ഓട്ടോഗ്രാഫ് താരം രഞ്ജിത്ത് രാജ് അഭിനയം നിർത്തി...? സീരിയലുകള്‍ ഉപേക്ഷിച്ചു?; നടന്റെ പുതിയ പോസ്റ്റിന് കമന്റ് മഴ

ഓട്ടോഗ്രാഫ് എന്ന ഒറ്റ സീരിയലിലൂടെ ജെയിംസ് എന്ന കഥാപാത്രത്തെ അവതരിപ്പിച്ചുകൊണ്ടാണ് രഞ്ജിത്ത് രാജ് ടെലിവിഷൻ ആസ്വാദകരുടെ പ്രിയ താരമായി വളർന്നത്. സിനിമാ നടി ഉഷയുടെ മകനാണ് രഞ്ജിത്ത്. കബനി എന്ന സീരിയലിൽ ശ്രദ്ധിക്കപ്പെടുന്ന ഒരു കഥാപാത്രം കൈകാര്യം ചെയ്ത രഞ്ജിത്ത് സത്യാ എന്ന പെൺകുട്ടിയിലും തന്റെ അഭിനയമികവ് തെളിയിച്ചിരുന്നു.

സോഷ്യൽ മീഡിയിൽ ഏറെ സജീവമായത് രഞ്ജിത്തിന്റെ ഏറ്റവും പുതിയ പോസ്റ്റാണ് ഇപ്പോൾ വൈറലായി മാറുന്നത്. താരം ഭാര്യയ്ക്കും മകൾക്കും ഒപ്പം അയർലെന്റിലേക്ക് പോയിരിക്കുകയാണ്.

മകൾക്കും പ്രിയതമയ്ക്കുമൊപ്പം വിമാനത്തിൽ ഇരിക്കുന്ന ചിത്രം പങ്കുവെച്ച് രഞ്ജിത്ത് തന്നെയാണ് പുതിയ സന്തോഷം പങ്കിട്ടത്. അയർലെന്റിൽ സെയ്ഫായി എത്തി ചേർന്നിരിക്കുന്നുവെന്നാണ് ര‍ഞ്ജിത്ത് കുടുംബ ചിത്രം പങ്കുവെച്ച് കുറിച്ചത്.

അയർലെന്റ് എക്സ്പ്ലോർ ചെയ്യുന്ന ചിത്രങ്ങൾ സ്റ്റോറിയായും രഞ്ജിത്ത് പങ്കുവെച്ചിട്ടുണ്ട്. 2021ലാണ് താരത്തിന്റെ ഭാര്യയും നഴ്സുമായ ധന്യ ജോലിക്കായി അയർലന്റിലേക്ക് പോയത്. എല്ലാവിധ ആശംസകളും നേർന്നുകൊണ്ട് അന്ന് നടൻ പങ്കിട്ട പോസ്റ്റും ഏറെ വൈറലായിരുന്നു.

Ranjith Raj

ഭാര്യ ജോലിക്ക് പോയതോടെ ഏക മകളെ രഞ്ജിത്തും അമ്മയും ചേർന്നാണ് നോക്കിയിരുന്നത്. ഞങ്ങൾ നിന്നെ മിസ് ചെയ്യാൻ പോവുകയാണ്. എന്ന് കുറിച്ചുകൊണ്ടാണ് ഭാര്യക്ക് ഒപ്പമുള്ള ചിത്രങ്ങൾ രഞ്ജിത്ത് അന്ന് നടൻ പങ്കുവെച്ചത്. ഇപ്പോൾ രഞ്ജിത്തും മകളും ഭാര്യ ധന്യയ്ക്കൊപ്പം അയർലെന്റിലേക്ക് പോയതോടെ അഭിനയം നിർത്തിയോ എന്നാണ് രഞ്ജിത്തിനോട് ആരാധകർ ചോ​ദിക്കുന്നത്.

ജോലിയാണോ അയർലെന്റിലെന്നും ചിലർ ചോദിക്കുന്നുണ്ട്. സീരിയലുകളിലേക്ക് ഇനി തിരികെ വ​രില്ലേയെന്ന കമന്റുകളും നിരവധി കാണാം. സീരിയൽ-സിനിമാ നടി വരദ അടക്കമുള്ളവർ രഞ്ജിത്തിനും കുടുംബത്തിനും ആശംസകൾ നേർന്ന് എത്തിയിട്ടുണ്ട്.

2017ലാണ് രഞ്ജിത്തിന്റേയും നഴ്‌സായ ധന്യയുടേയും വിവാഹം നടക്കുന്നത്. ഫേസ് ബുക്ക് ചാറ്റ് വഴിയാണ് ഇരുവരും പ്രണയത്തിലാകുന്നതും പിന്നീട് വിവാഹത്തിലേക്ക് എത്തിയതും. ഓട്ടോ​ഗ്രാഫിലെ തന്റെ കഥാപാത്രമായ ജെയിംസിനോടുള്ള ഇഷ്ടമാണ് ധന്യയുമായി പ്രണയത്തിൽ ആയതിന് കാരണമെന്ന് രഞ്ജിത്ത് മുമ്പ് വ്യക്തമാക്കിയിട്ടുണ്ട്.

2019ലാണ് ഇരുവർക്കും മകൾ ജനിക്കുന്നത്. ഇസബെൽ എന്നാണ് കുട്ടിയ്ക്ക് ഇരുവരും പേര് നൽകിയത്. മകളുടെ ഒട്ടുമിക്ക വിശേഷങ്ങളും താരം സോഷ്യൽ മീഡിയ വഴി പങ്ക് വയ്ക്കുകയും ചെയ്യാറുണ്ടായിരുന്നു. ഒരു കാലത്ത് ഏഷ്യാനെറ്റിൽ ഏറ്റവും റേറ്റിങിൽ നിന്നിരുന്ന സീരിയലായിരുന്നു ഓട്ടോ​ഗ്രാഫ്. ഗംഭീര സ്വീകാര്യതയായിരുന്നു സീരിയലിന് ലഭിച്ചത്. ജെയിംസളിയന്‍ എന്നായിരുന്നു ആരാധകരും രഞ്ജിത്തിനെ വിളിച്ചിരുന്നത്.

Ranjith Raj

ഇടയ്ക്ക് അഭിനയത്തില്‍ നിന്നും മാറി നിന്നെങ്കിലും മികച്ച തിരിച്ചുവരവായിരുന്നു അദ്ദേഹം പിന്നീട് നടത്തിയത്. പക്ഷെ ഓട്ടോഗ്രാഫിനെ വെല്ലുന്ന തരത്തിലുള്ള ക്യാരക്ടര്‍ പിന്നീടൊരിക്കലും രഞ്ജിത്തിന് കിട്ടിയില്ല. നെഗറ്റീവ് ക്യാരക്ടര്‍ ചെയ്തത് കൊണ്ട് കുറേക്കാലം അങ്ങനെയുള്ള ക്യാരക്ടറുകളായിരുന്നു ലഭിച്ചത്. അഭിനയ പ്രാധാന്യമുള്ള ക്യാരക്ടറാണെങ്കില്‍ നെഗറ്റീവ് ചെയ്യാനും മടിയില്ലെന്നും മുമ്പ് രഞ്ജിത്ത് വ്യക്തമാക്കിയിരുന്നു.

ജെയിംസിനൊപ്പം കൂട്ടുകാരായി ഓട്ടോേ​ഗ്രാഫിൽ അഭിനയിച്ച താരങ്ങളെല്ലാം സോഷ്യൽമീഡിയയിലും അഭിനയത്തിലും സജീവമാണ്. ജെയിംസിന്റെ സുഹൃത്തുക്കളായി അഭിനയിച്ച ശ്രീക്കുട്ടിയും സോണിയയും ഒരുമിച്ച് ഇപ്പോൾ സസ്നേഹം എന്നൊരു സീരിയൽ ചെയ്യുന്നുണ്ട്.

വില്ലൻ വേഷങ്ങളിലും സഹനടൻ കഥാപാത്രങ്ങളിലും തിളങ്ങുന്ന ജിഷിൻ മോഹനും ഒരു കാലത്ത് ഓട്ടോ​ഗ്രാഫ് സീരിയലിൽ ശ്രദ്ധേയ വേഷം ചെയ്ത താരമാണ്. നടിയും സംവിധായികയുമായെല്ലാം തിളങ്ങുന്ന ശാലിൻ സോയയായിരുന്നു ഓട്ടോ​ഗ്രാഫ് സീരിയലിൽ രഞ്ജിത്ത് അവതരിപ്പിച്ച ജെയിംസിന്റെ പെയറായി അഭിനയിച്ചത്. സീരിയലിൽ ഇവർക്കൊപ്പം അഭിനയിച്ചിരുന്ന ശരത്ത് വർഷങ്ങൾക്ക് മുമ്പാണ് ഒരു അപകടത്തിൽ മരിച്ചത്. അത് സീരിയൽ ആരാധകർക്ക് വലിയ ഷോക്ക് നൽകിയൊരു വാർത്തയായിരുന്നു.

Read more about: serial
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X