നിലത്തിറക്കാൻ ലക്ഷങ്ങൾ വേണം, നയൻതാരയുടെ പ്രെെവറ്റ് ജെറ്റ് ഇന്നെവിടെ; ചെലവ് ചെറുതല്ല; ശരിക്കും ഉടമയോ
ലക്ഷ്വറി ജീവിതം നയിക്കുന്ന താരമാണ് നയൻതാര. ചെന്നെെയിലെ പോയസ് ഗാർഡനിലെ ആഡംബര വസതിയിലാണ് നയൻതാരയും ഭർത്താവ് വിഘ്നേശ് ശിവനും മക്കൾക്കൊപ്പം താമസിക്കുന്നത്. കോടികൾ പ്രതിഫലം വാങ്ങുന്ന നടി ഇന്ന് ബിസിനസ് രംഗത്തും വളർന്ന് വരികയാണ്. സ്കിൻ കെയർ പ്രൊഡക്ടുകളുൾപ്പെടെയുള്ള ബിസിനസ് ഇന്ന് നയൻതാരയ്ക്കുണ്ട്. സിനിമയ്ക്കൊപ്പം ബിസിനസിലേക്കും നയൻതാര ഇന്ന് തുല്യ ശ്രദ്ധ നൽകുന്നുണ്ട്. സിനിമാ നിർമാണ രംഗത്തും തിരക്കുകൾ. ഭർത്താവ് വിഘ്നേശ് ശിവനൊപ്പമാണ് താരം ഇത്രയധികം കാര്യങ്ങൾ കെെകാര്യം ചെയ്യുന്നത്.
പ്രെെവറ്റ് ജെറ്റുള്ള തെന്നിന്ത്യയിലെ ഏക നടിയാണ് നയൻതാര. റിപ്പോർട്ടുകൾ പ്രകാരം 50 കോടി രൂപ മുടക്കിയാണ് നയൻതാര പ്രെെവറ്റ് ജെറ്റ് സ്വന്തമാക്കിയത്. പ്രൊഫഷണൽ യാത്രകൾക്കും പേഴ്സണൽ യാത്രകൾക്കും നടി പ്രെെവറ്റ് ജെറ്റ് ഉപയോഗിക്കുന്നു. പ്രെെെവറ്റ് യാത്രയ്ക്കായി വലിയ തുക നയൻതാരയ്ക്ക് ചെലവഴിക്കേണ്ടതുണ്ട്. എയർപോർട്ട് ലാൻഡിംഗ് ചാർജ്, പാർക്കിംഗ്, ഹൗസിംഗ് ചാർജ് എന്നിവയെല്ലാം പ്രെെവറ്റ് ജെറ്റ് യാത്രയുടെ ഭാഗമായി വരുന്ന ചെലവുകളാണ്.

എയർക്രാഫ്റ്റ് രജിസ്ട്രേഷൻ ഫീസ്, കസ്റ്റംസ് ഡ്യൂട്ടി ആന്റ് ഗുഡ്സ് ആന്റ് സെർവീസസ് ടാക്സുമുണ്ട്. മുംബെെയിലും ഡൽഹിയിലും പൊതുവെ ലാൻഡിംഗ് ചാർജ് കൂടുതലാണ്. ഇതിന് പുറമെ പ്രെെവറ്റ് ജെറ്റ് സൂക്ഷിച്ച് വെക്കാനുള്ള ഇടത്തിന് നൽകേണ്ട വാടകയും കൂടുതലാണ്. ഒപ്പം ഇൻഷുറൻസ്, ക്രൂവിന്റെ സാലറി തുടങ്ങിയ ചെലവുകളും.
നയൻതാരയുൾപ്പെടെയുള്ള ധനികർ ഇത്രയൊക്കെ ചെലവിട്ട് പ്രെെവറ്റ് ജെറ്റിൽ യാത്ര ചെയ്യുന്നത് വെറുതെയല്ല. തങ്ങളുടെ ഇഷ്ടത്തിനനുസരിച്ച് പ്രെെവറ്റ് ജെറ്റിലെ സൗകര്യങ്ങൾ കസ്റ്റമെെസ് ചെയ്യാം. പ്രീമിയം സീറ്റിംഗും അൾട്രാ പ്രീമിയം ബാത്ത്റൂം സൗകര്യങ്ങളുമെല്ലാം പ്രെെവറ്റ് ജെറ്റിലേക്ക് കൊണ്ട് വരാം.

അതേസമയം നയൻതാരയ്ക്ക് സ്വന്തമായി പ്രെെവറ്റ് ജെറ്റ് ഉണ്ടോ എന്ന കാര്യത്തിൽ സംശയമുണ്ടെന്ന് കുറച്ച് മാസങ്ങൾക്ക് മുമ്പ് സോഷ്യൽ മീഡിയയിൽ അഭിപ്രായം വന്നിരുന്നു. 50 കോടി ജെറ്റിന് മുടക്കാൻ മാത്രം സമ്പത്ത് നയൻതാരയ്ക്കുണ്ടോ, ഇത്രയും പണം നടി പ്രെെവറ്റ് ജെറ്റിന് ചെലവഴിക്കുമോ എന്നെല്ലാമായിരുന്നു ചോദ്യങ്ങൾ. തനിക്ക് പ്രെെവറ്റ് ജെറ്റ് ഉണ്ടെന്ന് നയൻതാര എവിടെയും പറഞ്ഞിട്ടില്ല. ഒരു പക്ഷെ നടി ലീസിന് എടുത്തതായിരിക്കാം ജെറ്റെന്നും വാദമുണ്ട്.
ഇത്രയും കോടികൾ റിട്ടേൺ ഇല്ലാത്ത കാര്യത്തിലേക്ക് നയൻതാര ചെലവിടുമോ എന്നും ചോദ്യം വന്നു. മാത്രവുമല്ല, വാങ്ങുന്നതിന് പുറമെ പാർക്കിംഗിനും മറ്റുമായി ലക്ഷങ്ങൾ പിന്നെയും ചെലവിടണം. സാമ്പത്തികപരമായി പ്രെെവറ്റ് ജെറ്റ് നയൻതാരയ്ക്ക് ബുദ്ധിപരമായ നീക്കമല്ലെന്നും ചൂണ്ടിക്കാട്ടുന്നു. പിആറിന് ഗുണം ചെയ്യുന്നതിനാൽ പ്രെെവറ്റ് ജെറ്റ് ഉടമയെന്ന റിപ്പോർട്ട് നയൻതാര തള്ളിക്കളയാത്തതാകും എന്നും കമന്റുണ്ട്. അടുത്തിടെയൊന്നും നയൻതാരയുടെ പ്രെെവറ്റ് ജെറ്റിന്റെ ഫോട്ടോകൾ ആരാധകർ കണ്ടിട്ടില്ല.
അതേസമയം ജെറ്റ് നയൻതാര റെന്റിന് നൽകുന്നുണ്ടാകാമെന്നും അഭിപ്രായം വന്നു. സിനിമകളുടെ തിരക്കിലാണ് നയൻതാരയിപ്പോൾ. മൂക്കുത്തി അമ്മൻ 2, ടോക്സിക് ഉൾപ്പെടെയുള്ള സിനിമകളുടെ ഷൂട്ട് നടന്ന് കൊണ്ടിരിക്കുന്നു. ടെസ്റ്റ് ആണ് ഒടുവിൽ പുറത്തിറങ്ങിയ സിനിമ. മാധവൻ, സിദ്ധാർത്ഥ്, മീര ജാസ്മിൻ എന്നിവരാണ് ചിത്രത്തിൽ നയൻതാരയ്ക്കൊപ്പം പ്രധാന വേഷം ചെയ്തത്. മലയാളത്തിൽ ഡിയർ സ്റ്റുഡന്റ്സ് എന്ന സിനിമ റിലീസ് ചെയ്യാനുണ്ട്. നിവിൻ പോളിയാണ് ചിത്രത്തിലെ നായകൻ. ഇതിന് പുറമെ മഹേഷ് നാരായണൻ സംവിധാനം ചെയ്യുന്ന സിനിമയിലും നയൻതാര നായികയായെത്തുന്നു.


Click it and Unblock the Notifications