For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  കഷണ്ടിയാണ് ഈ താരങ്ങള്‍

  |

  കഷണ്ടി ഒരു അപരാധമൊന്നുമല്ല. ഒളിച്ചുവെക്കാനും കളിയാക്കാനും ഉള്ളതൊന്നും അതിലില്ല താനും. എന്നാല്‍ സിനിമാതാരങ്ങള്‍ക്ക് അതങ്ങനെയല്ല എന്ന് തോന്നുന്നു. രജനീകാന്തിനെപ്പോലുള്ള സൂപ്പര്‍ താരങ്ങളെയും ഫഹദ് ഫാസിലിനെപ്പോലുള്ള പുതുമുറ നായകന്മാരെയും മറന്നുകൊണ്ടല്ല ഇത് പറയുന്നത്.

  ഭൂരിഭാഗം സിനിമാതാരങ്ങള്‍ക്കും കഷണ്ടി മറച്ചുവെക്കാനാണ് ആഗ്രഹം എന്നേ കണ്ടാല്‍ തോന്നൂ. കുഞ്ചന്‍ നമ്പ്യാന്‍ പാടിയത് പോലെ എരിവെയില്‍ തട്ടി ചുട്ട കഷണ്ടിയില്‍ മലര് വറുക്കാനാളുകള്‍ വരണ്ട എന്ന് കരുതിയാണോ അതോ അസൂയയ്‌ക്കൊപ്പം മരുന്നില്ലാത്ത സാധനമായി കഷണ്ടിയെ ബ്രാന്‍ഡ് ചെയ്തിരിക്കുന്നത് കൊണ്ടാണോ എന്നറിയില്ല ഇവര്‍ തനത് രൂപത്തില്‍ പൊതുവേദിയില്‍ വരാത്തത്.

  വിഗ്ഗ് വെച്ചും മുടി നട്ട് പിടിപ്പിച്ചും മാത്രമേ പുറത്തുവരൂ എന്ന് മാത്രമല്ല, മുടിവെപ്പ് കേന്ദ്രങ്ങളുടെ പ്രിയപ്പെട്ട പരസ്യമോഡലുകളും അംബാസഡര്‍മാരുമാണ് താരങ്ങളില്‍ പലരും.

  മോഹന്‍ലാല്‍

  കഷണ്ടിയാണ് ഈ താരങ്ങള്‍

  സൂപ്പര്‍ താരം മോഹന്‍ലാലിന് പല സിനിമകളിലും പല ഹെയര്‍ സ്റ്റൈലാണ്. ആറാം തമ്പുരാനിലൊക്കെ നല്ല ഒന്നാന്തരം കഷണ്ടിയുടെ സൂചന നല്‍കിയ മോഹന്‍ലാലിന് അടുത്തിടെ ഇറങ്ങിയ പല സിനിമകളിലും ഇടതൂര്‍ന്ന മുടിയാണ്. പ്രണയത്തിന്റെ ഷൂട്ടിംഗ് സമയത്ത് ഇറങ്ങിയ ഈ പടത്തിലെ (ഇന്‍സെറ്റില്‍) പോലെയാണ് ലാലേട്ടന്റെ ശരിക്കുള്ള ഹെയര്‍സ്‌റ്റൈലെന്നാണ് ദോഷൈക ദൃക്കുകള്‍ പറയുന്നത്.

  സിദ്ദിഖ്

  കഷണ്ടിയാണ് ഈ താരങ്ങള്‍

  സിദ്ദിഖ് ഏറെക്കാലം മുന്‍പ് തന്നെ കഷണ്ടിയുടെ ആക്രമണമേറ്റ നടനാണ്. പല സിനികളിലും വിഗ്ഗില്ലാതെ സിദ്ദിഖ് അഭിനയിച്ചിട്ടുമുണ്ട്. എന്നാലും വെപ്പുമുടിക്കാരുടെ പരസ്യങ്ങളിലെ സ്ഥിരം സാന്നിധ്യമാണ് ഈ നടന്‍.

  ഫഹദ് ഫാസില്‍

  കഷണ്ടിയാണ് ഈ താരങ്ങള്‍

  ഞാനിങ്ങനെയാണെന്ന് എല്ലാവര്‍ക്കും അറിയാം. വിഗ്ഗൊക്കെ വെച്ച് അഭിനയിച്ചാലും അതിലൊരു കൃത്വിമത്വം വരും - കഷണ്ടിയെക്കുറിച്ച് ഇത്രയും ധീരമായ വാക്കുകള്‍ പറയാന്‍ ന്യൂ ജനറേഷന്‍ നായകന്‍ ഫഹദ് ഫാസില്‍ കാണിച്ച ധൈര്യം സമ്മതിക്കേണ്ടത് തന്നെ.

  കുഞ്ചാക്കോ ബോബന്‍

  കഷണ്ടിയാണ് ഈ താരങ്ങള്‍

  മുടിയുടെ കുറവ് ഇത്രയധികം വലപ്പിച്ച ഒരു യുവനായകന്‍ മലയാളത്തില്‍ വേറെയുണ്ടാകില്ല. മുടി മുന്നോട്ട് വലിച്ചിട്ടും വിഗ്ഗ് വെച്ചും കുഞ്ചാക്കോ ബോബന്‍ നിരവധി പരീക്ഷണങ്ങള്‍ നടത്തിയിട്ടുണ്ട്.

  ലാലു അലക്‌സ്

  കഷണ്ടിയാണ് ഈ താരങ്ങള്‍

  ലാലു അലക്‌സ് പഴയ തലമുറയില്‍പ്പെട്ട നടനാണല്ലോ. വെപ്പുമുടി സജീവമാകുന്നതിന് മുന്നേ ലാലു അലക്‌സിന്റെ കഷണ്ടി സിനിമയില്‍ വന്നതാണെങ്കിലും ഇപ്പോഴും വിഗ്ഗ് വെച്ചാണ് താരം അഭിനയിക്കുന്നത്.

  ബാലചന്ദ്രമേനോന്‍

  കഷണ്ടിയാണ് ഈ താരങ്ങള്‍

  ബാലചന്ദ്രമേനോന്‍ തലയില്‍ വട്ടക്കെട്ട് കെട്ടുന്നത് കഷണ്ടി മറയ്ക്കാന്‍ വേണ്ടിയാണ് എന്നായിരുന്നു ഒരു കാലത്തെ സിനിമാ ഗോസിപ്പുകളിലൊന്ന്.

  കലാഭവന്‍ മണി

  കഷണ്ടിയാണ് ഈ താരങ്ങള്‍

  നായകനായും വില്ലനായും ഹാസ്യതാരമായും മാറി മാറി വരുമ്പോഴൊക്കെ മണിയുടെ ഹെയര്‍സ്റ്റൈലില്‍ ഉണ്ടാകുന്ന വ്യത്യാസങ്ങള്‍ ശ്രദ്ധിച്ചിട്ടില്ലേ.

  രജനീകാന്ത്

  കഷണ്ടിയാണ് ഈ താരങ്ങള്‍

  സിനിമയില്‍ എന്തെന്ത് വേഷങ്ങള്‍ കെട്ടിയാലും ജീവിതത്തില്‍ പച്ചയായി ആളുകള്‍ക്ക് മുന്നിലെത്തും രജനീകാന്ത്. ലാളിത്യത്തിന്റെ മറുവാക്കായ ഈ സൂപ്പര്‍ മെഗാ താരം പൊതുചടങ്ങുകളിലും വിഗ്ഗും വെപ്പുമുടിയും വെക്കാറില്ല.

  English summary
  Popular movie actors they became bald. Most of them still wearing wig but some stars are not. Actors like Fahad Fazil dare to admit that he is bald and not going wear a wig in movies.
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X