»   » കപടസദാചാരത്തിന്റെ കാലം കഴിഞ്ഞു

കപടസദാചാരത്തിന്റെ കാലം കഴിഞ്ഞു

Posted By:
Subscribe to Filmibeat Malayalam
<ul id="pagination-digg"><li class="next"><a href="/features/portrayal-women-malayalam-cinema-2-101581.html">Next »</a></li></ul>
Rima-Nithya-Remya
മലയാളിയുടെ കപടസദാചാരത്തിന്റെ മുഖം മൂടികള്‍ വലിച്ചെറിഞ്ഞുകൊണ്ട് മലയാളസിനിമ ആര്‍ജ്ജിച്ചെടുക്കുന്ന പുതിയ ഭാവുകതലം സ്ത്രീകഥാപാത്രങ്ങളുടെ സ്വത്യപൂര്‍ണ്ണതയിലേക്കാണ് നീളുന്നത്. ഇരുപതാംനൂറ്റാണ്ടിന്റെ യാന്ത്രികകലാരൂപമായ സിനിമ സമൂഹത്തിന്റെ മാറ്റി മറിയ്ക്കലുകള്‍ക്ക് ഏറെ നിയാമകശക്തിയായ് വര്‍ത്തിച്ചിട്ടുണ്ട്.

ഏറ്റവും ചുരുങ്ങിയത് ബംഗാളിലും മലയാളത്തിലും ഏറെക്കുറെ തമിഴിലും. ഒരു കാലത്ത് കേരളത്തിന്റെ നാഡിമിടിപ്പിന് വേഗതയും ദിശാബോധവും നല്കിയത് നാടകങ്ങളും നാടന്‍ കലാരൂപങ്ങളും മറ്റുമായിരുന്നെങ്കില്‍ സിനിമയുടെ ജനകീയ സ്വഭാവം പിന്നീട് അതേറ്റെടുക്കുകയായിരുന്നു.

ഒരു കൂട്ടുകുടുംബത്തില്‍ ഒരുമിച്ച് സുഖദുഃഖങ്ങള്‍ പങ്കുവെച്ച് ജീവിച്ചിരുന്നവര്‍ക്കിടയില്‍ സെക്‌സിനും വേറിട്ട അര്‍ത്ഥങ്ങളും രൂപങ്ങളും പെരുമാറ്റരീതികളുമുണ്ടായിരുന്നു.അച്ഛനാരെന്നു ചൂണ്ടിക്കാണിക്കാന്‍ പാടില്ലാത്തവിധം കുട്ടികള്‍ അനാഥത്വം പേറിയിരുന്നില്ല. ചേട്ടന്റെ ഭാര്യയില്‍ അനുജന് കുട്ടികളുണ്ടായത് പൊറുക്കപ്പെട്ടു. വേലക്കാരിയുടെ മകനും അവകാശംകൊടുക്കാന്‍ തയ്യാറായവരുണ്ട്. രണ്ടാംഭാര്യയുടെ
അടുത്തേക്കുപോകുമ്പോഴും ചിരിച്ചുകൊണ്ടുയാത്രയാക്കിയ ഒന്നാംഭാര്യ, ചേടത്തി മരിച്ചാല്‍ അനിയത്തിയെ ചേട്ടത്തിയുടെ ഭര്‍ത്താവിനു കെട്ടിച്ചുകൊടുത്തിരുന്നു. കൂട്ടിനു ചേട്ടത്തിയുടെ മക്കളുമുണ്ടാകും.

അനിയത്തിക്ക് വേറെ മക്കളുണ്ടായാല്‍ അവിടെ വിഭാഗീയത ഉണ്ടായിരുന്നില്ല. ഇങ്ങനെ പരസ്പരപൂരകമായ് ജീവിച്ച വ്യവസ്ഥയില്‍ മുഖ്യധാരസിനിമകള്‍ ചെറുതല്ലാത്തവിധം സിനിമ ഇടപെട്ടുതുടങ്ങി. ആദര്‍ശവല്‍ക്കരിക്കപ്പെട്ട കുടുംബം സമൂഹം നിലനിര്‍ത്തിപോന്ന പല സംതുലനാവസ്ഥകളേയും തകിടം മറച്ചുകളഞ്ഞു.

പുരോഗമന സംസ്‌ക്കാരത്തിന്റെ വിദ്യഭ്യാസം സാര്‍വ്വത്രികമായതിന്റെ ഒക്കെഗുണമാണ് ഈ പുതിയ ചിന്തയുടെ ആദര്‍ശവല്‍ക്കരണത്തിന്റെ പ്രേരണ എന്നു വരുത്തി തീര്‍ക്കാനുള്ള ശ്രമങ്ങളുമുണ്ടായി. ആത്മീയതയും ദൈവവിശ്വാസവുമൊക്കെ ഇതില്‍ വിളക്കി ചേര്‍ത്തുകൊണ്ട് കുടുംബത്തിനുള്ളിലെ ബന്ധങ്ങളെല്ലാം ഒറ്റപ്പെടുത്തികളയുകയും അത് സമൂഹം ഏറ്റെടുക്കുകയും ചെയ്യുന്ന അവസ്ഥയായി മാറി.

അടുത്ത പേജില്‍
കന്യകാത്വം കാത്തുവച്ച നായികമാര്‍

<ul id="pagination-digg"><li class="next"><a href="/features/portrayal-women-malayalam-cinema-2-101581.html">Next »</a></li></ul>

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam