എന്തൊരു സുന്ദരിയാണ്! മല്ലികയുടേയും സുകുമാരന്റേയും പഴയ ചിത്രം പങ്കുവെച്ച് മക്കൾ
സിനിമയിൽ മാത്രമല്ല സോഷ്യൽ മീഡിയയിലും ഏറെ ആരാധകരുളള താര കുടുംബമാണ മല്ലിക സുകുമാരന്റേത്. മകളായ പൃഥ്വിരാജ്, ഇന്ദ്രജിത്ത്, മരുമക്കളായ പൂർണ്ണിമ, സുപ്രിയ എന്നിവർ സമൂഹമാധ്യമങ്ങളിൽ സജീവമാണ് . തങ്ങളുടെ സന്തോഷങ്ങളും വിശേഷങ്ങളും ഇവർ ആരാധകരുമായി പങ്കുവെയ്ക്കാറുണ്ട്. ഇപ്പോഴിത മല്ലികയുടേയും സുകുമാരന്റേയും ഒരു പഴയകാല ചിത്രം പങ്കുവെച്ച് മരുമകൾ പൂർണിമ ഇന്ദ്രജിത്ത്.

ഇരുവരുടേയും പഴയകാല ചിത്രമാണ് പൂർണ്ണിമ പങ്കുവെച്ചിരിക്കുന്നത്. മുടിയിൽ മുല്ലപ്പൂ ചൂടി വലിയ പൊട്ടും തൊട്ട് അതീവ സുന്ദരിയായിരിക്കുന്ന മല്ലികയായിരുന്നു ചിത്രത്തിൽ. നടിയുടെ തൊട്ട് അരികിൽ കുശലം ചോദിച്ചു കൊണ്ട് ഇരിക്കുന്ന സുകുമാരനേയും ചിത്രത്തിൽ കാണാം. അമ്മ എത്ര സുന്ദരിയാണെന്ന് കുറിച്ചു കൊണ്ടായിരുന്നു പൂർണിമ ചിത്രം പങ്കുവെച്ചത്.
ഇതേ ചിത്രം മക്കളായ പൃഥ്വിരാജും ഇന്ദ്രജിത്തും സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചിട്ടുണ്ട്. പണ്ടൊരു പ്രണയകാലത്ത് എന്ന അടിക്കുറിപ്പോടെ ഇന്ദ്രജിത്തും പങ്കുവെച്ചിരിക്കുന്നു. അച്ഛന്റെയും അമ്മയുടേയും പ്രണയം എന്ന് കുറിച്ച് കൊണ്ടായിരുന്നു പൃഥ്വി ചിത്രം പോസ്റ്റ് ചെയ്തത്.
സുകുമാരന്റേയും മല്ലികയുടേയും ചിത്രത്തിന് മികച്ച പ്രേക്ഷക സ്വീകാര്യതയാണ് ലഭിച്ചിരിക്കുന്നത്. മികച്ച കമന്റുകളാണ് ചിത്രത്തിന് ലഭിക്കുന്നത്. ഏറെ നാളത്തെ പ്രണയത്തിനു ശേഷമാണ് മല്ലികയും സുകുമാരനും വിവാഹിതരാകുന്നത്. വിവാഹത്തിനെ തുടർന്ന് മല്ലിക സിനിമയിൽ നിന്ന് വിട്ട് നിൽക്കുകയായിരുന്നു.പിന്നീട് സുകുമാരന്റെ മരണത്തിനു ശേഷം സിനിമയിൽ വീണ്ടും സജീവമാകുകയായിരുന്നു.


Click it and Unblock the Notifications











