അവനൊപ്പം പിടിച്ച് നിൽക്കാൻ ഞാൻ കഷ്ടപ്പെടാറുണ്ട്, എന്റെ ജീവിതമാണ് അവനുള്ള എന്റെ സന്ദേശവും നൈല ഉഷ

മലയാളി പ്രേക്ഷകർക്ക് മുഖവര ആവശ്യമില്ലാത്ത നടിയാണ് നൈല ഉഷ. മലയാളത്തിലെ ബോൾഡ് ആൻഡ് ബ്യൂട്ടിഫുൾ താരമായാണ് നൈലയെ ആരാധകർ കാണുന്നത്. 18 വർഷമായി ദുബായിൽ റേഡിയോ ജോക്കിയായി ജോലി നോക്കുകയാണ് താരം. കരിയറിനൊപ്പം കുടുംബവും ഒരുപോലെ കൊണ്ടുപോകുന്ന നൈല സിനിമയെ മാത്രം ആശ്രയിച്ചുനിൽക്കുന്ന അഭിനേതാക്കൾക്ക് ഒരു മാതൃകയാണ്.

പത്തോ പന്ത്രണ്ടോ സിനിമകളിൽ മാത്രമാണ് നൈല ഇതുവരെ അഭിനയിച്ചത്. അതിന് ഒരു കാരണവുമുണ്ട്. തന്റെ കരിയർ കൈവിട്ട് പോകാതിരിക്കാനും അതേസമയം കുടുംബത്തിനൊപ്പം നിൽക്കാനും വേണ്ടി സമയം കണ്ടെത്തുന്നത് കൊണ്ടാണ്. അതുകൊണ്ടുതന്നെ ഒരു വർഷം ഒരു സിനിമ എന്നതാണ് നൈലയുടെ കണക്ക്.

ദുബായിൽ റേഡിയോ ജോക്കി ജോലിക്കിടെ ഒരു എക്‌സ്ട്രാ ലീവ് പോലും എടുക്കാതെയാണ് ഇതുവരെ മുന്നോട്ടു പോയത്. പ്രിയന്റെ പ്രമോഷൻ കഴിഞ്ഞ് രാത്രി തിരികെ ചെന്നതിന്റെ പിറ്റേന്ന് എഫ്എമ്മിൽ ഷോ ചെയ്തിട്ടുണ്ടെന്നും താരം പറയുന്നു.

ആർണവിന്റെ ഇഷ്ടങ്ങൾക്കൊപ്പം

അടുത്തിടെ വനിതക്ക് നൽകിയ അഭിമുഖത്തിൽ മകനെക്കുറിച്ച് പറഞ്ഞതാണ് കാര്യങ്ങൾ ഇപ്പോൾ പ്രേക്ഷക ശ്രദ്ധ നേടുന്നത്. 'ഏതൊരമ്മയെ പോലെയും മകന്റെ ഇഷ്ടങ്ങൾക്കൊപ്പം സഞ്ചരിക്കാൻ എനിക്കും ഇഷ്ടമാണ്. ആർണവിന്റെ ഇഷ്ടങ്ങൾക്കൊപ്പം പിടിച്ചുനിൽക്കാൻ അവന്റെ പ്രിയ കായിക ഇനമായ ഫുട്‌ബോളിനെക്കുറിച്ചും പഠിക്കാറുണ്ട്. ലോകകപ്പ് ഫുട്‌ബോൾ നടക്കുമ്പോൾ തീരെ 'ഔട്‌ഡേറ്റഡ് മദർ' ആകരുത് എന്നോർത്താണ് അങ്ങനെ പഠിക്കാനുള്ള ശ്രമം നടത്തുന്നത്', നൈല പറയുന്നു.

എൻ്റെ ജിം പാട്നർ

'എൻ്റെ ജിം പാട്നർ കൂടിയാണ് ആർണവ്. എത്ര സമയം പ്ലാങ്ക് ചെയ്തു, എത്ര പുഷ് അപ്‌സ് എടുത്തു എന്നൊക്കെ ഞങ്ങൾ തമ്മിൽ മത്സരിക്കും. ആർണവ് എങ്ങനെ വളർന്നു മുതിർന്നാലും ഉത്തരവാദിത്തമുള്ള മനുഷ്യനായിരിക്കണം എന്നാണ് എൻ്റെ ആ​ഗ്രഹം. എന്റെ ജീവിതം തന്നെയാണ് അവനുള്ള എന്റെ സന്ദേശവും. ഈ നിമിഷം സന്തോഷമായിരിക്കുക, നാളെ എന്താണ് സംഭവിക്കുന്നതെന്നു നമ്മുക്ക് പറയാൻ പറ്റില്ലല്ലോ', നൈല കൂട്ടിച്ചേർത്തു.

'റേഡിയോ ജോക്കിയായതിനാൽ ലോകം നിശ്ചലമായപ്പോൾ പോലും ജോലിചെയ്തു. എംബസിയുമായി സഹകരിച്ച് നാട്ടിലേക്കു പോകുന്ന മലയാളികൾക്കു വേണ്ടിയുള്ള വിവരങ്ങൾ ഉൾപ്പെട്ട പരിപാടി ചെയ്യാൻ കഴിഞ്ഞത് സന്തോഷം നൽകുന്ന ഒന്നായിരുന്നു. ജീവിതത്തിൽ സംഭവിച്ചതെല്ലാം ഭാഗ്യം കൊണ്ടാണെന്നു വിശ്വസിക്കാനാണ് ഇഷ്ടം. 21ആം വയസ്സിൽ ദുബായിൽ ജോലി ലഭിച്ചപ്പോൾ ആദ്യം എതിർത്ത വീട്ടുകാർ പിന്നീട് ആ ജോലിയ്ക്ക് വിട്ടതും അതെല്ലാം കൊണ്ടുകൂടിയാണ്', നൈല പറയുന്നു.

പാപ്പൻ

മകനൊപ്പം എത്തിയാണ് താരം പാപ്പൻ സിനിമ കണ്ടത്. ജോഷിക്കൊപ്പം താരം ചെയ്യുന്ന രണ്ടാമത്തെ ചിത്രമാണ് പാപ്പൻ. നേരത്തെ ജോജു ജോർജ്, ചെമ്പൻ വിനോദ് എന്നിവർ പ്രധാന കഥാപാത്രങ്ങളായി എത്തിയ 'പൊറിഞ്ചു മറിയം ജോസി'ലും നൈല നായിക വേഷത്തിൽ എത്തിയിരുന്നു.

മമ്മൂട്ടി ഉൾപ്പെടെയുള്ള പ്രമുഖ താരങ്ങളുടെ നായികയായി തിളങ്ങിയ നൈലയുടെ ഏറ്റവും പുതുതായി ഇറങ്ങിയ ചിത്രം പാപ്പനാണ്. സുരേഷ് ഗോപിക്കൊപ്പം ശക്തമായ തിരിച്ചുവരവ് നടത്തിയതിന്റെ സന്തോഷത്തിലാണ് നടി. കുഞ്ഞനന്തന്റെ കട എന്ന ചിത്രത്തിലൂടെയാണ് നടി അഭിയനരംഗത്ത് അരങ്ങേറ്റം കുറിക്കുന്നത്. ഗ്യാങ്സ്റ്റർ, ഫയർമാൻ, പത്തേമാരി, ലൂസിഫർ തുടങ്ങിയ ചിത്രങ്ങളിലും പ്രധാന കഥാപാത്രങ്ങളായി തിളങ്ങുകയും ചെയ്തു. അടുത്തിടെ ഇറങ്ങിയ ഷറഫുദ്ദീൻ ചിത്രമായ പ്രിയൻ ഓട്ടത്തിലാണ് എന്ന ചിത്രത്തിലും പ്രധാന റോളിൽ നൈല എത്തി.

Recommended Video

ചുവപ്പ് സാരിയില്‍ അതിസുന്ദരിയായി നൈല ഉഷ | *Launch
കുഞ്ഞമ്മിണീസ് ഹോസ്പിറ്റലിലാണ്

'കുഞ്ഞമ്മിണീസ് ഹോസ്പിറ്റ'ലാണ് ഇനി അടുത്തതായി ഇറങ്ങാനുള്ള സിനിമ. ഫാന്റസി, കോമഡി പാറ്റേണിലുള്ള ഈ സിനിമ ക്രിസ്മസ് റിലീസിനുള്ള സിനിമയാണ്. സനൽ വി. ദേവൻ സംവിധാനം ചെയ്യുന്ന കുഞ്ഞമ്മിണീസ് ഹോസ്പിറ്റലിന്റെ ചിത്രീകരണത്തിനാണിപ്പോൾ നൈല നാട്ടിൽ എത്തിയിരിക്കുന്നത്.

More from Filmibeat

Read more about: nyla usha
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X