്ദ്രനായിരുന്നു. ഏഷ്യാനെറ്റിന് നല്‍കിയ അഭിമുഖത്തിനിടയിലായിരുന്നു പൂര്‍ണിമ വിശേഷങ്ങള്‍ പങ്കുവെച്ചത്. ചെറുപ്പം മുതലേ ഫാഷന്‍ ഇഷ്ടമായിരുന്നു. ഫാഷനെക്കുറിച്ച് പഠിക്കണമെന്നായിരുന്നു ആഗ്രഹം. എന്നാല്‍ അന്ന് കേരളത്തില്‍ അതിനുള്ള അവസരങ്ങളും സൗകര്യങ്ങളുമൊക്കെ കുറവായിരുന്നു.
ജേണലിസമാണ് പഠിച്ചത്. ഏഷ്യാനെറ്റില്‍ അവതാരകയായി പ്രവര്‍ത്തിച്ചിരുന്നു. സിനിമയിലും സീരിയലിലുമൊക്കെ അഭിനയിച്ചിരുന്നു. വിവാഹത്തിന് ശേഷം ഇന്ദ്രനായിരുന്നു പ്രാണ തുടങ്ങുന്നതിനെക്കുറിച്ച് ആദ്യം പറഞ്ഞത്. അന്നത് വലിയ കാര്യമായി എടുത്തിരുന്നില്ല. തന്റെയുള്ളിലെ ഫാഷന്‍ ഡിസൈനറെ തിരിച്ചറിഞ്ഞത് ചുറ്റുമുള്ളവരും പ്രേക്ഷകരുമാണ്. പ്രാണയുടെ ഓരോ വളര്‍ച്ചയിലും ജനങ്ങളുടെ പിന്തുണയെക്കുറിച്ച് ചിന്തിക്കാറുണ്ട്. ഫാഷന്‍ മനസ്സിലുണ്ടെങ്കിലും പ്രാണയായി അത് മാറുമെന്നൊന്നും അന്ന് കരുതിയിരുന്നില്ല. എന്നാല്‍ അങ്ങനെയൊരു ലേബല്‍ വേണമെന്ന് ഇന്ദ്രന്‍ പറഞ്ഞപ്പോള്‍ അതേക്കുറിച്ച് പില്‍ക്കാലത്ത് ആലോചിക്കുകയായിരുന്നു. കല്യാണം കഴിഞ്ഞ് കുട്ടികളൊക്കെയായപ്പോഴായിരുന്നു ഇതേക്കുറിച്ച് ആലോചിച്ചത്.

താന്‍ പഠിച്ച കോളേജില്‍ മത്സരത്തിനായി മകള്‍ പോയിരുന്നു. അന്ന് തന്നെ പഠിപ്പിച്ചിരുന്ന സിസ്റ്റര്‍ നിന്റെ സ്വപ്‌നം മകളിലൂടെ കാണാനായി എന്ന് പറഞ്ഞ് വിളിച്ചിരുന്നു. തന്റെ തിരക്കുകളൊന്നും പ്രാണയെ ബാധിക്കാറില്ല. ലേറ്റസ്റ്റ് മോഡലിനെക്കുറിച്ച് താന്‍ അപ്‌ഡേറ്റഡാവാറുണ്ട്. ഏറെ ഇണങ്ങുന്ന വസ്ത്രങ്ങള്‍ മാത്രമേ തന്റെ ഷെല്‍ഫിലുണ്ടാവാറുള്ളൂ. മഞ്ജു വാര്യര്‍ക്ക് ചെയ്ത മോഡല്‍ ചെയ്തുതരാമോയെന്നൊക്കെ ചോദിച്ച് ആളുകള്‍ എത്താറുണ്ടെന്നും പൂര്‍ണിമ പറയുന്നു. പ്രാണയുടെ കാര്യങ്ങളുമായി മുന്നേറുന്നതിനിടയില്‍ സിനിമയിലേക്കും താരം തിരിച്ചെത്തിയിരുന്നു. ആഷിഖ് അബു ചിത്രമായ വൈറസിലൂടെയായിരുന്നു പൂര്‍ണിമ തിരിച്ചെത്തിയത്. രാജീവ് രവി ചിത്രമായ തുറമുഖമാണ് ഇനി പൂര്‍ണിമയുടേതായി എത്താനുള്ളത്.


Click it and Unblock the Notifications











