മക്കളെ സിനിമയില്‍ അഭിനയിപ്പിച്ചു! പിന്നാലെ മരണം, ഷഫീര്‍ സേട്ടിനെ പറ്റി സുഹൃത്തുക്കള്‍ പറയുന്നതിങ്ങനെ

ഹൃദയാഘതത്തെ തുടര്‍ന്ന് ഇന്ന് പുലര്‍ച്ചെ കൊടുങ്ങല്ലൂരിലെ സ്വകാര്യ ആശുപത്രിയില്‍ വെച്ചായിരുന്നു സിനിമാ നിര്‍മാതാവും പ്രൊഡക്ഷന്‍ കണ്‍ട്രോളറും നടനുമായ ഷഫീര്‍ സേട്ട് അന്തരിച്ചത്. മലയാള ചലച്ചിത്ര നിര്‍മാണ ലോകത്ത് ശ്രദ്ധേയനായിരുന്ന ഷഫീറിന്റെ മരണത്തില്‍ അനുശോചനം അറിയിച്ച് നിരവധി താരങ്ങളാണ് രംഗത്ത് എത്തിയത്.

കഴിഞ്ഞ ദിവസം മകന്റെ പിറന്നാള്‍ ആഘോഷത്തില്‍ പങ്കെടുത്ത ഷഫീറിന്റെ ചിത്രമടക്കം പങ്കുവെച്ച് കൊണ്ടാണ് സുഹൃത്തുക്കള്‍ അദ്ദേഹത്തെ കുറിച്ചുള്ള ഓര്‍മ്മകള്‍ പുതുക്കിയത്. അതില്‍ ശ്രദ്ധേയം ഷഫീറിന്റെ രണ്ട് മക്കളും സിനിമയിലേക്ക് ചുവട് വെച്ചു എന്നുള്ളതാണ്. നടി മാലാ പാര്‍വതി ഫേസ്ബുക്കിലൂടെ പുറത്ത് വിട്ട കുറിപ്പിലാണ് ഇക്കാര്യം പറഞ്ഞിരിക്കുന്നത്.

shafeer-sait

'വിശ്വസിക്കാനാവുന്നില്ല. ഷഫീര്‍ സേട്ട് നമ്മളെ വിട്ട് പോയി എന്ന്. ഇന്നലെ വൈകുന്നേരവും തമാശ പറഞ്ഞ് പിരിഞ്ഞതാണ്. വെളുപ്പിന് 3.30ന് മരണം വന്ന് കൂട്ടി കൊണ്ട് പോയി എന്ന്. കൊടുങ്ങല്ലൂര്‍, ജോഷി സാറിന്റെ പടം കണ്‍ട്രോളര്‍ ആണ്. ഇന്നലെ ഷൂട്ടിംഗില്‍ അദ്ദേഹത്തിന്റെ രണ്ട് മക്കളും അഭിനയിച്ചിരുന്നു. ദിയ മൂന്നാം ക്ലാസ്സിലും ഇളയ മകന്‍ LKG യിലും. താങ്ങാനാവുന്നില്ല' എന്നുമാണ് നടി പറയുന്നത്.

നാദിര്‍ഷ സംവിധാനം ചെയ്ത് റിലീസിനൊരുങ്ങുന്ന മേരാ നാം ഷാജി എന്ന ചിത്രം ഉള്‍പ്പെടെ എട്ടോളം സിനിമകളില്‍ ഷഫീര്‍ സേട്ട് അഭിനയിച്ചിട്ടുണ്ട്. ആത്മകഥ, ചാപ്‌റ്റേര്‍സ്, ഒന്നും മിണ്ടാതെ എന്നീ സിനിമകളുടെ നിര്‍മാതവും ഷഫീര്‍ സേട്ടായിരുന്നു. ജോഷി സംവിധാനം ചെയ്യുന്ന പൊറിഞ്ചു മറിയം ജോസ് എന്ന സിനിമയുടെ പ്രൊഡക്ഷന്‍ കണ്‍ട്രോളറായിരുന്നു. ഈ സിനിമയുടെ ചിത്രീകരണം പുരോഗമിച്ച് വരികയായിരുന്നു അതിനിടെയാണ് മരണം വില്ലനായിട്ടെത്തിയത്.

Read more about: actor death മരണം
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X