twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    പോപ്പുലര്‍ ഫ്രണ്ട് തന്നെയാണ് എസ്ഡിപിഐ

    By അന്‍വര്‍ അലി
    |

    സോഷ്യല്‍ ഡെമോക്രാറ്റിക് പാര്‍ട്ടി അല്ലെങ്കില്‍ എസ്ഡിപിഐ... എന്താണ് ഇരുടെ ലക്ഷ്യം. ആരൊക്കെയാണ് ഇവരുടെ പിന്നില്‍... പഴയ എന്‍ഡിഎഫും ഇപ്പോഴത്തെ പോപ്പുലര്‍ ഫ്രണ്ടും ഇവരും തമ്മില്‍ എന്താണ് ബന്ധം...

    ഈ ചോദ്യങ്ങള്‍ പലപ്പോഴായി ഉന്നയിക്കപ്പെട്ടിട്ടുള്ളവയാണ്. രാജ്യത്തിന്റെ പൊതു സമൂഹത്തില്‍ പലപ്പോഴും സംശയത്തിന്റെ നിഴല്‍പ്പാടുകള്‍ വീഴ്ത്തിയവരാണിവര്‍. ചിലപ്പോള്‍ തീവ്രവാദ ബന്ധത്തിന്റെ വേരുകളും ഈ സംഘടനകളിലേക്ക് നീങ്ങിയിട്ടുണ്ട്.

    Popular Front

    സമൂഹത്തിലെ അവഗണിക്കപ്പെടുന്നവര്‍ക്കൊപ്പമാണ് തങ്ങള്‍ എന്ന് ആവര്‍ത്തിച്ച് പറയുമ്പോഴും മുസ്ലീം സമുദായത്തെ മാത്രം ലക്ഷ്യമിട്ടാണ് പോപ്പുലര്‍ ഫ്രണ്ടും എസ്ഡിപിഐയും പ്രവര്‍ത്തിക്കുന്നത്. ഇത് ഇവരുടെ പ്രവര്‍ത്തന രീതികള്‍ കൊണ്ടും പ്രസ്താവനകകള്‍കൊണ്ടും തെളിയിക്കപ്പെട്ടിട്ടുള്ളതാണ്.

    2012 ല്‍ എസ്ഡിപിഐ ദേശീയ പ്രസിഡന്റ് ഇ അബൂബക്കര്‍ ജയ്പൂരില്‍ പോപ്പുലര്‍ ഫ്രണ്ട് റാലിയെ അഭിസംബോധന ചെയ്ത് സംസാരിച്ച കാര്യങ്ങള്‍ വ്യക്തമാക്കുന്നതും മേല്‍പ്പറഞ്ഞത് തന്നെ. ഭീതി പരത്തി മുസ്ലീങ്ങളെ ഒന്നിപ്പിക്കുക എന്നതാണ് ഇരു സംഘടനകളുടേയും ലക്ഷ്യമെന്ന് ഈ പ്രസംഗം സൂക്ഷ്മമായി വിശകലനം ചെയ്താല്‍ വ്യക്തമാകും. അല്ലെങ്കില്‍ പോപ്പുലര്‍ ഫ്രണ്ട് തന്നെയാണ് എസ്ഡിപിഐ എന്നോ എസ്ഡിപിഐ തന്നെയാണ് പോപ്പുലര്‍ ഫ്രണ്ട് എന്നോ മനസ്സിലാകും

    ദേശ വിരുദ്ധ പ്രവര്‍ത്തനത്തിന്റെ പേരില്‍ കേരള സംസ്ഥാനത്തിന്റെ നിരീക്ഷണത്തിലാണ് പോപ്പുലര്‍ ഫ്രണ്ടും അവര്‍ പിന്തുണ നല്‍കുന്ന തേജസ് ദിനപ്പത്രവും. പത്രത്തിന് സര്‍ക്കാര്‍ പരസ്യങ്ങള്‍ നല്‍കുന്നത് പോലും ഭരണകൂടം നിര്‍ത്തിവച്ചു.

    സര്‍ക്കാര്‍ വെറുതേ കൊട്ടക്കണക്കിന് ആരോപണങ്ങള്‍ ഉന്നയിച്ചതായിരുന്നില്ല. മൂവാറ്റുപുഴയിലെ കൈവെട്ട് കേസിലെ പ്രതികള്‍ ഉപയോഗിച്ചിരുന്ന സിംകാര്‍ഡുകള്‍ തേജസ് പത്രത്തിന്റെ പേരില്‍ എടുത്തവയായിരുന്നു. ഇത് മാത്രമൊന്നുമല്ല കാരണം. സ്‌ഫോടനവസ്തുക്കളും ദേശവിരുദ്ധ രേഖകളുമായി പിടിയിലായ പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകരെ നിരപരാധികളെന്നായിരുന്നു പത്രം റിപ്പോര്‍ട്ട് ചെയ്തത്. കാരണങ്ങള്‍ ഇനിയും ഏറെ ഉണ്ടായിരുന്നു.

    തേജസ് ദിനപത്രത്തിലെ ചില ബോര്‍ഡ് അംഗങ്ങളും, പത്രപ്രവര്‍ത്തകരും ഏജന്റുമാരും എല്ലാം പോപ്പുലര്‍ ഫ്രണ്ടിന്റേയോ എസ്ഡിപിഐയുടേയോ പ്രധാന പ്രവര്‍ത്തകരാണെന്നും സര്‍ക്കാര്‍ കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ പറയുന്നുണ്ട്. അങ്ങനെയെങ്കില്‍ പോപ്പുലര്‍ ഫ്രണ്ടും എസ്ഡിപിയും തേജസും എല്ലാം ഒന്ന് തന്നെയെന്ന് പറയേണ്ടി വരും.

    English summary
    Popular Front and SDPI are putting forward the same ideology and they look same.
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X