For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  മകളെ മറന്നോ എന്നൊക്കെ ചോദിക്കുന്നവരോട്, എലിസബത്തിന്റെ മുന്നിൽ വെച്ചാണ് പറയുന്നത്, വികാരാധീനനായി ബാല

  |

  കാത്തിരിപ്പിന് ഒടുവിൽ നടൻ ബാലയുടെ ജീവിതത്തിലേയ്ക്ക് ഡോ. എലിസബത്ത് എത്തിയിരിക്കുകയാണ്. ദിവസങ്ങൾക്ക് മുൻപ് തന്റെ ജീവിതത്തിലെ പുതിയ തുടക്കത്തെ കുറിച്ച് നടൻ പറഞ്ഞിരുന്നു. പ്രേക്ഷകരുമായി വളര അടുത്ത ബന്ധം സൂക്ഷിക്കുന്ന ബാല ജീവിത്തിലെ ചെറിയ വിശേഷങ്ങൾ പോലും ആരാധകരുമായി പങ്കുവെയ്ക്കാറുണ്ട്. ഇപ്പോഴിത ബാലയ്ക്കും ഡോ. എലിസബത്തിനും എല്ലാവിധ ആശംസയുമായി പ്രേക്ഷകർ രംഗത്ത് എത്തിയിരിക്കുകയാണ്. നടന്റെ വിവാഹ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായിട്ടുണ്ട് . പോസിറ്റീവ് കമന്റുകളാണ് വിവാഹ ചിത്രങ്ങൾക്ക് ലഭിക്കുന്നത്.

  നീലസാരിയില്‍ ഗ്ലാമറസായി കൃഷ്ണ പ്രഭ; കലക്കന്‍ എന്ന് സോഷ്യല്‍ മീഡിയ

  വിവാഹത്തിന് ശേഷം ബാല ദൈവത്തിനോടും തന്നെ പിന്തുണച്ച എല്ലാവരോടും നന്ദി പറയുകയും ചെയ്തിരുന്നു. തന്റെ അച്ഛന്റെ ഏറ്റവും വലിയ ആഗ്രഹമായിരുന്നു എന്റെ വിവാഹം . എന്നാൽ ഇത് കാണാൻ അച്ഛൻ ഇല്ലെന്നും അദ്ദേഹത്തിന്റെ അനുഗ്രഹം ഉണ്ടെന്നും വിവാഹ ശേഷം ബാല പറഞ്ഞു. നടന്റെ അമ്മയ്ക്ക് ചടങ്ങിന് എത്താൻ കഴിഞ്ഞില്ല. എലിസബത്തിന്റെ അമ്മയും അച്ഛനും തന്റേയും അമ്മയും അച്ഛനുമാണെന്നും വിവാഹത്തിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കവെ ബാല പറഞ്ഞു. എലിസബത്തിനെ മാത്രമല്ല ഒരു കുടുംബത്തെ കൂടിയാണ് കിട്ടിയതെന്നാണ് നടൻ പറഞ്ഞത്. വിവാഹശേഷം ഒരു കാറാണ് ഭാര്യയക്ക് ബാല സമ്മാനമായി നൽകിയത്.

  സൽമാന്റെ യൗവനത്തിന്റെ രഹസ്യം ഇതോ, സെയ്ഫും ആമീർഖാനുമൊക്കെ ചെറുപ്പം സൂക്ഷിക്കുന്നത് ഇങ്ങനെ...

  ഇപ്പോൾ സോഷ്യ മീഡിയയിൽ വൈറലാവുന്നത് ബാല മകളെ കുറിച്ച് പറഞ്ഞ വാക്കുകളാണ്. വിവാഹത്തിന് ശേഷം ബിഹൈൻഡ് വുഡ്സിന് നൽകിയ അഭിമുഖത്തിലാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. മകളെ താൻ ഒരുപാട് സ്നേഹിക്കുന്നു എന്നണ് താരം പറയുന്നത്. കൂടാതെ എലിസബത്തിനെ പരിചയപ്പെട്ടതിനെ കുറിച്ചും വിവാഹത്തിൽ എത്തിയതിനെ കുറിച്ചുമൊക്കെ നടൻ അഭിമുഖത്തിൽ പറയുന്നുണ്ട്.

  ഋഷി കപൂറിന് ഒരു ആഗ്രഹമുണ്ടായിരുന്നു, രൺബീറിന് സാധിച്ച് കൊടുക്കാൻ കഴിഞ്ഞില്ല, വെളിപ്പെടുത്തി നീതു

  ബലായുടേയും അമൃതയുടേയും മകളാണ് അവന്തിക. വിവാഹ മോചനത്തിന് ശേഷം അമൃതയ്ക്കൊപ്പമാണ് കുട്ടിയുള്ളത്. ബാല വീണ്ടും വിവാഹിതാനാവാൻ പോകുന്നു എന്നുളള വാർത്ത പ്രചരിച്ചപ്പോൾ സോഷ്യൽ മീഡിയയിൽ ഏറ്റവും കൂടുതൽ ഉയർന്നത് മകളെ കുറിച്ചുള്ള ചോദ്യമാണ്. ഇനിയുളള ജീവിതം മകൾക്ക് വേണ്ടിയാണെന്ന് പറഞ്ഞു കൊണ്ട് അമൃത രംഗത്ത് എത്തുകയും ചെയ്തിരുന്നു. ഇപ്പോഴിത സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്ന നെഗറ്റീവ് ചോദ്യങ്ങൾക്ക് ബാലയ്ക്കുള്ള ബാലയുടെ മറുപടിയാണ്. ഓൺലൈൻ മാധ്യമമായ ബിഹൈൻഡ് വുഡ്സിന് നൽകിയ അഭിമുഖത്തിലാണ് മകളെ കുറിച്ച് പ്രചരിക്കുന്ന ചോദ്യങ്ങൾക്ക് നടൻ ഉത്തരം നൽകിയിരിക്കുന്നത്. അതേസമയം മകളെ എലിസബത്തിനെ പരിചയപ്പെടുത്തിയോ എന്ന ചോദ്യത്തിന് പ്രതികരിക്കാതെ അത് വിടാമെന്നാണ് ബാലയുടെ മറുപടി നൽകിയത്.

  താരത്തിന്റെ വാക്കുകൾ ഇങ്ങനെ... ''നിങ്ങളുടെ മകളെ മറന്നോ എന്നൊക്കെയാണ് പലരും ചോദിക്കുന്നത്. ഞാൻ എന്റെ മകളെ എത്രമാത്രം സ്നേഹിക്കുന്നുണ്ടെന്ന് അറിയാമോ, എലിസബത്തിന്റെ മുന്നിൽ വെച്ചാണ് ഞാനിത് പറയുന്നത്. അറിയാത്തവർ മറ്റുള്ളവരുടെ ജീവിതത്തെ പറ്റി സംസാരിക്കരുത്. അവരുടെ ജീവിതത്തിൽ കുറെ കഷ്ടപ്പാടുകളുണ്ടായിട്ടുണ്ടാകും.മറ്റുള്ളവരുടെ കാര്യത്തിൽ കമന്റടിക്കുമ്പോൾ മനസിന് കിട്ടുന്ന ഒരു റിലീഫ്. എന്നാണ് സോഷ്യൽ മീഡിയയിൽ പ്രചരിക്കുന് കമന്റുകളോടുള്ള നടന്റെ പ്രതികരണം.

  എലിസബത്ത് ബാലയുടെ ആരാധികയാണ്. കൂടാതെ എലിസബത്താണ് ആദ്യം ഇഷ്ടം തുറന്ന് പറഞ്ഞതെന്നും ബാല പറയുന്നു. എന്നാൽ താൻ ആദ്യം ദേഷ്യപ്പെടുകയായിരുന്നു. പിന്നീട് പ്രൊഫഷനെ കുറിച്ചൊക്കെ ചോദിക്കുന്നത്. ഡോക്ടറാണെന്ന് പറഞ്ഞപ്പോൾ തന്നെ പോലെ ഒരാളെ ഭർത്താവായി വേണോ എന്നായിരുന്നു ചോദ്യം. ആദ്യം കുറച്ച് ഉപദേശമൊക്കെ കൊടുത്ത് വിടുകയായിരുന്നു. എട്ട് മാസങ്ങൾക്ക് ശേഷം അതൊക്കെ മാറി. സോഷ്യൽ മീഡിയ വഴിയാണ് ഇരുവരും പരിചയപ്പെടുന്നത്. ഭാര്യയുടെ ക്വാളിറ്റിയെ കുറിച്ചും ബാല അഭിമുഖത്തിൽ പറയുന്നുണ്ട്. മിതാഭാഷിണിയാണ് ആള്.

  തന്റെ വീട്ടിൽ ആദ്യം ഈ ബന്ധത്തിന് എതിർപ്പായിരുന്നുവെന്ന് എലിസബത്ത് അഭിമുഖത്തിൽ പറയുന്നുണ്ട്. '' ബാലയോടാണ് ആദ്യം പറഞ്ഞത്. വീട്ടിൽ അറിഞ്ഞപ്പോൾ ഇതൊന്നും ശരിയാവില്ല, അത് സെലിബ്രിറ്റിയാണ്, നമ്മൾ കണ്ട കുടുംബജീവിതമായിരിക്കില്ല അവിടെ. ബുദ്ധിമുട്ടായിരിക്കുമെന്നും ഇതുവരെ കണ്ട് ശീലിച്ച ജീവിതമാകില്ല എന്നൊക്കെയാണ് പറഞ്ഞത്''. അച്ഛൻ
  പ്രൊഫസറായിരുന്നു, ഇപ്പോൾ റിട്ടയേർഡായി. ഇപ്പോൾ കൃഷി ചെയ്യുകയാണെന്നും എലിസബത്ത് പറയുന്നു. ഹെൽത്തിയാണ് എല്ലാം, അവിടെ ചെല്ലുന്നത് വലിയ റിലീഫാണെന്നും ബാല പറയുന്നു പുറം ലോകം വിട്ട് വേറൊരു ലോകത്ത് ജീവിക്കുന്നതിന്റെ സുഖമാണ് അവിടെയെന്നും ബാല പറയുന്നു.

  രണ്ട് മതവിഭാഗത്തിൽപ്പെട്ടവരാണ് എലിസബത്തും ബാലയും അത്തരത്തിലുള്ള എതിർപ്പുകൾ ഉണ്ടായിരുന്നോ എന്നും ബാലയോട് ചോദിക്കുന്നുണ്ട്. ''
  എതിർക്കുന്നവർ തന്റെ കുടുംബത്തിന്റെ ഭാഗമായതാണെന്ന് കരുതുന്നില്ല. ഇന്നും ഈ അവസ്ഥയിലും കൊറോണ നിലനിൽക്കുന്ന പശ്ചാത്തലമായിട്ടുകൂടി ജനങ്ങൾ ചിന്തിക്കുന്നത് റിലീജിയൺ എന്ന വേർതിരിവോടുകൂടിയാണ്. ഇന്നലെ നടന്ന ചടങ്ങിലും മതത്തിന്‌റെ പേരു പറഞ്ഞ് ചിലർ പേരെടുത്തു പറയാനാഗ്രഹിക്കുന്നില്ല, ചിലർ വന്നില്ല. അവരെ കുറ്റപ്പെടുത്തുന്നില്ല. അവരവരുടെ ഇഷ്ടം, ആയിക്കോട്ടെ.

  ഞങ്ങളുടെ കാര്യമെടുത്താൽ അതിൽ ഞങ്ങൾ വിശ്വസിക്കുന്നില്ല. ബൈബിളിൽ യേശുക്രിസ്തു പറയുന്നത് എല്ലാവരെയും സ്നേഹിക്കാനാണ്. ഞങ്ങൾക്കു രണ്ടു പേർക്കും മതം ഇല്ലെന്നും അതിനാൽ തന്നെ മതം മാറ്റത്തെക്കുറിച്ചുള്ള ചോദ്യങ്ങൾക്കു പ്രസക്തിയില്ലെന്നും നടൻ പറഞ്ഞു. ഭാര്യയെ കുറിച്ചും മതം മാറുന്നതിനെ കുറിച്ചുമൊക്കെയുള്ള ആരാധകരുടെ സംശയങ്ങള്‍ക്ക് താരം കൃത്യമായ മറുപടി നൽകുന്നുമുണ്ടായിരുന്നു. ഞങ്ങൾക്ക് മതമില്ലെന്നാണ് അവരോട് പറയാനുള്ളതെന്നും ബാല പറഞ്ഞു.

  മുന്ന പാട്ട് പാടി..ബാലക്ക് നാണം വന്നു..ഭാര്യയയെ നോക്കി കാണിച്ചത് കണ്ടോ

  വീഡിയോ; കടപ്പാട്, ബിഹൈൻഡ് വുഡ്സ്

  Read more about: bala
  English summary
  Post Marriage Actor Bala Opens Up His Daughter Avanthika, Went Viral
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X