'ആ അ‍ഞ്ച് മിനിറ്റ് ഒഴിച്ച് നിർത്തിയാൽ അവധിയാഘോഷം ​ഗംഭീരമായിരുന്നു'; വിവാഹമോചനത്തെ കുറിച്ച് നടി അസിൻ പറയുന്നു!

വിവാഹത്തോടെ സിനിമയോടും അഭിനയത്തോടും വിട പറഞ്ഞ നടി അസിൻ കുടുംബവും മകളും ഭർത്താവുമെന്ന രീതിയിലാണ് ജീവിക്കുന്നത്. ഒരു കാലത്ത് തെന്നിന്ത്യയിൽ തിളങ്ങി നിന്ന താരം സിനിമ ഉപേക്ഷിച്ചത് ആരാധകരെയും നിരാശയിലാക്കിയിരുന്നു. ​ഗജിനി, പോക്കിരി അടക്കം അസിൻ ചെയ്ത ഒട്ടുമിക്ക സിനിമകളും സൂപ്പർഹിറ്റുകളും ഇന്നും റിപ്പീറ്റ് വാല്യുവുള്ളവയുമാണ്.

സിനിമയിൽ സജീവമായിരുന്ന കാലത്തും ​ഗോസിപ്പുകളൊന്നും അസിനെ കുറിച്ച് അധികം വന്നിട്ടില്ല. മലയാളത്തിൽ നിന്നാണ് അസിന്റെ സിനിമാ ജീവിതം തുടങ്ങിയത് തന്നെ. സോഷ്യൽമീഡിയയിൽ താരം അധികം സജീവമല്ല.

വല്ലപ്പോഴും മകളുടെ ചിത്രങ്ങളും വിശേഷങ്ങളുമാണ് അസിൻ ഇൻസ്റ്റ​ഗ്രാമിൽ പങ്കുവെക്കാറുള്ളത്. മാത്രമല്ല പൊതുപരിപാടികളിൽ പങ്കെടുക്കാൻ പോലും അസിൻ എത്താറില്ല. എന്നാൽ കഴിഞ്ഞ കുറച്ച് ദിവസങ്ങളായി അസിനാണ് സിനിമാ ലോകത്തെ ചർച്ചാ വിഷയം.

അതിന് കാരണം താരം വിവാഹമോചനത്തിന് ഒരുങ്ങുന്നുവെന്ന റൂമറുകളാണ്. മൈക്രോ മാക്സ് മൊബൈൽ ഫോൺ കമ്പനി സഹസ്ഥാപകൻ രാഹുൽ ശർമ്മയെയാണ് അസിൻ വിവാഹം ചെയ്തത്.

Asin

ഭർത്താവിനൊപ്പമുള്ള കപ്പിൾ ഫോട്ടോകളും മറ്റും ഇടയ്ക്കിടെ സോഷ്യൽമീഡിയയിൽ പങ്കുവെച്ചിരുന്ന താരം കഴിഞ്ഞ ദിവസം ഇവയെല്ലാം നീക്കം ചെയ്തു. സിനിമയിൽ സജീവമായിരുന്ന കാലത്തെ ചില ഫോട്ടോഷൂട്ട് ചിത്രങ്ങളും മകൾ അരിന്റെ പിറന്നാൾ ആഘോഷങ്ങളുടെ ചിത്രങ്ങളും മാത്രമാണ് അസിന്റെ ഇൻസ്റ്റ​ഗ്രാം ഹാൻഡിലിൽ അവശേഷിക്കുന്നത്.

ഇതോടെയാണ് ഭർത്താവുമായി അസിൻ പിരിയാൻ പോകുന്നുവെന്ന വാർത്തകൾ പരക്കാൻ തുടങ്ങിയത്. പൊതുവെ സെലിബ്രിറ്റികൾ പിരിയുന്നതിന് മുമ്പ് പങ്കാളിയുമൊത്തുള്ള ചിത്രങ്ങൾ സോഷ്യൽമീഡിയയിൽ നിന്നും നീക്കം ചെയ്യുകയും മറ്റുമാണ് ചെയ്യാറുള്ളത്.

നടി സാമന്ത വിവാഹമോചനം പ്രഖ്യാപിക്കും മുമ്പ് ആ​ദ്യം ചെയ്തത് മുൻ ഭർത്താവ് നാ​ഗചൈതന്യയുടെ കുടുംബപേര് സ്വന്തം പേരിൽ നിന്ന് ഒഴിവാക്കുകയാണ്. ഫോട്ടോകളും നീക്കം ചെയ്തു. ഇതോടെയാണ് വിവാ​ഹമോചനം സംബന്ധിച്ച ​ഗോസിപ്പുകൾ വരാൻ തുടങ്ങിയത്. വൈകാതെ ഇരുവരും സോഷ്യൽമീഡിയ വഴി വിവാഹമോചനം പ്രഖ്യാപിക്കുകയുമായിരുന്നു.

അതേരീതിയിൽ വിവാഹമോചനം പ്രഖ്യാപിക്കാനായിരിക്കും അസിനും ഒരുങ്ങുന്നതെന്നാണ് ആരാധകരും കരുതിയത്. വിവാഹമോചന വാർത്ത കാട്ടുതീ പോലെ പടർന്നതോടെ സാക്ഷാൽ അസിൻ തന്നെ വിശദീകരണവുമായി എത്തി. തങ്ങളുടെ അവധിയാഘോഷത്തിന്റെ അ‍ഞ്ച് മിനിറ്റ് വിവാഹമോചനവുമായി ബന്ധപ്പെട്ട വാർത്ത നശിപ്പിച്ചുവെന്നാണ് അസിൻ ഇൻസ്റ്റ​ഗ്രാം സ്റ്റോറിയിൽ കുറിച്ചത്.

'ഞങ്ങളിപ്പോൾ വേനലവധിയുടെ മധ്യത്തിലാണ്. ഒരുമിച്ചിരുന്ന് പ്രാതൽ ആസ്വദിക്കുന്നു. സാങ്കൽപ്പികവും അടിസ്ഥാനരഹിതവുമായ വാർത്തകളിലൂടെ കടന്നുപോകുന്നു. ഞങ്ങളുടെ കുടുംബങ്ങൾ ഒന്നിച്ചിരുന്ന് കല്യാണം പ്ലാൻ ചെയ്യുമ്പോൾ ഞങ്ങൾ പിരിയുകയാണ് എന്ന വാർത്ത വന്നത് ഓർക്കുന്നു. കുറച്ച് കൂടി നല്ലത് ചെയ്യൂ.'

'വിസ്മയകരമായ അവധിക്കാലം ചെലവഴിക്കുന്ന വേളയിൽ അഞ്ച് മിനിറ്റ് നഷ്ടപ്പെടുത്തിയതിൽ നിരാശയുണ്ട്. നിങ്ങൾക്ക് സുദിനം നേരുന്നു', എന്നാണ് അസിൻ ഇൻസ്റ്റഗ്രാം സ്റ്റോറിയിൽ കുറിച്ചത്. 2016ലാണ് ബിസിനസുകാരനായ രാഹുലിനെ അസിൻ വിവാഹം ചെയ്തത്. ഹിന്ദു-ക്രിസ്ത്യൻ ആചാരപ്രകാരം ആഢംബര വിവാഹമായിരുന്നു നടന്നത്.

Asin

ഇരുവരുടേതും പ്രണയ വിവാഹമായിരുന്നു. നടൻ അക്ഷയ് കുമാറാണ് അസിൻ-രാഹുൽ പ്രണയത്തിനും വിവാഹത്തിനും ചുക്കാൻ പിടിച്ചത്. സിനിമാപ്രമോഷൻ വേളയിൽ വെച്ചുള്ള പരിചയം പിന്നീട് പ്രണയത്തിലും വിവാ​ഹത്തിലും കലാശിച്ചു.

രാഹുൽ ശർമ്മയ്ക്ക് പരസ്ത്രീ ബന്ധമുള്ളതുകൊണ്ടാണ് അസിൻ വിവാഹ​മോചനം തേടുന്നതെന്നാണ് തമിഴ് മാധ്യമങ്ങൾ കഴിഞ്ഞ ദിവസം നൽകിയ റിപ്പോർട്ട്.

2001ൽ സത്യൻ അന്തിക്കാട് സംവിധാനം ചെയ്ത നരേന്ദ്രൻ മകൻ ജയകാന്തൻ വക എന്ന ചിത്രത്തിലൂടെയാണ് അസിൻ സിനിമാരം​ഗത്തെത്തിയത്. എം.കുമരൻ സൺ ഓഫ് മഹലാക്ഷ്മിയിലൂടെ തമിഴ് സിനിമയിലും ചുവടുറപ്പിച്ചു. കമൽ ഹാസൻ, വിജയ്, അജിത്, സൂര്യ, പ്രഭാസ്, രവിതേജ, നാ​ഗാർജുന, പവൻ കല്യാൺ, ആമിർ ഖാൻ, അക്ഷയ് കുമാർ തുടങ്ങിയ സൂപ്പർതാരങ്ങൾക്കൊപ്പം അസിൻ വേഷമിട്ടു.

Read more about: asin
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X