twitter
For Quick Alerts
ALLOW NOTIFICATIONS
For Daily Alerts

ഇമേജുകളുടെ തടങ്കല്‍ പാളയത്തില്‍ പെട്ട സിനിമ

By Ravi Nath

Next »

« Previous

Shobana-Karthika-Ambika-Urvashi
മലയാളസിനിമയുടെ ആദ്യകാലരൂപങ്ങളില്‍ നിന്നു പുതിയ നായകസങ്കല്‍പങ്ങളിലേക്കുള്ള വളര്‍ച്ചയിലാണ് ബോധപൂര്‍വ്വമായ ഈ പ്രക്രിയ ഉള്‍ചേര്‍ത്തുപോകുന്നത്.

നാലു പതിറ്റാണ്ടിന്റെ പഴക്കമേ സദാചാരമൂല്യങ്ങളുടെ പുതിയ രൂപങ്ങള്‍ക്കുകല്‍പ്പിക്കാനാവൂ. അമ്മ, സഹോദരി, കാമുകി, ഭാര്യ,
ചിറ്റമ്മ, രണ്ടാനമ്മ, അമ്മായി ഇങ്ങനെ പ്‌ളാറ്റ് ഫോംവല്‍ക്കരിച്ച സ്ത്രീ ബന്ധങ്ങളെ പുതിയ കമ്പോളം ഭയത്തോടെനോക്കികാണുകയും തെറ്റുകള്‍ സംഭവിച്ചാല്‍അത് മഹാഅപരാധമായും ചിത്രീകരിച്ചു.

സിനിമ ഏറ്റുപിടിച്ചപുതിയ കല്പനകള്‍ സമൂഹവും അതേ അളവില്‍ തന്നെ ഉള്‍ക്കൊണ്ടു എന്നു പറയുന്നതാവും ശരി. നായകനു
വേണ്ടി പതിവ്രതയാക്കി സൂക്ഷിച്ച നായിക, അവള്‍ അന്യപുരുഷനെ വിവാഹം ചെയ്താലും അവര്‍ക്കിടയില്‍ ശാരീരികബന്ധമില്ലാതെ കന്യകാത്വം കാത്തുസൂക്ഷിക്കപ്പെട്ടു. വരും ഭാവിയില്‍ വന്നെത്തുന്ന നായകഭര്‍ത്താവിനായി സ്‌നേഹിച്ച പുരുഷനെ കിട്ടാത്തനായിക വിവാഹമേ വേണ്ടെന്ന് വെക്കും.

കാലം കഴിയമ്പോള്‍ ഭാര്യമരിച്ചോ വിവാഹമോചിതനായോ എത്തുന്ന പൂര്‍വ്വ കാമുകനായകനുവേണ്ടി. ഇങ്ങനെ സ്ത്രീത്വത്തെ പരിപാവനമായ ഒരു സങ്കല്‍പ്പത്തിലേക്ക് വിട്ടുകൊടുത്ത് സമൂഹത്തിന്റെ പരിച്ഛേദമാകേണ്ട കലാരൂപമായ സിനിമ കാപട്യം കാണിച്ചപ്പോള്‍ യഥാര്‍ത്ഥജീവിതത്തില്‍ കപടസദാചാരവാദികളും ഒളിവിലും മറവിലും എന്തും നടത്താന്‍ തയ്യാറായവരും രൂപപ്പെട്ടു.

എന്നാല്‍ നമ്മുടെ സിനിമ ഈ മാറ്റങ്ങളെ കണ്ടതായി നടിച്ചില്ല. കഥാപാത്രങ്ങളുടെ ഇമേജുകള്‍ ക്കുള്ളില്‍ ജീവിച്ചതാരങ്ങളും സൂപ്പര്‍താരങ്ങളും പച്ചയായ ജീവിതത്തിന്റെ യാഥാര്‍ത്ഥ്യത്തോടു ഒരിക്കലും കൂട്ടുചേര്‍ന്നില്ല. സൂപ്പര്‍ സ്റ്റാറിന്റെ ഭാര്യയും കാമുകിയും സഹോദരിയുമെല്ലാം വര്‍ഷങ്ങളായി അങ്ങിനെ സ്‌പെഷ്യല്‍ മോള്‍ഡില്‍ വാര്‍ത്തെടുക്കപ്പെട്ടു.

സിനിമ വ്യവസായവും അതിനുള്ളില്‍ അഭിരമിച്ചു. സമൂഹത്തിലും രാഷ്ട്രീയ സാംസ്‌ക്കാരികരംഗങ്ങളിലും സംഭവിച്ച മാറ്റങ്ങളെപോലും ഈ കെട്ടിപൊക്കിയ ഇമേജുകള്‍ക്കുള്ളില്‍ നിന്നും കൊണ്ടവര്‍ നേരിട്ടു. രാഷ്ട്രീയക്കാരനേയും പോലീസിനേയും നിഷ്‌ക്കരുണം അഴിമതിക്കാരനും സമൂഹത്തിന് എതിരെ നിര്‍ത്തുമ്പോഴും നായകനെന്ന കലാകാരന്‍ യാഥാര്‍ത്ഥ്യത്തെ തത്വദീക്ഷയില്ലാതെ നേരിട്ടു.

അടുത്ത പേജില്‍

സൂപ്പറുകള്‍ സിനിമ തിരിച്ചറിഞ്ഞ് നീങ്ങണംസൂപ്പറുകള്‍ സിനിമ തിരിച്ചറിഞ്ഞ് നീങ്ങണം

Next »

« Previous

English summary
Traditionally, the Malayalam society was predominantly matriarchal. But the situation has changed significantly over the past decades
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X