»   » അമല പോള്‍ ഇവരെ കണ്ടോ, വിവാഹ ശേഷം സിനിമ ഉപേക്ഷിച്ചു, ഇപ്പോള്‍ സന്തുഷ്ട കുടുംബം

അമല പോള്‍ ഇവരെ കണ്ടോ, വിവാഹ ശേഷം സിനിമ ഉപേക്ഷിച്ചു, ഇപ്പോള്‍ സന്തുഷ്ട കുടുംബം

Written By:
Subscribe to Filmibeat Malayalam

അമല പോളും എ എല്‍ വിജയ് യും വേര്‍പിരിയാന്‍ കാരണം അമല പോളിന്റെ അഭിനയ മോഹമാണെന്ന് വിജയ് യുടെ അച്ഛന്‍ അളകപ്പന്‍ പറഞ്ഞിരുന്നു. അമല തുടരെ തുടരെ സിനിമകള്‍ ഏറ്റെടുത്തതാണത്രെ വിവാഹ ബന്ധത്തിന് വിള്ളലേല്‍പ്പിച്ചത്.

സിനിമയിലെ തകര്‍ന്നടിഞ്ഞ മിക്ക ദാമ്പത്യങ്ങള്‍ എടുത്ത നോക്കിയാലും അവിടെ വിഷയം നടിമാരുടെ അഭിനയ മോഹം തന്നെയാണ്. ആരും അംഗീകരിച്ചെല്ലെങ്കിലും മഞ്ജുവിന്റെയും ദിലീപിന്റെയും ദാമ്പത്യത്തിന് വിള്ളലേല്‍പ്പിച്ചതും നടിയുടെ അഭിനയ മോഹമാണെന്ന് ഒരു പറച്ചിലുണ്ട്.

വിവാഹം കഴിഞ്ഞപ്പോള്‍ അഭിനയം നിര്‍ത്തിയില്ല, അഭിനയിക്കാന്‍ വേണ്ടി വിവാഹമോചനം നേടിയിട്ടുമില്ല

വിവാഹ ശേഷം അഭിനയം നിര്‍ത്തണമെന്ന് പറയുന്നില്ല. പക്ഷെ ഭര്‍ത്താവിന്റെ അഭിപ്രായം കൂടെ മാനിക്കുന്നത് നന്നായിരിക്കും. ഇവിടെയിതാ അങ്ങനെ ഭര്‍ത്താവിനെ മാനിച്ച, വിവാഹത്തിന് ശേഷം അഭിനയം നിര്‍ത്തിയ നായികമാര്‍. കാണൂ...

നൃത്തത്തിലാണ് പാര്‍വ്വതിയ്ക്ക് താത്പര്യം

1986 ല്‍ വിവാഹിതരേ ഇതിലേ ഇതിലേ എന്ന ചിത്രത്തിലൂടെയാണ് പാര്‍വ്വതി സിനിമാ ലോകത്തെത്തിയത്. 1992 ലാണ് പാര്‍വ്വതിയും ജയറാമും വിവാഹിതരാകുന്നത്. അതൊരു വിപ്ലവ പ്രണയമായിരുന്നു. വിവാഹ ശേഷം പാര്‍വ്വതി പൂര്‍ണമായും അഭിനയം നിര്‍ത്തി. പണ്ടും അഭിനയിക്കുന്നതിനോട് പാര്‍വ്വതിയ്ക്ക് താത്പര്യമില്ലായിരുന്നു. അന്നും ഇന്നും നൃത്തത്തോടാണ് താത്പര്യം.

ഇനിക്കിനി അഭിനയിക്കാനൊന്നും പറ്റില്ല എന്ന് സംയുക്ത

മറ്റൊരു പ്രണയ - ദാമ്പത്യമാണ് സംയുക്ത വര്‍മയുടെയും ബിജു മേനോന്റെയും. മാതൃകാ ദമ്പതികള്‍. സംയുക്തയോട് അഭിനയിക്കാന്‍ ബിജു മേനോന്‍ തന്നെ ആവശ്യപ്പെട്ടിരുന്നു. പക്ഷെ ഇനിയെനിക്ക് അഭിനയിക്കാനൊന്നും വയ്യ എന്നായിരുന്നത്രെ നടിയുടെ പ്രതികരണം

തമിഴകത്തിന്റെ മരുമകള്‍ ശാലിനി

ബാലതാരമായിട്ടാണ് ശാലിനി സിനിമയില്‍ എത്തിയത്. അനിയത്തി പ്രാവ് എന്ന ചിത്രത്തിലൂടെ നായികയായി ഗംഭീര തുടക്കം കുറിച്ചു. പിന്നീട് തമിഴ് സിനിമാ ലോകത്തേക്കും ചുവട് മാറ്റിയ ശാലിനി അജിത്തുമായി പ്രണയത്തിലായി. വിവാഹ ശേഷം സിനിമയിലേക്ക് തിരിഞ്ഞു നോക്കാന്‍ പോലും ശാലിനി തയ്യാറായില്ല

സ്‌റ്റേജ് ഷോകളുമായി തിരക്കിലാണ് ദിവ്യ ഉണ്ണി

ബാലതാരമായി എത്തിയ ദിവ്യ ഉണ്ണിയും പിന്നീട് മലയാളത്തിലെ മുന്നുന്ന നായികയായി മാറി. വിവാഹ ശേഷം ഭര്‍ത്താവിനൊപ്പം അമേരിക്കയിലേക്ക് പോയ ദിവ്യ ഇപ്പോള്‍ അവിടെ സ്‌റ്റേജ് ഷോകളൊക്കെയായി തിരക്കിലാണ്. ഇടയ്ക്ക് ഒന്ന് രണ്ട് ചിത്രത്തില്‍ അതിഥി താരമായി എത്തി. ഏഷ്യനെറ്റിലെ അമേരിക്കന്‍ ജാലകം എന്ന പരിപാടിയുടെ അവതാരികയായും വന്നിരുന്നു

വീടും പണിയും തിരക്കുകളുമായി നസ്‌റിയ നസീം

മലയാളത്തിലും തമിഴിലുമായി കാലുറപ്പിക്കുമ്പോഴാണ് നസ്‌റിയ നസീമും ഫഹദ് ഫാസിലും തമ്മിലുള്ള വിവാഹം നടന്നത്. വിവാഹ ശേഷം നസ്‌റിയ സിനിമ ഉപേക്ഷിച്ചു. പുതിയ വീടിന്റെ ഇന്റീരിയല്‍ ഡിസൈനിങ്ങും മറ്റുമായി തിരക്കിലായിരുന്നു ഇതുവരെ നസ്‌റിയ. സിനിമയിലേക്ക് തിരിച്ചുവരും എന്ന് ഫഹദ് പറയുന്നുണ്ടെങ്കിലും ഇതുവരെ ഒന്നും സംഭവിച്ചിട്ടില്ല.

സന്തുഷ്ട കുടുംബവുമായി സംവൃത സുനില്‍

രസികന്‍ എന്ന ചിത്രത്തിലൂടെ 2004 ല്‍ മലയാള സിനിമയില്‍ അരങ്ങേറിയ സംവൃത സുനിലിനും കരിയറില്‍ നല്ല കുറേ അവസരങ്ങള്‍ ലഭിച്ചു. എന്നാല്‍ വിവാഹ ശേഷം നടി സിനിമ പൂര്‍ണമായും ഉപേക്ഷിച്ചു. ഇടക്കാലത്ത് സംവൃത വിവാഹ മോചിതയാകുന്നു എന്ന വാര്‍ത്തയുണ്ടായിരുന്നു. എന്നാല്‍ ആ കിംവദന്തികളെല്ലാം കാറ്റില്‍ പറത്തി സന്തുഷ്ട കുടുംബം നയിക്കുകയാണ് നടി

നല്ല വേഷങ്ങള്‍ കിട്ടിയാല്‍ അഭിനയിക്കാന്‍ തയ്യാറാണ്

മലയാളത്തില്‍ എന്നത് പോലെ തന്നെ തമിഴിലും തന്റെ കഴിവ് തെളിയിച്ച നായികയാണ് ഗോപിക. എന്നാല്‍ വിവാഹ ശേഷം സിനിമയില്‍ നിന്ന് വിട്ടു നിന്നു. ഭാര്യ അത്ര പോര എന്ന ചിത്രത്തിലൂടെ മടങ്ങി വന്നെങ്കിലും പിന്നീട് അഭിനയം തുടര്‍ന്നില്ല. ഇപ്പോള്‍ രണ്ട് കുട്ടികളുടെ അമ്മയാണ് ഗോപിക

നൃത്തത്തില്‍ പുതിയ പരീക്ഷണങ്ങളുമായി നവ്യ

വിവാഹ ശേഷം നവ്യയും സിനിമയില്‍ നിന്ന് വിട്ടു നിന്നു. സീന്‍ ഒന്ന് നമ്മുടെ വീട് എന്ന ചിത്രത്തിലും ദൃശ്യത്തിന്റെ കന്നടി റീമേക്കിലും അഭിനയിക്കാന്‍ വേണ്ടി നവ്യ തിരിച്ചു വന്നിരുന്നു. എന്നാല്‍ ഇപ്പോള്‍ നൃത്തത്തില്‍ പുതിയ പരീക്ഷണങ്ങളുമായി തിരക്കിലാണ് നവ്യ

നിങ്ങളുടെ വാര്‍ത്തകള്‍ ഫില്‍മിബീറ്റിലേക്ക് അയച്ചു തരൂ

ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ വായനക്കാരുള്ള മൂവി പോര്‍ട്ടലായ ഫില്‍മി ബീറ്റിലേക്ക് നിങ്ങള്‍ക്കും വാര്‍ത്തകള്‍ അയയ്ക്കാം. സിനിമ, ടെലിവിഷന്‍, ഷോര്‍ട്ട് ഫിലിം മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് ഈ അവസരം ഉപയോഗപ്പെടുത്താം. വാര്‍ത്തകളും ഫോട്ടോകളും വീഡിയോകളും oim@oneindia.co.in എന്ന വിലാസത്തിലാണ് അയയ്ക്കേണ്ടത്. ഉചിതമായത് പ്രസിദ്ധീകരിക്കും. ഇമെയില്‍ വിലാസം, ഫോണ്‍ നന്പര്‍ എന്നിവ രേഖപ്പെടുത്താന്‍ മറക്കരുത്.

English summary
Here we list some of the Malayalam actresses who decided to quit films post marriage.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam