വിവാഹത്തിന് ശേഷം മിയ ആ വാക്കു പാലിച്ചു, സി.ഐ.ഡി ഷീലയാകും....
മലയാളത്തി കൈനിറയ ആരാധകരുള്ള താരമാണ് നടി മിയ ജോർജ്ജ്. പരസ്യ ചിത്രങ്ങളിലൂടെ കരിയർ ആരംഭിച്ച താരം ബിഗ് സ്ക്രീൻ പ്രേക്ഷകരുടെ മാത്രമല്ല മിനിസ്ക്രീൻ പ്രേക്ഷകരുടേയും പ്രിയങ്കരിയാണ്. സെപ്റ്റംബർ 12 നായിരുന്നു മിയയുടെ വിവാഹം. കോട്ടയം സ്വദേശിയായ അശ്വിൻ ഫിലിപ്പായിരുന്നു മിയയുടെ കഴുത്തിൽ താലി ചാർത്തിയത്. ഇപ്പോഴിത വിവാഹ ശേഷം വീണ്ടും സിനിമയിൽ സജീവമാകുകയാണ് താരം. സിഐഡി ഷീല എന്ന ചിത്രത്തിലൂടെയാണ് മിയ വെള്ളിത്തിരയിൽ എത്തുന്നത്. ചിത്രത്തിൽ ടൈറ്റിൽ റോളിലാണ് മിയ എത്തുന്നത്. ചിത്രത്തിന്‍റെ മോഷന്‍ പോസ്റ്ററും അണിയറക്കാര്‍ പുറത്തുവിട്ടിട്ടുണ്ട്.

വരാനിരിക്കുന്ന വൈശാഖ് ചിത്രം ന്യൂയോർക്കിന്റെ തിരക്കഥാകൃത്ത് നവീൻ ജോൺ ആണ് സിഐഡി ഷീലയുടെ രചന. ഇര എന്ന ആദ്യ ചിത്രത്തിലൂടെ തന്നെ ശ്രദ്ധേയരായവരാണ് തിരക്കഥാകൃത്ത് നവീൻ ജോണും സംവിധായകൻ സൈജു എസ്.എസ്- ഉം. ദിനേശ് കൊല്ലപ്പള്ളി നിർമ്മിക്കുന്ന സിഐഡി ഷീലയിൽ മഹേഷ് നാരായണൻ എഡിറ്റിംഗും രാജീവ് വിജയ് ക്യാമറയും പ്രകാശ് അലക്സ് മ്യൂസിക്കും കൈകാര്യം ചെയ്യുന്നു പ്രൊഡക്ഷൻ കൺട്രോളർ സതീഷ് കാവിൽ കോട്ട.
ടെലിവിഷനിലൂടെയാണ് മിയ അഭിനയ രംഗത്തേക്ക് എത്തുന്നത്. 'അൽഫോൺസാമ്മ' സീരിയലിൽ പ്രധാന വേഷത്തെ അവതരിപ്പിച്ചു. ഡോക്ടർ ലവ്, ഈ അടുത്ത കാലത്ത്, നവാഗതർക്ക് സ്വാഗതം, തിരുവമ്പാടി തമ്പാൻ തുടങ്ങിയ സിനിമകളിൽ ചെറിയ വേഷങ്ങൾ ചെയ്തു. 'ചേട്ടായീസ്' സിനിമയിലൂടെ നായികയായി. റെഡ് വൈന്‍, മെമ്മറീസ്, വിശുദ്ധന്‍, മിസ്റ്റര്‍ ഫ്രോഡ്, അനാര്‍ക്കലി, പാവാട, ബോബി, പട്ടാഭിരാമന്‍, ബ്രദേഴ്‌സ് ഡേ, ഡ്രൈവിങ് ലൈസന്‍സ് തുടങ്ങി നിരവധി സിനിമകളിൽ അഭിനയിച്ചിരുന്നു.
Recommended Video
മലയാളത്തിൽ മാത്രമല്ല തെന്നിന്ത്യൻ സിനിമ ലോകത്തും അരങ്ങേറ്റം കുറിച്ചിട്ടുണ്ട്. തമിഴിൽ അമര കാവ്യം, ഇൻട്രു നേട്ര് നാളൈ, വെട്രിവേൽ, ഒരു നാൾ കൂത്ത്, റം, യെമൻ എന്നീ സിനിമകളിലും തെലുങ്കിൽ 'ഉംഗരാല രാംബാബു' എന്ന സിനിമയിലും അഭിനയിച്ചു. മലയാളത്തിൽ 'അൽ മല്ലു' സിനിമയിലാണ് മിയ അവസാനമായി വേഷമിട്ടത്. തമിഴിലും മലയാളത്തിലുമായി മൂന്നു ചിത്രങ്ങളിൽ മിയയുടേതായി ഒരുങ്ങുന്നുണ്ട്. വിവാഹ ശേഷവും സിനിമയിൽ തുടരുമെന്ന് മിയ പറഞ്ഞിരുന്നു. താരത്തിന്റെ ആദ്യത്തെ ടൈറ്റിൽ റോൾ ചിത്രമാണിത്. മികച്ച പ്രേക്ഷക സ്വീകാര്യതയാണ് മോഷൻ പോസ്റ്ററിന് ലഭിക്കുന്നത്.


Click it and Unblock the Notifications











