'റൊമാന്റിക്ക്-ക്യൂട്ട് സിനിമകൾ ചെയ്യാനായിരുന്നു ആ​ഗ്രഹം, സൂര്യയുടെ ‌വില്ലനാകാനും അവസരം വന്നിരുന്നു'; പെപ്പെ

മലയാളത്തിലെ യുവനിര നായകന്മാരില്‍ ആക്ഷന്‍ രംഗങ്ങളില്‍ ഏറ്റവും മികവ് പുലര്‍ത്തുന്ന താരങ്ങളില്‍ ഒരാളാണ് ആന്‍റണി വര്‍ഗീസ്. ആന്‍റണി നായകനായ ആദ്യ ചിത്രങ്ങളൊക്കെയും ആക്ഷന് പ്രാധാന്യമുള്ളവയും വലിയ പ്രേക്ഷകപ്രീതി നേടിയവയുമായിരുന്നു. എന്നാല്‍ അദ്ദേഹത്തിന്‍റെ അടുത്ത റിലീസ് പൂവന്‍ അത്തരത്തിലൊരു ചിത്രമല്ല.

ജനുവരി 20 ന് തിയറ്ററുകളിലെത്താന്‍ ഒരുങ്ങുന്ന ചിത്രത്തിന്‍റെ ഒരു പ്രൊമോഷണല്‍ വീഡിയോ ശ്രദ്ധ നേടിയിരുന്നു. ഒരുകാലത്ത് മലയാളത്തിന്‍റെ ആക്ഷന്‍ ഹീറോ ആയിരുന്ന ബാബു ആന്‍റണിയുടെ ആന്‍റണി വര്‍ഗീസും തമ്മിലുള്ള സംഭാഷണത്തിന്‍റെ രൂപത്തിലാണ് പ്രൊമോ.

Antony Varghese, Antony Varghese News, Antony Varghese Films, ആന്റണി വർഗീസ്, ആന്റണി വർഗീസ് വാർത്ത, ആന്റണി വർഗീസ്

വാണിജ്യ വിജയം നേടിയ തണ്ണീർമത്തൻ ദിനങ്ങള്‍ക്കും സൂപ്പര്‍ ശരണ്യക്കും ശേഷം ഗിരിഷ് എ ഡിയും ഷെബിൻ ബക്കറും ചേര്‍ന്ന് ഷെബിന്‍ ബക്കര്‍ പ്രൊഡക്ഷന്‍സിന്‍റെയും സ്റ്റക് സൗസിന്‍റേയും ബാനറിൽ നിർമ്മിച്ച ചിത്രമാണ് പൂവന്‍. ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് വിനീത് വാസുദേവനാണ്.

ഏറെ രസകരമായ ഒരു കഥാപാത്രത്തെയാണ്‌ ആന്‍റണി വർഗ്ഗീസ്‌ അവതരിപ്പിക്കുന്നത്. സൂപ്പര്‍ ശരണ്യ എന്ന ചിത്രത്തിലെ ക്യാമ്പസ് വില്ലനായെത്തിയ അജിത് മേനോനെ അവതരിപ്പിച്ച് ശ്രദ്ധ നേടിയ വിനീത് വാസുദേവനാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്.

സൂപ്പര്‍ ശരണ്യ, അജഗജാന്തരം, തണ്ണീര്‍മത്തന്‍ ദിനങ്ങള്‍ തുടങ്ങിയ ചിത്രങ്ങളിൽ അഭിനയിച്ച വരുൺ ധാരയാണ് ചിത്രത്തിന്‍റെ തിരക്കഥാകൃത്ത്. അഖില ഭാർഗ്ഗവൻ, മണിയന്‍ പിള്ള രാജു, വരുണ്‍ ധാര, വിനീത് വിശ്വം, സജിന്‍ ചെറുകയില്‍, അനിഷ്മ, റിങ്കു, സംവിധായകനും നിർമ്മാതാവുമായ ഗിരീഷ്‌ എഡി എന്നിവരും ഈ ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്.

ഇപ്പോഴിത സിനിമയുടെ പ്രമോഷന്റെ ഭാ​ഗമായി ആന്റണി വർ​ഗീസ് പെപ്പെ ദി ക്യുവിന് നൽകിയ അഭിമുഖമാണ് ശ്രദ്ധനേടുന്നത്.

'പൂവൻ സിനിമയിൽ അടിയും ഇടിയുമില്ല. ഹരി എന്ന പാവം പയ്യന്റെ കഥയാണ്. ഫാമിലി കഥയാണ്. ദേഷ്യപ്പെടുന്ന ചില സീനുകളുണ്ട്. തണ്ണീർ‌മത്തൻ ദിനങ്ങളിൽ ​ഗസ്റ്റ്റോൾ ചെയ്യാൻ വിളിച്ചിരുന്നു പക്ഷെ പോകാൻ പറ്റിയിരുന്നില്ല. കിച്ചു ചെയ്ത കഥാപാത്രം ചെയ്യാനായിരുന്നു വിളി വന്നത്. അങ്കമാലിയിൽ അഭിനയിക്കുമ്പോൾ ഫ്രീയായി നാച്വറലായി ചെയ്യാനാണ് ലിജോ ചേട്ടൻ പറയാറുള്ളത്.'

'ലിജോ ചേട്ടൻ അഭിനയിച്ച് കാണിച്ച് തരാറില്ല. കൂടുതൽ എക്സ്പ്ലനേഷൻ പോലും തരാറില്ല. അങ്കമാലി ഡയറീസ് കഥ ചെമ്പൻ വിനോദ് ചേട്ടൻ മനോഹരമായി നറേറ്റ് ചെയ്ത് തന്നിരുന്നു. എനിക്ക് മാറി മാറി സിനിമകളും കഥാപാത്രങ്ങളും ചെയ്യണമെന്നാണ് ആ​ഗ്രഹം.'

Antony Varghese, Antony Varghese News, Antony Varghese Films, ആന്റണി വർഗീസ്, ആന്റണി വർഗീസ് വാർത്ത, ആന്റണി വർഗീസ്

'ആ​ക്ഷനും ത്രില്ലറും കോമഡിയുമെല്ലാം എനിക്ക് ഇഷ്ടമാണ്. ഒരേ ​കാറ്റ​ഗറി വരുമ്പോൾ നമ്മൾ തന്നെ മാറി ചെയ്യണമെന്ന് ചിന്തിക്കുമല്ലോ. റിയാൽ‌ ലൈഫിൽ‌ ‍ഞാൻ അടിയുണ്ടാക്കാൻ പോയിട്ടില്ല. പക്ഷെ ഫൈറ്റ് ചെയ്യുമ്പോൾ ഞാൻ ഫ്ലക്സിബിളാണ്.'

'അതെങ്ങനെയാണ് എന്ന് അറിയില്ല. റൊമാന്റിക്ക്, ക്യൂട്ട് സിനിമകൾ ചെയ്യണമെന്നാണ് എന്റെ ആ​ഗ്രഹം. പക്ഷെ എങ്ങനെ ആക്ഷൻ സിനിമകളുടെ ഭാ​ഗമായി എന്നറിയില്ല. ആറ് വർഷം മുമ്പ് ഞാൻ ബോക്സിങിൽ സജീവമായിരുന്നു. ചാവേറിൽ വളരെ ചെറിയ റോളാണ്.'

'ചാവേർ ഇമോഷന് പ്രാധാന്യം കൊടുത്തിട്ടുള്ള സിനിമയാണ്. പുതിയ കഴിവുകളുള്ള ആളുകൾ കേറി വരണം. നൻപകൽ നേരത്ത് മയക്കം സിനിമയെ കുറിച്ച് മുമ്പ് എന്നോട് ലിജോ ചേട്ടൻ പറഞ്ഞിട്ടുണ്ട്. മമ്മൂക്കയെ വെച്ച് സിനിമ ചെയ്യാൻ പോകുന്നുവെന്നാണ് പറഞ്ഞത്. സിനിമകളുടെ എണ്ണം കൂട്ടുക എന്നതല്ല.'

'നല്ല സിനിമകളുടെ ഭാ​ഗമാകുക എന്നതാണ് എന്റെ ലക്ഷ്യം. മാസ്റ്ററിൽ അഭിനയിക്കാതിരുന്നത് അജ​ഗജാന്തരം ഡേറ്റ് ക്ലാഷ് വന്നതുകൊണ്ടാണ്. സൂര്യയുടെ ‌വില്ലനാകാനും അവസരം വന്നിരുന്നു. പക്ഷെ മറ്റ് സിനിമകളും മറ്റും വന്നത് കൊണ്ട് ചെയ്യാൻ പറ്റിയില്ല' പെപ്പെ പറഞ്ഞു.

Read more about: antony varghese
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X