»   » കഷണ്ടി കാണിച്ചും, നരച്ചും, തടികുറച്ചും പ്രേക്ഷകരെ ഞെട്ടിച്ച താരങ്ങളുടെ സൂപ്പര്‍ ഗെറ്റപ്പുകള്‍

കഷണ്ടി കാണിച്ചും, നരച്ചും, തടികുറച്ചും പ്രേക്ഷകരെ ഞെട്ടിച്ച താരങ്ങളുടെ സൂപ്പര്‍ ഗെറ്റപ്പുകള്‍

By: Rohini
Subscribe to Filmibeat Malayalam

കഥാപാത്രങ്ങള്‍ക്ക് വേണ്ടി എന്ത് സാഹസികതയും സ്വീകരിക്കുന്നവരാണ് യഥാര്‍ത്ഥ അഭിനേതാക്കള്‍. സൗന്ദര്യത്തെ ബാധിയ്ക്കും എന്ന് കരുതി വേഷങ്ങള്‍ മാറ്റിവയ്ക്കുന്നത് കൊണ്ട് പരാജയപ്പെടുന്നത് സ്വന്തം കഴിവുകളാണ്. എന്നാല്‍ അങ്ങനെയുള്ള ഇമേജുകളെ കൂസലാക്കാതെ ധൈര്യത്തോടെ വേഷങ്ങള്‍ ഏറ്റെടുത്ത് വിവിധ ഗെറ്റപ്പുകളില്‍ എത്തിയ മലയാള നടന്മാര്‍ നമുക്ക് അഭിമാനമാണ്.

കഥാപാത്രങ്ങള്‍ക്ക് വേണ്ടി കഷണ്ടി തല കാണിയ്ക്കാനും, നരച്ച ഗെറ്റപ്പ് സ്വീകരിക്കാനും, തൊലിവെളുപ്പ് കറുപ്പിയ്ക്കാനും, ശരീര ഭാരം കുറയ്ക്കാനുമൊന്നും ഇവര്‍ക്ക് മടിയുണ്ടായിരുന്നില്ല. അത്തരത്തിലുള്ള ഗെറ്റുപ്പുകള്‍ സ്വീകരിച്ച് പ്രേക്ഷകരെ ഞെട്ടിച്ച മലയാളത്തിലെ ചില നടന്മാരെ കുറിച്ചാണ് ഇനി പറയുന്നത്. നോക്കൂ

കഷണ്ടി കാണിച്ചും, നരച്ചും, തടികുറച്ചും പ്രേക്ഷകരെ ഞെട്ടിച്ച താരങ്ങളുടെ സൂപ്പര്‍ ഗെറ്റപ്പുകള്‍

ഡോ. ബാബ സാഹിബ് അംബേദ്ക്കറിന്റെ ജീവിതം ആസ്പദമാക്കി അദ്ദേഹത്തിന്റെ പേരില്‍ തന്നെ ഒരുക്കിയ ചിത്രത്തില്‍ അംബേദ്ക്കറിനെ അവതരിപ്പിച്ചത് മമ്മൂട്ടിയാണ്. ആദ്യം മമ്മൂട്ടി ഈ വേഷം ചെയ്യാന്‍ വിസമ്മതിച്ചിരുന്നുവത്രെ. കഷണ്ടിത്തലയും, ക്ലീന്‍ ഷേവുമൊക്കെയായി ഒരു വ്യത്യസ്ത ഗെറ്റപ്പായിരുന്നു മമ്മൂട്ടിക്ക് ചിത്രത്തില്‍. എന്നാല്‍ ഈ സിനിമയിലൂടെ മമ്മൂട്ടിയെ തേടി ദേശീയ പുരസ്‌കാരം എത്തി

കഷണ്ടി കാണിച്ചും, നരച്ചും, തടികുറച്ചും പ്രേക്ഷകരെ ഞെട്ടിച്ച താരങ്ങളുടെ സൂപ്പര്‍ ഗെറ്റപ്പുകള്‍

മോഹന്‍ലാല്‍ പ്രേക്ഷകരെ ഞെട്ടിച്ച ഗെറ്റപ്പുകള്‍ ഒത്തിരിയാണ്. വാനപ്രസ്ഥത്തിലെയും രാവണപ്രഭവിലെയുമൊക്കെ കഥാപാത്രങ്ങള്‍ ഉദാഹരണം. എന്നാല്‍ പ്രണയം എന്ന ചിത്രത്തില്‍ വിഗ്ഗില്ലാത്ത ലാലിനെ വരെ പ്രേക്ഷകര്‍ കണ്ടു.

കഷണ്ടി കാണിച്ചും, നരച്ചും, തടികുറച്ചും പ്രേക്ഷകരെ ഞെട്ടിച്ച താരങ്ങളുടെ സൂപ്പര്‍ ഗെറ്റപ്പുകള്‍

മലയാള സിനിമയുടെ പിതാവ് ജെസി ഡായനിയലിന്റെ ഗെറ്റപ്പിലെത്തിയാണ് പൃഥ്വിരാജ് പ്രേക്ഷകരെ ഞെട്ടിച്ചത്. ജെസി ഡാനിയലിന്റെ ജീവിത്തതിലെ രണ്ട് ഘട്ടങ്ങള്‍ പൃഥ്വി അവതരിപ്പിച്ചു. അതിലെ വാര്‍ധക്യത്തിലെ ഗെറ്റപ്പും അഭിനയവും നടനെ വാനോളം ഉയര്‍ത്തി

കഷണ്ടി കാണിച്ചും, നരച്ചും, തടികുറച്ചും പ്രേക്ഷകരെ ഞെട്ടിച്ച താരങ്ങളുടെ സൂപ്പര്‍ ഗെറ്റപ്പുകള്‍

സമീപകാലത്ത് ഏറ്റവും കൂടുതല്‍ ഹിറ്റായതാണ് ദുല്‍ഖര്‍ സല്‍മാന്റെ ചാര്‍ലി ഗെറ്റപ്പ്. താടി നീട്ടി വളര്‍ത്തിയ ദുല്‍ഖറിന്റെ സ്റ്റൈല്‍ കേരളത്തില്‍ ട്രെന്റാകുകയും ചെയ്തു. സ്‌റ്റൈലിഷ് ഗെറ്റപ്പുകള്‍ മാത്രം സ്വീകരിക്കുന്ന ദുല്‍ഖറില്‍ നിന്ന് ലഭിച്ച ഒരു വ്യത്യസ്ത വേഷമായിരുന്നു ചാര്‍ലി

കഷണ്ടി കാണിച്ചും, നരച്ചും, തടികുറച്ചും പ്രേക്ഷകരെ ഞെട്ടിച്ച താരങ്ങളുടെ സൂപ്പര്‍ ഗെറ്റപ്പുകള്‍

അപ്പോത്തിക്കരി എന്ന ചിത്രത്തിലൂടെയാണ് ജയസൂര്യ ശരിയ്ക്കും പ്രേക്ഷകരെ ഞെട്ടിച്ചത്. ചിത്രത്തിന് വേണ്ടി നടന്‍ സ്വീകരിച്ച സമര്‍പ്പണവും അഭിനന്ദിക്കേണ്ടതാണ്. തടികുറയ്ക്കുക മാത്രമല്ല, ചിത്രത്തിന് വേണ്ടി തല മൊട്ടയടിയ്ക്കുകയും ചെയ്തു ജയസൂര്യ

കഷണ്ടി കാണിച്ചും, നരച്ചും, തടികുറച്ചും പ്രേക്ഷകരെ ഞെട്ടിച്ച താരങ്ങളുടെ സൂപ്പര്‍ ഗെറ്റപ്പുകള്‍

ഗെറ്റപ്പുകള്‍ സ്വീകരിയ്ക്കുന്ന കാര്യത്തില്‍ എന്നും പ്രേക്ഷകരെ ഞെട്ടിച്ച നടനാണ് ദിലീപ്. ചാന്ത് പൊട്ട്, പച്ചക്കുതിര, സൗണ്ട് തോമ അങ്ങനെ നീളുന്നു ചിത്രങ്ങള്‍. അതില്‍ ഏറ്റവും പ്രധാനം മായാമോഹിനി എന്ന ചിത്രത്തിലെ പെണ്‍ വേഷമാണ്. തിരിച്ചറിയാന്‍ പോലും പ്രയാസമായിരുന്നു

കഷണ്ടി കാണിച്ചും, നരച്ചും, തടികുറച്ചും പ്രേക്ഷകരെ ഞെട്ടിച്ച താരങ്ങളുടെ സൂപ്പര്‍ ഗെറ്റപ്പുകള്‍

രണ്ടാം വരവില്‍ ഏത് റോളും ചെയ്യാന്‍ തയ്യാറായിട്ടാണ് ചാക്കോച്ചന്‍ എത്തിയത്. എല്‍സമ്മ എന്ന ആണ്‍കുട്ടിയില്‍ തുടങ്ങി സൗന്ദര്യം വകവയ്ക്കാതെയുള്ള ലുക്കായിരുന്നു. എന്നാല്‍ ചിറകൊടിഞ്ഞ കിനാവുകള്‍ എന്ന ചിത്രത്തില്‍ വ്യത്യസ്തമായ പല ഗെറ്റപ്പുകളും ചാക്കോച്ചന്‍ സ്വീകരിച്ചു. അതില്‍ ഏറ്റവും ശ്രദ്ധിക്കപ്പെട്ടത് ഇരുണ്ട ലുക്കില്‍ വന്ന ഈ വേഷമാണ്.

English summary
Popular on screen looks of Mollywood stars
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam