For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  സമ്പത്തിൽ നിന്നും ഒന്നുമില്ലായ്മയിലേക്ക്; താലി മാല വിറ്റ് ഭക്ഷണം കഴിച്ച ചെറുപ്പകാലം; ഇന്ന് മകനും പോയി; സുധ

  |

  അമ്മ വേഷങ്ങളിൽ സിനിമാ പ്രേക്ഷകർക്ക് സുപരിചിതയായ നടി ആണ് സുധ. തെലുങ്ക് സിനിമകളിലാണ് കൂടുതലും അഭിനയിച്ചതെങ്കിലും തമിഴ്, മലയാളം പ്രേക്ഷകർക്കും സുധയെ അറിയാം. തമിഴ്നാട്ടിലാണ് സുധയുടെ ജനനം. 500 ഓളം തെലുങ്ക് സിനിമകളിൽ സുധ അഭിനയിച്ചു.

  മലയാളത്തിൽ അക്ഷരം, യുവതുർക്കി, തട്ടകം, തച്ചിലേടത്ത് ചുണ്ടൻ, ബാലേട്ടൻ എന്നീ സിനിമകളിൽ സുധ അഭിനയിച്ചു. സിനിമകളിൽ കാണുന്ന താരത്തിനപ്പുറം സുധയുടെ ജീവിതം സങ്കടങ്ങൾ നിറഞ്ഞതായിരുന്നു.

  Also Read: ഒരുപാട് കഷ്ടപ്പെട്ടിട്ടാകും മക്കളെ ഇവിടെവരെ എത്തിച്ചത്, ബാബുരാജിനെ പോലെ അവർക്കും കയ്യടിക്ക് അർഹതയുണ്ട്!, ചർച്ച

  സമ്പത്തിൽ ജനിച്ച് ഒടുക്കം ഒന്നുമില്ലാത്ത അവസ്ഥ, പിന്നീട് സിനിമകളിലേക്കുള്ള കടന്ന് വരവ്, മകനുമായി അകന്നത് തുടങ്ങി നടിയുടെ ജീവിതത്തിൽ സംഭവിച്ച ദുഖങ്ങൾ ഏറെ ആണ്. കഴിഞ്ഞ ദിവസം നൽകിയ അഭിമുഖത്തിലാണ് സുധ തന്റെ ജീവിതത്തെ പറ്റി സംസാരിച്ചത്. ധനിക കുടുംബത്തിലാണ് താൻ ധനിച്ചതെന്ന് സുധ പറയുന്നു.

  Also Read: എന്റെ ഒമ്പതാമത്തെ പ്രണയമാണ്, പണം കണ്ടു വീണതല്ല; ഭര്‍ത്താവിനെക്കുറിച്ച് അനന്യ പറഞ്ഞത്‌

  വായിൽ വെള്ളിക്കരണ്ടിയുമായി ജനിച്ച തന്നെ വീട്ടുകാർ ഏറെ സ്നേഹത്തോടെ ആണ് വളർത്തിയത് വലിയ വീട്ടിലായിരുന്നു ബാല്യകാലം. മൂന്ന് ഡ്രെെവർമാരും വീട്ടിൽ നിറയെ ജോലിക്കാരും ഉണ്ടായിരുന്നു. നാല് ജേഷ്ഠൻമാരുടെ ഇളയ സഹോദരി ആയിരുന്നു താൻ. ഏക മകൾ ആയതിനാൽ എല്ലാ വാത്സല്യവും തനിക്ക് ലഭിച്ചു. നിറയെ ആഭരണങ്ങൾ തനിക്കുണ്ടായിരുന്നു.

  എന്നാൽ പിന്നീട് വിധി ജീവിതം മാറ്റി. പിതാവിന് അർബുദം ബാധിച്ചു. ഇതോടെ സ്വത്തുക്കൾ ഓരോന്നായി വിൽക്കേണ്ടി വന്നു. സമ്പത്ത് നഷ്ടപ്പെട്ടു. എല്ലാ സ്വത്തുക്കളും വിറ്റ് ദരിദ്രരായി. താൻ ആറാം ക്ലാസിൽ പഠിക്കവെ അമ്മയ്ക്ക് തങ്ങൾക്ക് ഭക്ഷണം തരാൻ താലി മാല വിൽക്കേണ്ടി വന്നു. ധനികരിൽ നിന്നും ഒന്നുമില്ലാത്തവരായി അക്കാലഘട്ടത്തിൽ മാറിയെന്ന് സുധ തുറന്ന് പറഞ്ഞു.

  അഭിമുഖത്തിൽ സുധ വികാരധീനയായി. അമ്മ ഒരു തിയറ്റർ ആർട്ടിസ്റ്റ് ആയിരുന്നു. പ്രതിസന്ധി മറികടക്കാൻ അമ്മ തന്നെ സിനിമയിലേക്കെത്തിച്ചു. സിനിമയിലൂടെ പണവും പ്രശസ്തിയും വന്നു. അതുവരെ ശ്രദ്ധിക്കാതിരുന്ന ബന്ധുക്കൾ പിന്നെ തങ്ങളെ തേടി വന്നെന്നും നടി ഓർത്തു.

  പിന്നെയും പ്രശ്നങ്ങൾ ജീവിതത്തിൽ ഉണ്ടായെന്ന് സുധ പറയുന്നു. ഡൽഹിയിൽ ഒരു ഹോട്ടൽ തുടങ്ങിയിരുന്നു. ഇത് നഷ്ടത്തിലായി. കോടികൾ തനിക്ക് നഷ്ടപ്പെട്ടു. കടത്തിലായി. ഇപ്പോൾ അതിൽ നിന്ന് കര കയറുന്നു. ഇതിനിടെ മകനും തന്നിൽ നിന്ന് അകന്നു.

  ഒരു വിദേശ പെൺകുട്ടിയെ കല്യാണം കഴിച്ച മകൻ അവിടെ താമസിക്കുന്നു, മകൻ തന്നോട് വഴക്കിട്ടാണ് പോയത്. ഇപ്പോൾ മകനുമായി സംസാരിക്കുന്നില്ല. ഭർത്താവുമായി നേരത്തെ പിരിഞ്ഞതാണ്. മകൻ കൂടി അകന്നെന്ന് പറഞ്ഞ് സുധ കരഞ്ഞു. ഇതിനകം സുധയുടെ അഭിമുഖം തെലുങ്ക് സോഷ്യൽ മീഡിയയിൽ ചർച്ച ആയിട്ടുണ്ട്.

  തെലുങ്കിലെ ഒട്ടുമിക്ക സൂപ്പർ താരങ്ങളുടെയും അമ്മയായി അഭിനയിച്ച നടി ആണ് സുധ. നായികാ വേഷം ചെയ്യാൻ താൽപര്യപെട്ടിരുന്ന സുധയെ സംവിധായകൻ ബാലചന്ദ്രറാണ് ക്യാരക്ടർ റോളുകൾ ചെയ്യാൻ പ്രേരിപ്പിച്ചത്.

  ഇത്തരം റോളുകളാണ് കൂടുതൽ അനുയോജ്യം എന്നും കരിയറിൽ കൂടുതൽ കാലം നിലനിൽക്കാമെന്നും അദ്ദേഹം സുധയെ ഉപദേശിച്ചു. മലയാളത്തിൽ ബാലേട്ടൻ എന്ന സിനിമയാണ് സുധയെ കൂടുതൽ സുപരിചിത ആക്കിയത്. നടൻ മോഹൻലാലിന്റെ അമ്മ വേഷമാണ് സുധ ഈ സിനിമയിൽ ചെയ്തത്.

  Read more about: actress
  English summary
  Popular Telugu Actress Revealed Her Mother Sold Mangalasutra To Feed Them
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X