മലയാളം സൂപ്പര്‍സ്റ്റാറുകള്‍ വേണ്ടെന്നു വച്ച സൂപ്പര്‍ ഹിറ്റുകള്‍

By Aswathi

വളരെ സെലക്ടീവാണ് മലയാളത്തിലെ താരങ്ങള്‍. കഥാപാത്രങ്ങള്‍ തിരഞ്ഞെടുക്കുമ്പോള്‍ അത്രയ്ക്കങ്ങ് ശ്രദ്ധിയ്ക്കാനും കാരണമുണ്ട്. ആ വേഷം ക്ലിക്കായി കഴിഞ്ഞാല്‍ ആരാധകര്‍ക്കിടയില്‍ അങ്ങനെ ഒരു പരിവേഷമാണ് താരങ്ങള്‍ക്ക് ലഭിയിക്കുന്നത്.

അങ്ങനെ കഥാപാത്രങ്ങളായി മാത്രം പ്രേക്ഷകര്‍ക്ക് പരിചയമുള്ള നടീ നടന്മാരും ഒത്തിരിയാണ്. പക്ഷെ പലകാരണങ്ങള്‍ കൊണ്ടും ചില സൂപ്പര്‍ ഹിറ്റ് ചിത്രങ്ങള്‍ ചില സൂപ്പര്‍സ്റ്റാറുകള്‍ വേണ്ടെന്നു വച്ചിട്ടുണ്ട്. ഇവിടെയിതാ മലയാളത്തിലെ സൂപ്പര്‍സ്റ്റാറുകള്‍ വേണ്ടെന്ന് പറഞ്ഞ സിനിമകള്‍.

മമ്മൂട്ടി

മലയാളം സൂപ്പര്‍സ്റ്റാറുകള്‍ വേണ്ടെന്നു വച്ച സൂപ്പര്‍ ഹിറ്റുകള്‍

ഒത്തിരി ചിത്രങ്ങള്‍ മമ്മൂട്ടി വേണ്ടെന്നു വച്ചിട്ടുണ്ട്. രാജാവിന്റെ മകന്‍ മുതല്‍ ദൃശ്യം വരെ ആ പട്ടികയില്‍ പെടും. രാജാവിന്റെ മകന്‍, ഇരുവര്‍, ഏകലവ്യന്‍, റണ്‍ ബേബി റണ്‍, മെമ്മറീസ്, ദൃശ്യം എന്നീ ചിത്രങ്ങള്‍ അത്തരത്തില്‍ മുന്നിലാണ്.

മോഹന്‍ലാല്‍ നിരസിച്ചത്

മലയാളം സൂപ്പര്‍സ്റ്റാറുകള്‍ വേണ്ടെന്നു വച്ച സൂപ്പര്‍ ഹിറ്റുകള്‍

മമ്മൂട്ടി അനശ്വരമാക്കിയ സിബിഐ ഡയറികുറിപ്പിലെ സേതു രമായ്യരെ അവതരിപ്പിയ്ക്കാന്‍ ആദ്യം ക്ഷണം വന്നത് മോഹന്‍ലാലിനായിരുന്നു. എന്നാല്‍ ആ കഥാപാത്രത്തിന് താനിക്ക് ചേരില്ലെന്ന് പറഞ്ഞ് ലാല്‍ തന്നെ പിന്മാറുകയായിരുന്നു. രജനികാന്തിന്റെ ശിവാജിയും ആദ്യം ഓഫര്‍ വന്നത് ലാലിനായിരുന്നത്രെ.

ദിലീപ്

മലയാളം സൂപ്പര്‍സ്റ്റാറുകള്‍ വേണ്ടെന്നു വച്ച സൂപ്പര്‍ ഹിറ്റുകള്‍

ജയസൂര്യ നായകനായ ചതിക്കാത്ത ചന്തു എന്ന ചിത്രത്തിലെ അവസരം ആദ്യം വന്നത് ദിലീപിനായിരുന്നത്രെ. എന്നാല്‍ ചില അസൗകര്യങ്ങള്‍ പറഞ്ഞ് ദിലീപ് പിന്മാറിയതോടെയാണ് ജയസൂര്യക്ക് നറുക്ക് വീണത്. ഡോക്ടര്‍ ബിജു സംവിധാനം ചെയ്ത പേരറിയാത്തവരില്‍ അഭിനയിക്കാന്‍ ദിലീപിനെ വിളിച്ചിരുന്നു. ഈ ചിത്രത്തിലൂടെയാണ് സുരാജിന് മികച്ച നടനുള്ള ദേശീയ പുരസ്‌കാരം ലഭിച്ചത്.

പൃഥ്വിരാജ്

മലയാളം സൂപ്പര്‍സ്റ്റാറുകള്‍ വേണ്ടെന്നു വച്ച സൂപ്പര്‍ ഹിറ്റുകള്‍

മലയാളത്തില്‍ മാത്രമല്ല ബോളിവുഡില്‍ പോലും അവസരങ്ങള്‍ വേണ്ടെന്ന് വച്ച നടനാണ് പൃഥ്വി. കാവ്യതലൈവയിലെ സിദ്ധാര്‍ത്ഥിന്റെ വേഷവും പൃഥ്വി വേണ്ടെന്നു വച്ചതാണ്. അതുപോലെ ഉണ്ണി മുകുന്ദന്‍ ചെയ്ത മല്ലു സിംഗിലെ വേഷവും ഫഹദ് ഫാസിലിന്റെ ഡയമണ്ട് നക്ലൈസിലെ വേഷവും

ഫഹദ് ഫാസില്‍

മലയാളം സൂപ്പര്‍സ്റ്റാറുകള്‍ വേണ്ടെന്നു വച്ച സൂപ്പര്‍ ഹിറ്റുകള്‍

ഫഹദ് ഫാസില്‍ നിരസിച്ച വേഷങ്ങളും ഒത്തിരിയാണ്. സപ്തമശ്രീ തസ്‌കര, ഡബ്ള്‍ ബാരല്‍, ഇവിടെ... അങ്ങനെ നീളും

ദുല്‍ഖര്‍ സല്‍മാന്‍

മലയാളം സൂപ്പര്‍സ്റ്റാറുകള്‍ വേണ്ടെന്നു വച്ച സൂപ്പര്‍ ഹിറ്റുകള്‍

സാമ്രാജ്യം 2 വിന്റെ ഓഫറാണ് ദുല്‍ഖര്‍ വേണ്ടെന്ന് വച്ചത്. രണ്ടാം ഭാഗമോ, റീമേക്കോ അഭിനയിക്കില്ലെന്ന് നേരത്തെ ദുല്‍ഖര്‍ വ്യക്തമാക്കിയതാണ്.

കുഞ്ചാക്കോ ബോബന്‍

മലയാളം സൂപ്പര്‍സ്റ്റാറുകള്‍ വേണ്ടെന്നു വച്ച സൂപ്പര്‍ ഹിറ്റുകള്‍

ബിസ്‌നസുമായി ബന്ധപ്പെട്ട ചില തിരക്കുകള്‍ കാരണം ക്ലാസ്‌മേറ്റ്‌സിലെ വേഷം കുഞ്ചാക്കോ ബോബന്‍ വേണ്ടെന്നു വച്ചതാണ്. നരേന്‍ ചെയ്ത വേഷമാണ് കുഞ്ചാക്കോ ബോബന് നഷ്ടമായത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X