2019 ൽ ലേശം ഹോട്ടായി റായ് ലക്ഷ്മി! നടി ഇതെന്ത് ഭാവിച്ചാണെന്ന് ആരാധകര്‍, ബിക്കിനി ചിത്രങ്ങള്‍ വൈറല്‍

നാട്ടിന്‍പുറത്തുകാരിയായും മോഡേണ്‍ നടിയായും തകര്‍ത്തഭിനയിക്കുന്ന സുന്ദരിയാണ് റായ് ലക്ഷ്മി. പതിനേഴാമത്തെ വയസിലായിരുന്നു നടി സിനിമയിലേക്ക് എത്തുന്നത്. ഒരു തമിഴ് ചിത്രത്തിലൂടെ അരങ്ങേറ്റം നടത്തിയ റായ് ലക്ഷ്മി മലയാളം, തെലുങ്ക്, തമിഴ്, കന്നഡ, ഹിന്ദി എന്നിങ്ങനെ വിവിധ ഇന്‍ഡസ്ട്രികളില്‍ വ്യത്യസ്ത ഭാഷകളില്‍ അഭിനയിച്ചിട്ടുണ്ട്.

മലയാള സിനിമാ പ്രേമികള്‍ക്കും പ്രിയപ്പെട്ട നടിയാണ് റായ് ലക്ഷ്മി. ചെറിയൊരു ഇടവേളയ്ക്ക് ശേഷം കഴിഞ്ഞ വര്‍ഷം നടി മലയാളത്തിലേക്ക് എത്തിയിരുന്നു. 2019 പിറന്നതോടെ റായ് ലക്ഷ്മി ഇന്‍സ്റ്റാഗ്രാം വഴി പുറത്ത് വിടുന്ന ചിത്രങ്ങള്‍ കണ്ട് ആരാധകരും ഞെട്ടിയിരിക്കുകയാണ്. നടി പുറത്ത് വിട്ട ചിത്രങ്ങളെല്ലാം ബിക്കിനി ചിത്രങ്ങളാണെന്നുള്ളതാണ് ശ്രദ്ധേയം.

  റായ് ലക്ഷ്മി

റായ് ലക്ഷ്മി

ലക്ഷ്മി റായ് എന്നും റായ് ലക്ഷ്മി എന്നും അറിയപ്പെടുന്ന നടി തെന്നിന്ത്യന്‍ സിനിമകളിലാണ് സജീവമായി പ്രവര്‍ത്തിക്കുന്നത്. സിനിമയിലെത്തുന്നതിന് മുന്‍പ് പരസ്യമോഡല്‍ ആയിട്ടാണ് റായ് ലക്ഷ്മി പ്രവര്‍ത്തിച്ചിരുന്നത്. അക്കാലത്ത് നിരവധി ടെലിവിഷന്‍ പരസ്യങ്ങളില്‍ നടി മോഡലായി പ്രത്യക്ഷപ്പെട്ടിരുന്നു. ആറടി മൂന്നിഞ്ച് ഉയരമുള്ള നടി ഒന്നാംകിട ബാസ്‌ക്ക്റ്റ് ബോള്‍ കളിക്കാരി കൂടിയായിരുന്നു. അന്നും ഇന്നും ശരീര സൗന്ദര്യം കാത്തു സുക്ഷിക്കുന്ന കാര്യത്തില്‍ റായ് ലക്ഷ്മിയെ കഴിഞ്ഞേ മറ്റ് ആരുമുള്ളു.

ബിക്കിനി ചിത്രങ്ങള്‍

ബിക്കിനി ചിത്രങ്ങള്‍

2019 ജനുവരി പിറന്നിട്ട് ആകെ കുറിച്ച് ദിവസങ്ങള്‍ മാത്രമേ ആയിട്ടുള്ളു. എന്നാല്‍ അതിനുള്ളില്‍ സോഷ്യല്‍ മീഡിയ നിറയെ റായ് ലക്ഷ്മിയുടെ ഫോട്ടോസാണ്. എല്ലാ ഫോട്ടോസും ബിക്കിനിയില്‍ ആണെന്നുള്ളത് ആരാധകരെയും കൗതുകത്തിലാക്കി. 2018 കഴിയുന്നതിന്റെ മുന്‍പേ നടി പുറത്ത് വിട്ടതും അതിന് ഉദാഹരണമായി ചൂണ്ടികാണിക്കാം.

സ്റ്റൈലായി അവസാനിക്കട്ടെ..

ഇന്‍സ്റ്റാഗ്രാമിലൂടെ ഗ്ലാമറസായി നില്‍ക്കുന്ന ചിത്രം പങ്കുവെച്ച് കൊണ്ടായിരുന്നു 2018 അവസാനിച്ച് പുതിയ വര്‍ഷം തുടങ്ങുന്നതിനെ പറ്റി റായ് ലക്ഷ്മി പറഞ്ഞത്. 2018 സ്റ്റൈലായി തന്നെ അവസാനിക്കട്ടെ. എല്ലാവര്‍ക്കും പുതുവത്സരാശംസകള്‍. എന്നും പറഞ്ഞ് നീല നിറമുള്ള ബിക്കിനി ചിത്രമായിരുന്നു നടി പങ്കുവെച്ചിരുന്നത്. ഇതിന് പിന്നാലെ കറുത്ത നിറമുള്ള ബിക്കിനിയും കൂട്ടുകാര്‍ക്കൊപ്പം സിമ്മ് സ്യൂട്ടില്‍ നില്‍ക്കുന്ന ചിത്രവും നടി പങ്കുവെച്ചിരുന്നു. നിരന്തരം ബിക്കിനി ചിത്രങ്ങള്‍ വരാന്‍ തുടങ്ങിയതോടെയാണ് റായ് ലക്ഷ്മിയ്ക്ക് എന്ത് പറ്റിയെന്ന ചോദ്യവുമായി ആരാധകരെത്തിയത്.

 മലയാള നടി

മലയാള നടി

മലയാളത്തിലും തമിഴിലുമായിരുന്നു റായ് ലക്ഷ്മി കൂടുതല്‍ സിനിമകളിലും അഭിനയിച്ചത്. മോഹന്‍ലാലിന്റെ റോക്ക് ആന്‍ഡ് റോള്‍ എന്ന ചിത്രത്തിലൂടെയായിരുന്നു 2007 ലായിരുന്നു റായ് ലക്ഷ്മി മലയാളത്തിലേക്ക് അരങ്ങേറ്റം നടത്തിയത്. ശേഷം മമ്മൂട്ടിയുടെ നായികയായി അണ്ണന്‍ തമ്പി എന്ന ചിത്രത്തിലും നടി അഭിനയിച്ചിരുന്നു. പിന്നീട് മലയാളത്തില്‍ ഒത്തിരിയധികം അവസരങ്ങളായിരുന്നു റായ് ലക്ഷ്മിയെ തേടി എത്തിയത്. എല്ലാ സിനിമകളിലും വ്യത്യസ്ത കഥാപാത്രങ്ങളിലൂടെ വലിയൊരുനിര ആരാധകരെ സ്വന്തമാക്കാന്‍ നടിയ്ക്ക് കഴിഞ്ഞിരുന്നു. 2014 ല്‍ തിയറ്ററുകളിലേക്ക് എത്തിയ രാജാധിരാജയാണ് റായ് ലക്ഷ്മി നായികയായി അഭിനയിച്ച് അവസാനം തിയറ്ററുകളിലേക്ക് എത്തിയ മലയാള ചിത്രം.

മമ്മൂട്ടിയ്‌ക്കൊപ്പം

മലയാളത്തില്‍ ലക്ഷ്മി റായി അഭിനയിച്ച കൂടുതല്‍ സിനിമകളും മോഹന്‍ലാലിനും മമ്മൂട്ടിയ്ക്കുമൊപ്പമായിരുന്നു. രാജാധിരാജയില്‍ മമ്മൂട്ടിയുടെ നായികയായിരുന്നെങ്കില്‍ വര്‍ഷങ്ങള്‍ക്ക് ശേഷം തിരിച്ചെത്തിയതും മമ്മൂട്ടിയുടെ നായികയായിട്ടായിരുന്നു. 2018 സെപ്റ്റംബറില്‍ റിലീസ് ചെയ്ത ഒരു കുട്ടനാടന്‍ ബ്ലോഗിലൂടെയായിരുന്നു റായ് ലക്ഷ്മിയും മമ്മൂട്ടിയും വീണ്ടുമൊന്നിച്ചത്. സിനിമ തിയറ്ററുകളില്‍ പരാജയമായിരുന്നെങ്കിലും റായ് ലക്ഷ്മി മമ്മൂട്ടി കൂട്ടുകെട്ടായിരുന്നു ശ്രദ്ധേയം.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X