പ്രാര്‍ത്ഥനയുടെ ക്ലിക്കില്‍ അതീവ സുന്ദരിയായി പൂര്‍ണിമ! ചേച്ചിക്കായി അനിയത്തിയുടെ സമ്മാനം ഇതോ?
മിനിസ്‌ക്രീനിലും ബിഗ് സ്‌ക്രീനിലുമൊക്കെയായി പ്രേക്ഷകര്‍ക്ക് സുപരിചിതയായി മാറിയ താരങ്ങളിലൊരാളാണ് പൂര്‍ണിമ ഇന്ദ്രജിത്ത്. വിവാഹത്തോടെ സിനിമയില്‍ നിന്നും ഇടവേളയെടുത്ത താരം നാളുകള്‍ക്ക് ശേഷമാണ് തിരിച്ചെത്തിയത്. തിരിച്ചുവരവിനെക്കുറിച്ച് അന്നേ ഉറപ്പിച്ചിരുന്നുവെന്നും പറ്റിയ അവസരത്തിനായി കാത്തിരിക്കുകയായിരുന്നു താനെന്നും താരം പറഞ്ഞിരുന്നു. വൈറസിലെ കഥാപാത്രം തേടിയെത്തിയപ്പോള്‍ നോ പറയാന്‍ തോന്നിയിരുന്നില്ലെന്ന് പൂര്‍ണിമ പറഞ്ഞിരുന്നു. അങ്ങനെയാണ് ഇടവേള അവസാനിപ്പിച്ച് തിരികെയെത്തിയത്. ഗംഭീര സ്വീകരണമായിരുന്നു താരത്തിന് ലഭിച്ചത്. സോഷ്യല്‍ മീഡിയയില്‍ സജീവമായ താരം പങ്കുവെക്കുന്ന ചിത്രങ്ങള്‍ നിമിഷനേരം കൊണ്ടാണ് വൈറലായി മാറുന്നത്.
ഫാഷനില്‍ വേറിട്ട പരീക്ഷണവുമായെത്തുന്ന താരത്തിന്റെ പ്രാണയെന്ന ബോട്ടീക്കിനെ ആരാധകരും സിനിമാലോകവും ഒരുപോലെ സ്വീകരിച്ചിരുന്നു. ഡിസൈനിംഗിനോട് പണ്ടേ താല്‍പര്യമുണ്ടായിരുന്നുവെന്നും സിനിമയില്‍ നിന്നും ഇടവേളയെടുത്തപ്പോള്‍ അതില്‍ ശ്രദ്ധ കേന്ദ്രീകരിക്കുകയായിരുന്നുവെന്നും താരം പറഞ്ഞിരുന്നു. കഴിഞ്ഞ ദിവസം പൂര്‍ണിമ പങ്കുവെച്ച ഇന്‍സ്റ്റഗ്രാം ചിത്രം സോഷ്യല്‍ മീഡിയയിലൂടെ വൈറലായി മാറിക്കൊണ്ടിരിക്കുകയാണ്. പ്രാര്‍ത്ഥന പകര്‍ത്തിയ ചിത്രമാണ് പൂര്‍ണിമ പോസ്റ്റ് ചെയ്തത്.

നിമിഷ സജയനുള്‍പ്പടെ നിരവധി പേരാണ് താരത്തിന്റെ ചിത്രത്തിന് കീഴില്‍ കമന്റുകളുമായി എത്തിയിട്ടുള്ളത്. പുത്തന്‍ മേക്കോവറും വസ്ത്രവും കിടുക്കിയെന്നാണ് ആരാധകര്‍ പറയുന്നത്. ബാങ്കോക്ക് ഫാഷന്‍ ബോട്ടീക്കിനാണ് താരം കോസ്റ്റിയൂം ക്രെഡിറ്റ് കൊടുത്തിട്ടുള്ളത്. പൂര്‍ണിമയുടെ സഹോദരിയായ പ്രിയ മോഹന്റെ ബോട്ടീക്കാണോ ഇതെന്നും ചേച്ചിക്ക് അനിയത്തിയുടെ സമ്മാനമാണോ ഇതെന്ന തരത്തിലുള്ള ചോദ്യങ്ങളും ഉയര്‍ന്നുവന്നിട്ടുണ്ട്.


Click it and Unblock the Notifications











