twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    സൂപ്പറുകള്‍ സിനിമ തിരിച്ചറിഞ്ഞ് നീങ്ങണം

    By Ravi Nath
    |
    <ul id="pagination-digg"><li class="previous"><a href="/features/portrayal-women-malayalam-cinema-2-101581.html">« Previous</a>

    Jayabharati-Sharada-Sheela
    ഇവിടെയൊക്കെയാണ് പുതിയ സിനിമ ചെന്ന് ഇടപെട്ടുകളയുന്നത്. പഴയപോലെയല്ല ഇന്നത്തെ പെണ്‍കുട്ടികള്‍ അവര്‍ നല്ല വിദ്യഭ്യാസം നേടി ജോലി സമ്പാദിച്ചുവരുമാനമുണ്ടാക്കി, ഇഷ്ടമുള്ളവനെ പ്രണയിക്കാന്‍ ധൈര്യപ്പെട്ടു. ഒറ്റയ്ക്ക് യാത്രകള്‍ ചെയ്തു അനധികൃതമായി തന്റെ
    ശരീരത്തില്‍ ഇടപെടുന്നവനെ കൈകാര്യം ചെയ്യാനോ കപടസദാചാരവാദികളെ കൊണ്ട് കൈകാര്യം ചെയ്യിക്കാനോ പഠിച്ചു.

    ഇഷ്ടപ്പെടുന്നവനോടൊപ്പം സിനിമയ്ക്കും ബാറിലും ഡാന്‍സ് ഫ്‌ളോറിലും പോകാന്‍ ധൈര്യം സമ്പാദിച്ച പെണ്‍കുട്ടികള്‍ മൊബൈല്‍ ഫോണും പുതിയ വസ്ത്രരീതികളും കൊണ്ട് ആര്‍ജ്ജിച്ചെടുത്ത സ്വാതന്ത്യ്ര പ്രഖ്യാപനം നാട്ടുമ്പുറത്തിനുപോലും വളരെ വേഗം ഇന്നുള്‍ക്കൊള്ളാന്‍ കഴിയുന്നുണ്ട്.

    പ്രണയിക്കാനും കാമിക്കാനും വിവാഹം കഴിക്കാനും അവര്‍ നല്ലതെരെഞ്ഞെടുപ്പുകള്‍ നടത്തി. ഈ മാറ്റത്തില്‍ ഇവര്‍ക്കൊപ്പം വളരാന്‍ ഒരു പക്ഷേ ആണ്‍കുട്ടികള്‍ക്ക് കഴിഞ്ഞില്ല, കാരണം സമൂഹത്തിന്റെ അപ്രമാദിത്വമായ അധികാരം തങ്ങളുടെ കയ്യിലാണെന്ന തെറ്റിദ്ധാരണയോ മിഥ്യാധാരണയോ അവരെ പിന്നിലാക്കി.

    വഞ്ചിച്ചവന്റെ ലിംഗം ഛേദിച്ചു മാറ്റുന്നതിലേക്ക് സ്ത്രീയെ വളര്‍ത്തിയ മലയാളസിനിമ വളരുകയാണ് യാതൊരു സംശയവുമില്ല. മമ്മൂട്ടി, മോഹന്‍ലാല്‍ യുഗത്തില്‍ വളര്‍ത്തിയെടുത്ത മുഖം മിനുക്കിയ സമൂഹത്തെയാണ് പുതിയ ആളുകള്‍ ഇളക്കി മറിക്കുന്നത്. ഇന്‍ഡസ്ട്രിയെ പിടിച്ചു നിര്‍ത്താന്‍ ഒരു കാലത്ത് ഈ സിനിമകള്‍ പ്രേരണയായിരുന്നു.

    എന്നാല്‍ കെട്ടിക്കിടക്കുന്ന ജലം പോലെ മലിനമായ അന്ധമായ വാര്‍പ്പു മോഡലുകള്‍ ഒഴിവാക്കാന്‍ നേതൃത്വം നല്‌കേണ്ടവര്‍ അതിന്റെ ഭാഗമായി
    നിരുപാധികം കീഴടങ്ങുമ്പോള്‍ മാറ്റങ്ങള്‍ അനിവാര്യമായ് കടന്നു വരും. അത് ഇവിടെ സംഭവിച്ചുകൊണ്ടിരിക്കുന്നു. സദാചാരത്തിന്റെ അപ്പോസ്തലന്‍മാര്‍ക്ക് ഇപ്പോള്‍ ഞെട്ടല്‍ കണ്ടുതുടങ്ങിയിട്ടുണ്ട്. ഇനി അത് ശീലമായിക്കൊള്ളും.

    പിന്നെ അതിനേയും അതിജീവിക്കാനുള്ള വെമ്പല്‍ കൊള്ളും അത് അനിവാര്യമാണ്. സത്യം പറയുമ്പോള്‍ കണ്ണാടി തല്ലിപൊട്ടിക്കാതെ നേരിടാനുള്ള ആര്‍ജ്ജവമാണ് കാണിക്കേണ്ടത് പ്രേക്ഷകര്‍ അതിനു തയ്യാറായി കഴിഞ്ഞു. ഇനി ഇന്‍ഡസ്ട്രി അടിമുടി മാറേണ്ടിയിരിക്കുന്നു, സിനിമയുടെ അധിപന്‍മാരും.

    ആദ്യപേജില്‍
    കപടസദാചാരത്തിന്റെ കാലം കഴിഞ്ഞു

    <ul id="pagination-digg"><li class="previous"><a href="/features/portrayal-women-malayalam-cinema-2-101581.html">« Previous</a>

    English summary
    Traditionally, the Malayalam society was predominantly matriarchal. But the situation has changed significantly over the past decades, thanks to the spread of women's education, the campaign for women's empowerment, the disintegration of the tharawad system, and several other factors.
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X