»   » മോഹന്‍ലാലിനൊപ്പം മലയാളത്തിലേക്ക് അരങ്ങേറ്റം കുറിച്ച അന്യഭാഷക്കാര്‍ ആരെല്ലാം?

മോഹന്‍ലാലിനൊപ്പം മലയാളത്തിലേക്ക് അരങ്ങേറ്റം കുറിച്ച അന്യഭാഷക്കാര്‍ ആരെല്ലാം?

Posted By: ഗൗതം
Subscribe to Filmibeat Malayalam

മലയാളത്തില്‍ മാത്രമല്ല, ഇന്ത്യന്‍ സിനിമാ ഇന്‍ഡസ്ട്രിയില്‍ ഒത്തിരി ആരാധകരുള്ള നടനാണല്ലോ മോഹന്‍ലാല്‍. അന്യഭാഷക്കാരില്‍ മിക്കവരും മോഹന്‍ലാലിനൊപ്പം അഭിനയിക്കാന്‍ ആഗ്രഹം പ്രകടിപ്പിച്ചിട്ടുണ്ട്.

ഒടുവിലായി കേട്ടത് തമിഴ് നടന്‍ വിശാല്‍ മോഹന്‍ലാലിനൊപ്പം അഭിനയിക്കാന്‍ ഒരുങ്ങുന്നുവെന്നതാണ്. ബി ഉണ്ണികൃഷ്ണന്‍ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിലൂടെയാണ് മോഹന്‍ലാലിനൊപ്പം വിശാല്‍ അഭിനയിക്കുന്നത്.

ത്രില്ലര്‍ രൂപത്തില്‍ ഒരുക്കുന്ന ചിത്രത്തില്‍ ഒരു പ്രധാന വേഷത്തിലാണ് വിശാല്‍ അഭിനയിക്കുന്നത്. എന്നാല്‍ ഇത് ആദ്യമായല്ല, മോഹന്‍ലാലിനൊപ്പം അന്യ ഭാഷക്കാര്‍ അഭിനയിക്കുന്നത്. ബോളിവുഡില്‍ നിന്ന് അമിതാഭ് ബച്ചന്‍ മുതല്‍ തെലുങ്ക് സൂപ്പര്‍സ്റ്റാര്‍ ജഗപതി ബാബു വരെ അഭിനയിച്ചിട്ടുണ്ട്.

അമിതാഭ് ബച്ചന്‍

മേജര്‍ രവി സംവിധാനം ചെയ്ത കാണ്ഡഹാര്‍ എന്ന മോഹന്‍ലാല്‍ ചിത്രത്തിലൂടെയാണ് ബിഗ് ബി മോളിവുഡിലേക്ക് അരങ്ങേറ്റം കുറിക്കുന്നത്. മോഹന്‍ലാലിന്റെ അച്ഛന്‍ വേഷത്തിലാണ് അമിതാഭ് ബച്ചന്‍ അവതരിപ്പിച്ചത്.

പ്രഭു

1996ല്‍ പുറത്തിറങ്ങിയ കാലാപാനി എന്ന ചിത്രത്തിലൂടെയാണ് പ്രഭു മലയാളത്തില്‍ എത്തുന്നത്. മോഹന്‍ലാലിന്റെ പ്രിയ സുഹൃത്തിന്റെ വേഷത്തിലാണ് മോഹന്‍ലാല്‍ എത്തിയത്.

ജീവ

തമിഴ് നടന്‍ ജീവ ആദ്യമായി മലയാളത്തില്‍ അഭിനയിക്കുന്നത് മോഹന്‍ലാലിനൊപ്പമാണ്. മേജര്‍ രവിയുടെ ആദ്യ സംവിധാന സംരംഭമായ കീര്‍ത്തിചക്രയില്‍ ഒരു പ്രധാന വേഷത്തെയാണ് ജീവ അവതരിപ്പിച്ചത്.

അനില്‍ കപൂര്‍

ബോളിവുഡ് നടന്‍ അനില്‍ കപൂര്‍ ചന്ദ്രലേഖ എന്ന ബോളിവുഡ് ചിത്രത്തിലൂടെയാണ് മലയാളത്തില്‍ എത്തിയത്. മോഹന്‍ലാലിനൊപ്പം ഒരു ചെറിയ വേഷത്തിലാണ് അനില്‍ കപൂറാണ് അഭിനയിച്ചത്.

അനുപം ഖേര്‍

2011ല്‍ പുറത്തിറങ്ങിയ പ്രജ എന്ന മോഹന്‍ലാല്‍ ചിത്രത്തിലൂടെയാണ് അനുപം മലയാളിത്തില്‍ എത്തിയത്. 2011ല്‍ പുറത്തിറങ്ങിയ പ്രണയം എന്ന ചിത്രത്തിലും അനുപം ഖേര്‍ ഒരു പ്രധാന വേഷം അവതരിപ്പിച്ചിരുന്നു.

സമുദ്രക്കനി

ശിക്കാര്‍ എന്ന ചിത്രത്തിലൂടെയാണ് തമിഴ് നടന്‍ സമുദ്രക്കനി ആദ്യമായി മലയാളത്തില്‍ അഭിനയിച്ചത്. പിന്നീട് ഒപ്പം എന്ന ചിത്രത്തിലും നടന്‍ പ്രധാന വേഷത്തില്‍ എത്തിയിരുന്നു.

ജഗപതി ബാബു

തെലുങ്ക് സൂപ്പര്‍സ്റ്റാര്‍ ജഗപതി ബാബുവിന്റെ മലയാളം അരങ്ങേറ്റവും മോഹന്‍ലാലിനൊപ്പമായിരുന്നു. വൈശാഖ് സംവിധാനം ചെയ്ത പുലിമുരുകനിലൂടെയായിരുന്നു അരങ്ങേറ്റം.

English summary
Popular Other Language Actors Who Made Their Mollywood Debut With Mohanlal Movies!

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam