»   » മമ്മൂട്ടിയെയും മോഹന്‍ലാലിനെയും നിവിന്‍ പോളിയെയുമൊക്കെ സൂപ്പര്‍സ്റ്റാറാക്കിയ സംവിധായകര്‍

മമ്മൂട്ടിയെയും മോഹന്‍ലാലിനെയും നിവിന്‍ പോളിയെയുമൊക്കെ സൂപ്പര്‍സ്റ്റാറാക്കിയ സംവിധായകര്‍

Written By:
Subscribe to Filmibeat Malayalam

മലയാള സിനിമയില്‍ ചില മികച്ച സംവിധായകന്‍ - നായകന്‍ കൂട്ടുകെട്ടുകളുണ്ട്. ഇവരൊന്നിക്കുമ്പോഴേ പ്രേക്ഷര്‍ക്കറിയാം, ഈ സിനിമ വിജയിക്കും എന്ന്. മോഹന്‍ലാല്‍- പ്രിയദര്‍ശന്‍, ജയറാം - രാജസേനന്‍, സുരേഷ് ഗോപി- ഷാജി കൈലാസ് തുടങ്ങി നിവിന്‍ പോളി - വിനീത് ശ്രീനിവാസന്‍ വരെ അതിനുദാഹരണം.

ഈ സംവിധായകര്‍ കാരണം നായകന്‍ ഹിറ്റായതാണോ, അല്ല നായകന്‍ കാരണം സംവിധായകന്‍ ഹിറ്റായതാണോ എന്നൊന്നും പറയാന്‍ കഴിയില്ല. അതേ സമയം ഒരു സംവിധായകനില്‍ മാത്രം ഉറച്ചു നില്‍ക്കാത്ത പൃഥ്വിരാജ്, ഫഹദ് ഫാസില്‍ പോലുള്ള യുവ അഭിനേതാക്കളും ഇവിടെയുണ്ട്. ഇപ്പോള്‍ പറയുന്നത് ചില മികച്ച സംവിധായകന്‍ - നായകന്‍ കൂട്ടുകെട്ടുകളെ കുറിച്ചാണ്

മമ്മൂട്ടിയെയും മോഹന്‍ലാലിനെയും നിവിന്‍ പോളിയെയുമൊക്കെ സൂപ്പര്‍സ്റ്റാറാക്കിയ സംവിധായകര്‍

മലയാളത്തിലെ ഏറ്റവും മികച്ച നായകന്‍ - സംവിധായകന്‍ കൂട്ടുകെട്ടിനെ കുറിച്ച് പറയുമ്പോള്‍ ഏറ്റവും ആദ്യം പറയേണ്ടത് പ്രിയന്റെയും ലാലിന്റെയും പേരാണ്. തൊണ്ണൂറുകളില്‍ ഇവര്‍ ഒന്നിച്ചപ്പോഴൊക്കെ മലയാളത്തിന് മികച്ച മലയാള സിനിമകള്‍ ലഭിച്ചിട്ടുണ്ട്. പ്രിയനാണ് ലാലിനെ സൂപ്പര്‍സ്റ്റാര്‍ ആക്കിയത്, ലാലാണോ പ്രിയനെ മികച്ച സംവിധായകനാക്കിയത് എന്നത് പരസ്പരപൂരകമാണ്. മിന്നാരം, കിലുക്കം, ബോയിങ്, ബോയിങ്, അക്കരെ അക്കരെ.. അങ്ങനെ നീളും ആ പട്ടിക. ഇരുവരും ഇപ്പോള്‍ ഒപ്പം എന്ന ചിത്രത്തിന് വേണ്ടി വീണ്ടും ഒന്നിയ്ക്കുന്ന പ്രതീക്ഷയിലാണ് പ്രേക്ഷകര്‍

മമ്മൂട്ടിയെയും മോഹന്‍ലാലിനെയും നിവിന്‍ പോളിയെയുമൊക്കെ സൂപ്പര്‍സ്റ്റാറാക്കിയ സംവിധായകര്‍

മമ്മൂട്ടിയുടെ ഏറ്റവും മികച്ച സംവിധാന കൂട്ടുകെട്ട് ഐവി ശശിയുമായിട്ടായിരുന്നു. ഇവരൊന്നിച്ചപ്പോഴും മലയാളത്തില്‍ ചിലതൊക്കെ സംഭവിച്ചിട്ടുണ്ട്. ആവനാഴി, ഇന്‍സ്‌പെക്ടര്‍ ബെല്‍റാം പോലുള്ള ചിത്രങ്ങള്‍ ഉദാഹരണം. മമ്മൂട്ടിയുടെ കരിയറിലെ ഏറ്റവും മികച്ച വേഷങ്ങളില്‍ ചിലതാണ് ഇവ

മമ്മൂട്ടിയെയും മോഹന്‍ലാലിനെയും നിവിന്‍ പോളിയെയുമൊക്കെ സൂപ്പര്‍സ്റ്റാറാക്കിയ സംവിധായകര്‍

സുരേഷ് ഗോപിയ്ക്ക് ഒരു ആക്ഷന്‍ ഹീറോ പരിവേഷം നല്‍കിയത് ഷാജി കൈലാസ് ചിത്രങ്ങളാണ്. ഷാജി കൈലാസിന്റെ ന്യൂസ് എന്ന ആദ്യ ചിത്രത്തിലെ നായകനാണ് സുരേഷ് ഗോപി. പിന്നീട് തൊണ്ണൂറുകളില്‍ ഇവരൊന്നിച്ച് ഒത്തിരി ചിത്രങ്ങള്‍ പുറത്തുവന്നു. സുരേഷ് ഗോപിയെ ഹിറ്റാക്കിയ ഏകലവ്യന്‍, കമ്മീഷണര്‍ എന്നീ ചിത്രങ്ങള്‍ ഷാജി കൈലാസ് സംവിധാനം ചെയ്തതാണ്

മമ്മൂട്ടിയെയും മോഹന്‍ലാലിനെയും നിവിന്‍ പോളിയെയുമൊക്കെ സൂപ്പര്‍സ്റ്റാറാക്കിയ സംവിധായകര്‍

കമലിന്റെ സഹസംവിധായകരായാണ് ദിലീപിന്റെയും ലാല്‍ ജോസിന്റെയും വെള്ളിത്തിരാ പ്രവേശം, പിന്നീട് ലാല്‍ ജോസ് സംവിധാനത്തിലേക്കും ദിലീപ് അഭിനയത്തിലേക്കും മാറി. ദിലീപിനെ ഒരു നായകനായി ഉയര്‍ത്തിയത് ലാല്‍ ജോസാണെന്നും, ലാല്‍ ജോസിനെ ഒരു സംവിധാന വിജയം നല്‍കിയത് ദിലീപാണെന്നും പറയാം. ചന്ദ്രനുദിയ്ക്കുന്ന ദിക്കില്‍ തുടങ്ങി, മീശ മാധവന്‍, ചാന്ത് പൊട്ട് പോലുള്ള ഹിറ്റ് ചിത്രങ്ങള്‍ ഈ കൂട്ടുകെട്ടില്‍ പുറത്തുവന്നു

മമ്മൂട്ടിയെയും മോഹന്‍ലാലിനെയും നിവിന്‍ പോളിയെയുമൊക്കെ സൂപ്പര്‍സ്റ്റാറാക്കിയ സംവിധായകര്‍

ജയറാമിനെ ഒരു ജനപ്രിയ നായകനാക്കിയ രാജസേനന്‍ ചിത്രങ്ങളാണ്. തൊണ്ണൂറുകളില്‍ ഉണ്ടായ പല കുടുംബ ചിത്രങ്ങളും ഈ കൂട്ടുകെട്ടില്‍ നിന്നും പിറന്നതാണ്. 16 ഓളം ചിത്രങ്ങള്‍ക്ക് വേണ്ടി ജയറാമും രാജസേനനും ഒന്നിച്ചു, അതില്‍ 14 ലും സാമ്പത്തിക വിജയം നേടിയ ചിത്രങ്ങളാണ്. മേലേപ്പറമ്പിലെ ആണ്‍വീട്, ആദ്യത്തെ കണ്‍മണി, അനിയന്‍ ബാവ ചേട്ടന്‍ ബാല പോലുള്ളു ഈ കൂട്ടുകെട്ടിലെ ചിത്രങ്ങള്‍ ഇന്നും പ്രേക്ഷകര്‍ക്ക് പ്രിയങ്കരമാണ്

മമ്മൂട്ടിയെയും മോഹന്‍ലാലിനെയും നിവിന്‍ പോളിയെയുമൊക്കെ സൂപ്പര്‍സ്റ്റാറാക്കിയ സംവിധായകര്‍

പുതിയ കാലത്ത് ഏറ്റവും മികച്ച നായകന്‍ - സംവിധായകന്‍ കൂട്ടുകെട്ട് നിവിന്‍ പോളിയുടെയും വിനീത് ശ്രീനിവാസന്റെയുമാണ്. വിനീതിന്റെ ആദ്യ ചിത്രം മുതല്‍ കൂടെ തന്നെയുണ്ട് നിവിന്‍. നിവിന്‍ പോളിയെ ഒരു നടനാക്കിയതും, താരമാക്കിയതും ജനപ്രിയനാക്കിയതും വിനീത് ശ്രീനിവാസന്‍ ചിത്രങ്ങളാണ്. മലര്‍വാടി ആര്‍ട്‌സ്‌ക്ലബ്ബ്, തട്ടത്തിന്‍ മറയത്ത്, ജേക്കബിന്റെ സ്വര്‍ഗ്ഗരാജ്യം എന്നീ ചിത്രങ്ങള്‍ക്ക് വേണ്ടിയാണ് ഇരുവരും ഒന്നിച്ചത്. മൂന്നും മികച്ച വിജയമാണ്.

English summary
Popular director - actor duo of Malayalam cinema

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam