twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    അജു മുതല്‍ നോബി വരെ! മലയാള സിനിമയില്‍ തിളങ്ങിനില്‍ക്കുന്ന ഹാസ്യ താരങ്ങളിലൂടെ ഒരു എത്തിനോട്ടം!

    By Midhun
    |

    നിരവധി അതുല്ല്യ നടന്‍മാര്‍ക്കൊപ്പം തന്നെ സിനിമയില്‍ അരങ്ങു തകര്‍ത്ത ഒരുപിടി ഹാസ്യതാരങ്ങളുമുണ്ടായിരുന്നു മലയാള സിനിമയില്‍. അടൂര്‍ ഭാസി ജഗതി ശ്രീകുമാര്‍, കൊച്ചിന്‍ ഹനീഫ, മാള അരവിന്ദന്‍ തുടങ്ങിയ താരങ്ങളെല്ലാം തന്നെ ഒരുകാലത്ത് മലയാള സിനിമയില്‍ തിളങ്ങിയ ഹാസ്യ താരങ്ങളായിരുന്നു. പ്രേക്ഷകരെ ചിരിപ്പിക്കുന്നതിനോടൊപ്പം തന്നെ സ്വാഭാവ നടന്‍മാരായുളള കഥാപാത്രങ്ങളും ഇവര്‍ ചെയ്തിരുന്നു. തമിഴ് സിനിമകളിലെ പോലെ കോമഡിക്കായി പ്രത്യേകം സീനുകളുണ്ടാക്കുന്ന രീതി മലയാള സിനിമയില്‍ ഇല്ലായിരുന്നു.

    ചാക്കോച്ചന്‍-ലാല്‍ജോസ് കൂട്ടുക്കെട്ട് വീണ്ടും: സിന്ധുരാജിന്റെ തിരക്കഥയില്‍ പുതിയ ചിത്രം ഒരുങ്ങുന്നുചാക്കോച്ചന്‍-ലാല്‍ജോസ് കൂട്ടുക്കെട്ട് വീണ്ടും: സിന്ധുരാജിന്റെ തിരക്കഥയില്‍ പുതിയ ചിത്രം ഒരുങ്ങുന്നു

    ഒരോ സീനുകളിലും കഥാപാത്രങ്ങളുടെ സംഭാഷണങ്ങളുടെ ഇടയ്ക്കു വരുന്ന സ്വാഭാവിക നര്‍മ്മമാണ് മലയാളി പ്രേക്ഷകരില്‍ പൊട്ടിച്ചിരിയുണര്‍ത്തിയിരുന്നത്. പഴയകാലത്തെ പോലെ തന്നെ ഇപ്പോഴും ഹാസ്യരംഗങ്ങള്‍ മലയാള സിനിമകളില്‍ ഒരുപാട് വരാറുണ്ട്. പുതിയ തലമുറയിലും ഒരുപറ്റം കഴിവുളള നടന്‍മാര്‍ മലയാള സിനിമയില്‍ ഹാസ്യപ്രാധാന്യമുളള കഥാപാത്രങ്ങള്‍ ചെയ്യാറുണ്ട്. ഇതില്‍ പല നടന്മാരെയും പഴയ ഹാസ്യ താരങ്ങളുമായി അളുകള്‍ താരതമ്യം ചെയ്യാറുണ്ടെങ്കിലും പുതിയ താരങ്ങളെല്ലാം അവരവരുടെതായ രീതികളില്‍ ഹാസ്യം അവതരിപ്പിച്ചാണ് ശ്രദ്ധിക്കപ്പെട്ടിരുന്നത്.

    അജു വര്‍ഗീസ്

    അജു വര്‍ഗീസ്

    പുതുമുഖങ്ങളെ അണിനിരത്തി വിനീത് ശ്രീനിവാസന്‍ സംവിധാനം ചെയ്ത മലര്‍വാടി ആര്‍ട്‌സ് ക്ലബ് എന്ന ചിത്രത്തിലൂടെയാണ് അജു വര്‍ഗീസ് സിനിമാ രംഗത്തെത്തിയത്. മലര്‍വാടി എന്ന ക്ലബിന്റെ പശ്ചാത്തലത്തില്‍ ഒരു കൂട്ടം യുവാക്കളുടെ സൗഹൃദത്തിന്റെ കഥ പറഞ്ഞ ചിത്രമായിരുന്നു മലര്‍വാടി ആര്‍ട്‌സ് ക്ലബ്. ചിത്രത്തില്‍ കുട്ടു എന്ന കഥാപാത്രമായി ശ്രദ്ധേയ പ്രകടനമായിരുന്നു അജു നടത്തിയിരുന്നത്. വീനിതിന്റെ തന്നെ തട്ടത്തിന്‍ മറയത്ത് എന്ന ചിത്രമായിരുന്നു അജുവിന്റെതായി പിന്നീട് ശ്രദ്ധിക്കപ്പെട്ടത്. തുടര്‍ന്ന് ഹാസ്യ പ്രാധാന്യമുളള നിരവധി കഥാപാത്രങ്ങളായിരുന്നു അജു മലയാളത്തില്‍ ചെയ്തിരുന്നത്. ഓം ശാന്തി ഓശാന, വെള്ളിമൂങ്ങ, ഒരു വടക്കന്‍ സെല്‍ഫി എന്ന ചിത്രങ്ങളിലെല്ലാം തന്നെ അജു ചെയ്ത കഥാപാത്രങ്ങള്‍ പ്രേക്ഷകരെ പൊട്ടിച്ചിരിപ്പിച്ചിരുന്നു. ഹാസ്യ താരമെന്നതിലുപരി സഹനടനായും മലയാളത്തില്‍ തിളങ്ങിയിട്ടുളള താരമാണ് അജു വര്‍ഗീസ്. അടുത്ത കാലത്ത് മലയാളസിനിമകളിലെ നിറസാന്നിദ്ധ്യമായി മാറാന്‍ അജുവിന് സാധിച്ചിട്ടുണ്ട്.

    ധര്‍മ്മജന്‍ ബോള്‍ഗാട്ടി

    ധര്‍മ്മജന്‍ ബോള്‍ഗാട്ടി

    ടെലിവിഷന്‍ പരിപാടികളിലും സ്റ്റേജ് ഷോകളിലും രമേഷ് പിഷാരടിക്കൊപ്പം തിളങ്ങി നിന്ന താരമായിരുന്നു ധര്‍മ്മജന്‍ ബോള്‍ഗാട്ടി.ദിലീപിനെ നായകനാക്കി മമ്മാസ് സംവിധാനം ചെയ്ത പാപ്പി അപ്പച്ച എന്ന ചിത്രത്തിലൂടെയാണ് ധര്‍മ്മജന്‍ സിനിമയിലെത്തിയത്. ചിത്രത്തില്‍ ദിലീപിനൊപ്പം പ്രാധാന്യമുളള വേഷത്തിലാണ് താരം അഭിനയിച്ചിരുന്നത്. തുടര്‍ന്നും നിരവധി ചിത്രങ്ങളില്‍ കോമഡിക്ക് പ്രാധാന്യമുളള വേഷങ്ങളില്‍ ധര്‍മ്മജന്‍ തിളങ്ങിയിരുന്നു. ജയസൂര്യ നായകനായി എത്തിയ ആട് ഒരു ഭീകരജീവിയാണ് എന്ന ചിത്രത്തിലെ ധര്‍മ്മജന്റെ കഥാപാത്രം പ്രേക്ഷകരെ ഒന്നടങ്കം പൊട്ടിച്ചിരിപ്പിച്ച കഥാപാത്രമായിരുന്നു. ആടിലെ ക്യാപ്റ്റന്‍ ക്ലീറ്റസ് സിനിമാ പ്രേമികള്‍ ഏറെ ഇഷ്ടപ്പെടുന്ന ധര്‍മ്മജന്റെ കഥാപാത്രമാണ്. നാദിര്‍ഷ സംവിധാനം ചെയ്ത കട്ടപ്പനയിലെ ഹൃത്വിക്ക് റോഷനില്‍ നായകനൊപ്പം തുല്ല്യ പ്രാധാന്യമുളള വേഷത്തിലായിരുന്നു ധര്‍മ്മജന്‍ എത്തിയിരുന്നത്. ചിത്രത്തിലെ പ്രകടനത്തിന് നിരവധി പുരസ്‌കാരങ്ങള്‍ താരത്തിന് ലഭിച്ചിരുന്നു. മലയാളത്തിലെ ഇപ്പോഴുളളതില്‍ മികച്ചൊരു ഹാസ്യ താരമാണ് ധര്‍മ്മജന്‍.

    ഹരീഷ് കണാരന്‍

    ഹരീഷ് കണാരന്‍

    ജയറാം നായകനായ ഉല്‍സാഹ കമ്മറ്റി എന്ന ചിത്രത്തിലൂടെ സിനിമയിലെത്തിയ താരമാണ് ഹരീഷ് കണാരന്‍. മിമിക്രി വേദികളിലും ടെലിവിഷന്‍ പരിപാടികളിലും തിളങ്ങിയ ശേഷമായിരുന്നു ഹരീഷും സിനിമയിലെത്തിയിരുന്നത്.കോമഡി സ്‌കിറ്റുകളില്‍ ഹരീഷ് ചെയ്ത ജാലിയന്‍ കണാരന്‍ എന്ന കഥാപാത്രം പ്രേക്ഷകരില്‍ പൊട്ടിച്ചിരിയുണര്‍ത്തിയ കഥാപാത്രങ്ങളിലൊന്നായിരുന്നു. ബേസില്‍ ജോസഫ് സംവിധാനം ചെയ്ത കുഞ്ഞിരാമായണം എന്ന ചിത്രത്തില്‍ ശ്രദ്ധേയ വേഷത്തിലായിരുന്നു ഹരീഷ് കണാരന്‍ എത്തിയിരുന്നത്. ടൂ കണ്‍ട്രീസ്, മുത്തുഗൗ,കിംഗ് ലയര്‍, വെല്‍ക്കം ടു സെന്‍ട്രല്‍ ജയില്‍, ഗോദ തുടങ്ങിയ ചിത്രങ്ങളെല്ലാം സിനിമാ പ്രേമികള്‍ക്ക് ഏറെ ഇഷ്ടപ്പെട്ട ഹരീഷ് കണാരന്‍ ചിത്രങ്ങളാണ്. നിരവധി ഹിറ്റ് ചിത്രങ്ങളിലൂടെ മലയാളത്തിലെ ഹാസ്യതാരങ്ങളില്‍ മുന്‍നിരയിലെത്താന്‍ ഹരീഷ് കണാരന് സാധിച്ചിട്ടുണ്ട്.

    സൗബിന്‍ ഷാഹിര്‍

    സൗബിന്‍ ഷാഹിര്‍

    അല്‍ഫോണ്‍സ് പുത്രന്‍ സംവിധാനം ചെയ്ത പ്രേമം എന്ന ചിത്രത്തിലെ കഥാപാത്രമാണ് സൗബിന്‍ ഷാഹിറിന്റെ കരിയറില്‍ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്ന കഥാപാത്രം. ചിത്രത്തില്‍ വിനയ് ഫോര്‍ട്ടിനൊപ്പമുളള പി ടി മാസ്റ്റര്‍ ശിവന്‍ എന്ന കഥാപാത്രം തിയ്യേറ്ററുകളില്‍ പ്രേക്ഷകരെ പൊട്ടിച്ചിരിപ്പിച്ചിരുന്നു.പ്രേമത്തിന് ശേഷവും നിരവധി ചിത്രങ്ങളില്‍ ഹാസ്യ വേഷങ്ങളില്‍ സൗബിന്‍ അഭിനയിച്ചിരുന്നു. മഹേഷിന്റെ പ്രതികാരത്തിലെ ക്രിസ്പിന്‍ എന്ന കഥാപാത്രവും സൗബിന്റെതായി ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ഫഹദ് ഫാസില്‍ നായകനായി എത്തിയ ചിത്രം പ്രമേയവും അവതരണവും കൊണ്ട് തിയ്യേറ്ററുകളില്‍ സൂപ്പര്‍ഹിറ്റായി മാറിയ ചിത്രങ്ങളിലൊന്നായിരുന്നു. കലി,മുത്തുഗൗ, ഡാര്‍വിന്റെ പരിണാമം, അനുരാഗ കരിക്കിന്‍ വെള്ളം തുടങ്ങിയ ചിത്രങ്ങളിലും ഹാസ്യ പ്രാധാന്യമുളള വേഷങ്ങളില്‍ സൗബിന്‍ എത്തിയിരുന്നു. ഹാസ്യ വേഷങ്ങള്‍ക്കൊപ്പം തന്നെ പറവ എന്ന ചിത്രത്തില്‍ വില്ലന്‍ കഥാപാത്രമായും സൗബിന്‍ അഭിനയിച്ചിരുന്നു.

    നോബി മാര്‍ക്കോസ്

    നോബി മാര്‍ക്കോസ്

    ടെലിവിഷന്‍ പരിപാടികളിലും മിമിക്രി വേദികളിലും തിളങ്ങിയ ശേഷമാണ് നോബി സിനിമയിലെത്തിയിരുന്നത്. പ്രേക്ഷകരെ പൊട്ടിച്ചിരിപ്പിച്ച നിരവധി ഹാസ്യ കഥാപാത്രങ്ങള്‍ സിനിമകളില്‍ നോബി അവതരിപ്പിച്ചിരുന്നു. സജി സുരേന്ദ്രന്‍ സംവിധാനം ചെയ്ത ഹസ്ബന്‍സ് ഇന്‍ ഗോവ എന്ന ചിത്രത്തില്‍ ഒരു ചെറിയ വേഷമായിരുന്നുവെങ്കിലും പ്രേക്ഷകരെ ഒന്നടങ്കം ചിരിപ്പിച്ച ഒരു കഥാപാത്രമായിരുന്നു നോബി ചെയ്തിരുന്നത്. മോഹന്‍ലാലിന്റെ ബ്രഹ്മാണ്ട ചിത്രമായി പുറത്തിറങ്ങിയ പുലിമുരുകനിലും ഒരു ശ്രദ്ധേയ വേഷത്തില്‍ നോബി എത്തിയിരുന്നു. ജയസൂര്യയുടെ ആടിന്റെ രണ്ടാം ഭാഗത്തിലും നോബി അഭിനയിച്ചിരുന്നു. ചിത്രത്തില്‍ വിജയ് ബാബുവിന്റെ സര്‍ബത്ത് ഷമീര്‍ എന്ന കഥാപാത്രത്തിനൊപ്പമുളള പോലീസ് കോണ്‍സ്റ്റബിളായാണ് നോബി എത്തിയിരുന്നത്. മറ്റു താരങ്ങളെ പോലെ തന്നെ മലയാളത്തില്‍ ഏറെ തിരക്കുളള ഒരു ഹാസ്യ താരമാണ് നോബി മാര്‍ക്കോസ്.

    ഇത് പൊളിക്കും! ടിനു പാപ്പച്ചന്റെ അടുത്ത ചിത്രത്തില്‍ നായകനായി പൃഥ്വിരാജ്?ഇത് പൊളിക്കും! ടിനു പാപ്പച്ചന്റെ അടുത്ത ചിത്രത്തില്‍ നായകനായി പൃഥ്വിരാജ്?

    മരണം അരികിൽ നിൽക്കുമ്പോഴും സത്യസന്ധത!! പ്രണയം പവർ ഫുൾ വികാരം- ടൊവിനോ പറയുന്നത് കേൾക്കൂമരണം അരികിൽ നിൽക്കുമ്പോഴും സത്യസന്ധത!! പ്രണയം പവർ ഫുൾ വികാരം- ടൊവിനോ പറയുന്നത് കേൾക്കൂ

    English summary
    popular comedy artists in malayalam cinema
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X