മമ്മൂട്ടിയും മോഹന്‍ലാലും ചേര്‍ന്നാല്‍ ജോജു ജോര്‍ജാവും? ബോക്‌സോഫീസിനെ വിറപ്പിച്ച് പൊറിഞ്ചു മറിയം ജോസ്

Recommended Video

പൊറിഞ്ചു മറിയം ജോസ് കളക്ഷൻ റിപ്പോർട്ട് | FilmiBeat Malayalam

വില്ലന്‍ വേഷങ്ങളില്‍ നിന്നും കോമഡി കഥാപാത്രങ്ങളിലൂടെയും ശ്രദ്ധേരായ രണ്ട് താരങ്ങളാണ് ജോജു ജോര്‍ജും ചെമ്പന്‍ വിനോദും. സിനിമകളെല്ലാം ഹിറ്റായതോടെ ഇരുവരും നായകന്മാരായിട്ടും അഭിനയിച്ചു. ജോസഫ് എന്ന ചിത്രത്തിന്റെ ഗംഭീര വിജയത്തിന് ശേഷം ജോജു ജോര്‍ജ് നായകനായിട്ടെത്തിയ ചിത്രമാണ് പൊറിഞ്ചു മറിയം ജോസ്.

കഴിഞ്ഞ ദിവസം തിയറ്ററുകളിലേക്ക് എത്തിയ ചിത്രത്തിന് ഗംഭീര വരവേല്‍പ്പ് തന്നെയാണ് കിട്ടിയത്. പ്രേക്ഷക പ്രതീക്ഷ നിലനിര്‍ത്താന്‍ സിനിമയ്ക്ക് കഴിഞ്ഞിരിക്കുകയാണ്. ഇതോടെ ബോക്‌സോഫീസിലും മികച്ച തുടക്കമാണ് ലഭിച്ചിരിക്കുന്നത്. പൊറിഞ്ചു മറിയം ജോസിന്റെ ആദ്യദിന കളക്ഷന്‍ റിപ്പോര്‍ട്ട് പുറത്ത് വന്നിരിക്കുകയാണ്.

പൊറിഞ്ചു മറിയം ജോസ് കളക്ഷന്‍ റിപ്പോര്‍ട്ട്

ജോജു ജോര്‍ജ്, ചെമ്പന്‍ വിനോദ്, നൈല ഉഷ എന്നിവരെ കേന്ദ്രകഥാപാത്രമാക്കി പ്രമുഖ സംവിധായകന്‍ ജോഷി ഒരുക്കിയ ചിത്രമാണ് പൊറിഞ്ചു മറിയം ജോസ്. ആഗസ്റ്റ് 24 ന് തിയറ്ററുകളിലേക്ക് എത്തിയ സിനിമയ്ക്ക് കേരളത്തില്‍ 150 തിയറ്ററുകളാണ് ലഭിച്ചിരിക്കുന്നത്. കേരളത്തിന് പുറത്തും വമ്പന്‍ റിലീസായിരുന്നു. കേരളാ ബോക്‌സോഫീസിലും കൊച്ചിന്‍ മള്‍ട്ടിപ്ലെക്‌സിലുമടക്കം പൊറിഞ്ചു മറിയം ജോസിന് നല്ല അഭിപ്രായമാണ് ലഭിച്ചിരിക്കുന്നത്. ചിത്രത്തിന്റെ ആദ്യദിന കളക്ഷനെ കുറിച്ചറിയാന്‍ കാത്തിരുന്നവര്‍ക്കായി ഔദ്യോഗികമല്ലാത്ത റിപ്പോര്‍ട്ടുകള്‍ വന്നിരിക്കുകയാണ്.

 പൊറിഞ്ചു മറിയം ജോസ് കളക്ഷന്‍ റിപ്പോര്‍ട്ട്

മലയാള സിനിമകള്‍ റിലീസിനെത്തുന്ന ഏറ്റവും വലിയ സെന്ററുകളില്‍ ഒന്ന് കൊച്ചിന്‍ മള്‍ട്ടിപ്ലെക്‌സ് ആണ്. ഇവിടെ നിന്നും കോടികള്‍ വാരിക്കൂട്ടിയ നിരവധി സിനിമകളുണ്ട്. പൊറിഞ്ചു മറിയം ജോസിനും മള്‍ട്ടിപ്ലെക്‌സില്‍ അത്യുഗ്രന്‍ തുടക്കമാണ് ലഭിച്ചിരിക്കുന്നത്. ഇവിടെ പതിനാറ് ഷോ ആയിരുന്നു ലഭിച്ചത്. അതില്‍ അഞ്ചെണ്ണവും ഹൗസ്ഫുള്‍ ആയി എന്ന വാര്‍ത്തയാണ് എത്തിയിരിക്കുന്നത്. ഒടുവില്‍ 4.9 ലക്ഷമാണ് റിലീസ് ദിവസം കിട്ടിയിരിക്കുന്നത്. 83 ശതമാനം ഓക്യുപന്‍സിയോടെയായിരുന്നു ഈ നേട്ടം.

പൊറിഞ്ചു മറിയം ജോസ് കളക്ഷന്‍ റിപ്പോര്‍ട്ട്

മള്‍ട്ടിപ്ലെക്‌സില്‍ മാത്രമല്ല സിനിപ്ലെക്‌സിലും നല്ല തുടക്കമായിരുന്നു ലഭിച്ചത്. ഇവിടെ നിന്നും ലഭിച്ച 19 ഷോ യില്‍ നിന്നും 4.44 ലക്ഷമാണ് സ്വന്തമാക്കിയിരിക്കുന്നത്. കൊച്ചിയില്‍ നിന്ന് മാത്രമല്ല തിരുവനന്തപുരം, തൃശൂര്‍, കോഴിക്കോട് എറണാകുളം എന്നിങ്ങനെ എല്ലായടിത്ത് നിന്നും റിലീസ് ദിവസത്തെ പ്രകടനം മികവുറ്റതായിരുന്നു എന്ന റിപ്പോര്‍ട്ടാണ് വന്നിരിക്കുന്നത്. പ്രേക്ഷക പ്രശംസ ലഭിച്ചതിനാല്‍ വരും ദിവസങ്ങളിലും കൂടുതല്‍ ഹൗസ്ഫുള്‍ ഷോ ലഭിക്കാന്‍ സാധ്യതയുണ്ടെന്നാണ് ട്രേഡ് അനലിസ്റ്റുകള്‍ വിലയിരുത്തുന്നത്.

പൊറിഞ്ചു മറിയം ജോസ് കളക്ഷന്‍ റിപ്പോര്‍ട്ട്

ജോജു ജോര്‍ജിന്റെ അതിശയിപ്പിക്കുന്ന പ്രകടനമാണ് ചിത്രത്തിലേത് എന്നാണ് ആരാധകര്‍ പറയുന്നത്. കോട്ടയം കുഞ്ഞച്ചനിലെ മമ്മൂട്ടിയും ആട് തോമയിലെ മോഹന്‍ലാലും ചേര്‍ന്നാല്‍ ജോജു ജോര്‍ജ് ആവുമെന്നാണ് ചിലര്‍ കമന്റടിച്ചിരിക്കുന്നത്. ജോസഫ് എന്ന ചിത്രത്തിലൂടെ ഞെട്ടിക്കുന്ന അഭിനയമികവായിരുന്നു താരം പുറത്തെടുത്തത്. ദേശീയ പുരസ്‌കാരത്തില്‍ പ്രത്യേക ജൂറി പരാമര്‍ശം വരെ താരത്തിന് ലഭിച്ചിരുന്നു. പൊറിഞ്ചു മറയിത്തിലൂടെ വീണ്ടും നല്ല അഭിപ്രായമാണ് ലഭിച്ചിരുക്കുന്നത്. കാട്ടാളാന്‍ പൊറിഞ്ചു എന്ന കഥാപാത്രത്തെയാണ് താരം അവതരിപ്പിച്ചത്.

 പൊറിഞ്ചു മറിയം ജോസ് കളക്ഷന്‍ റിപ്പോര്‍ട്ട്

നാല് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം ജോഷി സംവിധാനം ചെയ്യുന്ന സിനിമയാണെന്നുള്ള പ്രത്യേകതയും ഇതിനുണ്ട്. 2015 ല്‍ റിലീസിനെത്തിയ ലൈല ഓ ലൈല എന്ന ചിത്രമായിരുന്നു ജോഷിയുടെ അവസാനം തിയറ്ററുകളിലേക്ക് എത്തിയ ചിത്രം. അഭിലാഷ് എന്‍ ചന്ദ്രനാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്. ഡേവിഡ് കാച്ചപ്പിള്ളിയാണ് നിര്‍മാണം. അജയ് ഡേവിഡ് കാച്ചപ്പിള്ളി ഛായാഗ്രഹണം നിര്‍വഹിക്കുന്ന ചിത്രത്തിന് ജേക്സ് ബിജോയിയാണ് സംഗീതമൊരുക്കുന്നത്.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X