പ്രിയാ മോഹന്റെ കുഞ്ഞിനൊപ്പം പൂര്‍ണ്ണിമയുടെ ക്രിസ്മസ് ആഘോഷം! ചിത്രങ്ങള്‍ വൈറലാവുന്നു! കാണൂ!
സിനിമയിലും സീരിയലിലുമൊക്കെയായി ഒരുകാലത്ത് തിളങ്ങി നിന്നിരുന്ന താരമായിരുന്നു പൂര്‍ണ്ണിമ. സീരിയല്‍ അഭിനയത്തിനിടയിലാണ് താരം ഇന്ദ്രജിത്തിനെ പരിചയപ്പെട്ടതും. ആ സൗഹൃദം പിന്നീട് പ്രണയമായി മാറുന്നതും. ലൊക്കേഷനില്‍ നിന്നും അമ്മയെ വിളിക്കാനായി എത്തിയ ഇന്ദ്രനെ കണ്ടതിനെക്കുറിച്ചും ആ പരിചയം അടുത്ത സുഹൃത്തുക്കളാക്കി മാറ്റിയതും പിന്നീട് പ്രണയത്തിലേക്ക് വഴിമാറിയതിനെക്കുറിച്ചുമൊക്കെ താരം തുറന്നുപറഞ്ഞിരുന്നു. വിവാഹ ശേഷം സിനിമയില്‍ സജീവമല്ലെങ്കിലും പൊതുപരിപാടികളിലെല്ലാം താരമെത്താറുണ്ട്. അച്ഛനും അമ്മയ്ക്കും പിന്നാലെ മക്കളും സിനിമയില്‍ തുടക്കം കുറിച്ചിരുന്നു. ഗായികയായും അഭിനേത്രിയായും മികവ് തെളിയിച്ചിരുന്നു പ്രാര്‍ത്ഥനയും നക്ഷത്രയും.
അഭിനയം മാത്രമല്ല അവതരണത്തിലും തനിക്ക് കഴിവുണ്ടെന്ന് ഈ താരം തെളിയിച്ചിരുന്നു. മിനിസ്‌ക്രീന്‍ പ്രേക്ഷകരുടെ പ്രിയപ്പെട്ട അവതാരകമാരിലൊരാള്‍ കൂടിയാണ് പൂര്‍ണ്ണിമ ഇന്ദ്രജിത്ത്. സോഷ്യല്‍ മീഡിയയില്‍ ഏറെ സജീവമായ താരം ചിത്രങ്ങളും വിശേഷങ്ങളുമൊക്കെ കൃത്യമായി പങ്കുവെക്കാറുണ്ട്. ഇത്തവണത്തെ ക്രിസ്മസ് ആഘോഷത്തിനിടയിലെ ചിത്രവും താരം പങ്കുവെച്ചിട്ടുണ്ട്.

കുടുംബത്തിലെ കുഞ്ഞതിഥിയായ വര്‍ധാനൊപ്പമുള്ള ചിത്രമാണ് താരം പങ്കുവെച്ചത്. പൂര്‍ണ്ണിമയുടെ സഹോദരിയായ പ്രിയ മോഹന് അടുത്തിടെയാണ് കുഞ്ഞ് പിറന്നത്. പ്രിയയുടെ ബേബി ഷവര്‍ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയിലൂടെ വൈറലായിരുന്നു. ക്രിസ്മസ് ട്രീയ്ക്കരികില്‍ ക്യൂട്ടായി പോസ് ചെയ്തിരിക്കുകയാണ് പൂര്‍ണ്ണിമ. ഇതിനോടകം ചിത്രം വൈറലായിക്കഴിഞ്ഞിട്ടുണ്ട്. താരത്തിന്‍രെ പോസ്റ്റ് കാണാം.


Click it and Unblock the Notifications