കോടതി വിധി ദിലീപിനനുകൂലമായാൽ...; വരാനിരിക്കുന്നത് വലിയ കളികൾ, നേർക്ക് നേർ ദിലീപും പൃഥ്വിരാജും?

നടൻ പൃഥ്വിരാജിനെതിരെ കഴിഞ്ഞ കുറച്ച് നാളുകളായി സെെബറാക്രമണം നടക്കുന്നുണ്ട്. ആസൂത്രിതമായി നടക്കുന്ന നീക്കമാണിതെന്ന് നടന്റെ അമ്മ മല്ലിക സുകുമാരനുൾപ്പെടെ പറയുന്നു. പൃഥ്വിരാജ് സംവിധാനം ചെയ്ത് പ്രധാന വേഷങ്ങളിലൊന്ന് ചെയ്ത എമ്പുരാൻ വലിയ രാഷ്ട്രീയ വിവാദമായതാണ്. ഇതിന് ശേഷമാണ് പൃഥ്വിക്കെതിരെ വിമർശകരുടെ എണ്ണം കൂടിയത്. നിലവിലെ സാ​ഹചര്യം താരത്തെ സംബന്ധിച്ച് നിർണായകമാണ്. രാഷ്ട്രീയ രം​ഗത്ത് നിന്നും പൃഥ്വിക്ക് എതിരാളികൾ ഉണ്ടാകുന്നത് കരിയറിന് ഒട്ടും നല്ലതല്ല.

നടൻ ചെയ്യുന്ന പ്രൊജക്ടുകളിൽ പലതും വലിയ ബഡ്ജറ്റുള്ളതാണ്. സെെബറാക്രമണത്തെ തകർത്ത് മുന്നോട്ട് പോകുകയെന്ന വെല്ലുവിളി ഇനി ഈ ചിത്രങ്ങൾക്കുണ്ട്.പൃഥ്വിരാജിന്റെ കരിയറിൽ വീഴ്ച വന്നാൽ അത് മറ്റ് പല ചർച്ചകളിലേക്കും നയിച്ചേക്കും. ദിലീപ്-പൃഥ്വിരാജ് ആരാധകരുടെ വാദപ്രതിവാദങ്ങളായിരിക്കും ഇനിയൊരു പക്ഷെ കാണാൻ പോകുന്നത്. നടി ആക്രമിക്കപ്പെട്ട കേസിൽ ഡിസംബർ എട്ടിന് കോടതി വിധി വരും. ഏഴ് വർഷത്തിലേറെ നീണ്ട വിചാരണയ്ക്കൊടുവിലാണ് വിധി വരുന്നത്. കേസിലെ എട്ടാം പ്രതിയാണ് ദിലീപ്.

Dileep  Prithviraj

ദിലീപ് നിരപരാധിയാണെന്ന് കോടതി വിധിച്ചാൽ കരിയറിൽ ശക്തമായ തിരിച്ച് വരവ് ദിലീപ് നടത്തും. ആരാധകരും സിനിമാ ലോകവും ഇത് ആഘോഷമാക്കുമെന്നുറപ്പാണ്. കേസിൽ ആരോപണ വിധേയനായതോടെയാണ് ദിലീപിന്റെ കരിയറിൽ വീഴ്ച വന്നത്. തിരിച്ച് വരവിനുള്ള ശ്രമങഹളെല്ലാം ദയനീയമായി പരാജയപ്പെട്ടു. കേസാണ് ദിലീപിന്റെ ഇമേജിന് ഇന്ന് പ്രധാന വിലങ്ങ് തടി. കോടതി വിധി അനുകൂലമായാൽ ദിലീപിന് വേണ്ടി പലരും സംസാരിച്ചേക്കും.

വർഷങ്ങൾ കേസ് നീണ്ട് പോയത്, ദിലീപിന് കേൾക്കേണ്ടി വന്ന വിമർശനങ്ങൾ എന്നിവയെല്ലാം ചർച്ചയാകും. ഒരു സഹതാപ തരം​ഗം ഉണ്ടാകാനും സാധ്യതയുണ്ട്. ഇതിൽ പൃഥ്വിരാജിനെയും ദിലീപ് ആരാധകർ ചർച്ചയാക്കാനിടയുണ്ട്. ദിലീപ് കേസിൽ ആരോപണ വിധേയനായപ്പോൾ ഏറ്റവും ശക്തമായ നിലപാട് എടുത്ത താരം പൃഥ്വിരാജാണ്.

Dileep  Prithviraj

അമ്മ സംഘടന വിളിച്ച് ചേർത്ത യോ​ഗത്തിൽ ​ദിലീപിനെതിരെ പൃഥ്വിരാജ് ഉറച്ച നിലപാടെടുത്തു എന്നാണ് പുറത്ത് വന്ന റിപ്പോർട്ടുകൾ. ദിലീപ് കരിയറിൽ വീണപ്പോൾ പൃഥ്വിരാജിന് കരിയറിൽ വെച്ച‌ടി വെച്ചടി കയറ്റമായിരുന്നു. ഇനി ദിലീപിന് ശക്തമായ തിരിച്ച് വരവ് നടന്നാൽ പ്രധാന എതിരാളിയായി പൃഥ്വിരാജിനെ ആരാധകർ പ്രഖ്യാപിക്കാനും ഫാൻ ഫെെറ്റ് നടക്കാനും സാധ്യതകളേറെ.

പ്രബലനായിരുന്ന കാലത്ത് ദിലീപ് പൃഥ്വിരാജിനെതിരെ നീക്കങ്ങൾ നടത്തിയെന്ന് സംസാരം വന്നു. എന്നാൽ പൃഥ്വിരാജിന്റെ അമ്മ മല്ലിക സുകുമാരൻ തന്നെ ഒരിക്കൽ ഈ വാദം തള്ളിക്കളഞ്ഞിട്ടുണ്ട്. ആവശ്യമില്ലാതെ ദിലീപിന്റെ പേര് ഈയടുത്ത കാലത്തും മുമ്പുമൊക്കെ ആളുകൾ പറഞ്ഞിട്ടുണ്ട്. ദിലീപ് അവന് നേരെ എന്തെങ്കിലും പരസ്യമായി ചെയ്യുന്നത് ഞാൻ കണ്ടിട്ടില്ല. രഹസ്യമായി ചെയ്തിട്ടുണ്ടോ എന്ന് എനിക്ക് അന്വേഷിക്കേണ്ട കാര്യവുമില്ലെന്നാണ് മല്ലിക സുകുമാരൻ അന്ന് പറഞ്ഞത്.

പ്രിൻസ് ആന്റ് ഫാമിലി ആണ് ഒടുവിൽ പുറത്തിറങ്ങിയ ദിലീപ് ചിത്രം. ഏറെക്കാലത്തിന് ശേഷം ദിലീപിന് ലഭിച്ച ഹിറ്റ് സിനിമയാണിത്. മറുവശത്ത് പൃഥ്വിരാജ് വിലായത്ത് ബുദ്ധ എന്ന സിനിമയുമായി പ്രേക്ഷകർക്ക് മുമ്പിലെത്തി. ഇന്ന് മറ്റ് ഭാഷകളിലും പൃഥ്വിരാജ് വലിയ പ്രൊജക്ടുകൾ ചെയ്യുന്നുണ്ട്. പൃഥ്വിയുടെയും ദിലീപിന്റെയും പുതിയ സിനിമകൾക്കായി കാത്തിരിക്കുകയാണ് ആരാധകർ. ഒരു കാലത്തെ ജനപ്രിയ നായകനായിരുന്ന ദിലീപ് തിരിച്ചെത്തിയാൽ പഴയ സ്വീകാര്യത ലഭിക്കുമോയെന്ന് കാത്തിരുന്ന് കാണാം.

More from Filmibeat

Read more about: dileep prithviraj
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X