വിവാഹശേഷം ലുക്ക് മാറിയ നായികമാര്‍
വീണ്ടുമൊരു താര വിവാഹത്തിന് മലയാള സിനിമ ഒരുങ്ങുകയാണ്. അമല പോള്‍-വിജയ് വിവാഹമാണ് ജൂണില്‍ നടക്കുന്നത്. എന്താകും വധുവിന്റെ വേഷം വരന്റെ വേഷം, ചടങ്ങുകള്‍ എന്നുവേണ്ട എല്ലാ വിശേഷങ്ങളും അറിയാന്‍ ആരാധകര്‍ക്ക് താത്പര്യമുണ്ട്. ഇതുമാത്രമല്ല വിവാഹശേഷം താരങ്ങള്‍ സോഷ്യല്‍ നെറ്റ് വര്‍ക്കിംഗ് സൈറ്റുകളില്‍ പോസ്റ്റ് ചെയ്യുന്ന ചിത്രങ്ങള്‍ മുതല്‍ ആദ്യമായി നല്‍കുന്ന അഭിമുഖത്തിന് വരെ നല്ല ഡിമാന്റാണ്
വിവാഹ ശേഷം പ്രിയനായികമാരെ കാണാന്‍ തിരക്ക് കൂട്ടുന്നവരും ഉണ്ട്. ഐശ്വര്യ റായ് മുതല്‍ ഒട്ടേറെ താരങ്ങള്‍ വിവാഹ ശേഷം ലുക്കില്‍ ഒട്ടേറെ മാറ്റം വന്നവരാണ്. പൊതുപരിപാടികളില്‍ നെറുകയില്‍ സിന്ദൂരമണിഞ്ഞാണ് ആഷ് പൊതുവെ പ്രത്യക്ഷപ്പെടാറ്. വിവാഹ ശേഷമാണ് ആഷ് ശരിയ്ക്കുമൊരു കുടുംബിനിയുടെ ലുക്കിലേക്ക് മാറിയത്. വിവാഹ ശേഷം നമ്മുടെ ഗ്ളാമറസ് നായികമാര്‍ പോലും ലുക്ക് മാറ്റി. ഇതാ വിവാഹ ശേഷം ആളാകെ മാറിയ താരങ്ങള്‍

വിവാഹശേഷം ലുക്ക് മാറിയ നായികമാര്‍
ബോളിവുഡിലെ പുതുപെണ്ണാണല്ലോ റാണി. കല്യാണമോ വളരെ രഹസ്യമായി ഇറ്റലിയില്‍ വച്ച് നടത്തി. കല്യാണം കഴിഞ്ഞ് കുറേ നാള്‍ പൊതുപരിപാടികളില്‍ പങ്കെടുക്കാറില്ലായിരുന്നു. റാണി വിവാഹ ശേഷമുള്ള ആദ്യത്തെ പൊതുപരിപാടി മുംബൈയില്‍ നടന്ന ദിവാനി സ്റ്റോറിന്റെ ലോഞ്ചായിരുന്നു. ആരാധകര്‍ തിക്കും തിരക്കും കൂട്ടി താരത്തെ കാണാന്‍. ചുവന്ന അനാര്‍ക്കലിയും നെറുകയില്‍ സിന്ദൂരവും ധരിച്ച് റാണി എത്തി. റാണി ശരിയ്ക്കുമൊരു കുടുംബിനിയായോ ഇനി അഭിനയമില്ലേ എന്നൊക്കെയായി ആരാധകര്‍

വിവാഹശേഷം ലുക്ക് മാറിയ നായികമാര്‍
വിവാഹ ശേഷം റെഡ് ഷിഫോണ്‍ സാരിയും നെറുകയില്‍ സിന്ദൂരവും അണിഞ്ഞ് കരീന കപൂര്‍

വിവാഹശേഷം ലുക്ക് മാറിയ നായികമാര്‍
ആഷ്-അഭി വിവാഹത്തിന്റെ ചിത്രങ്ങള്‍ ആരാധകര്‍ ഏറെ പ്രതീക്ഷയോടെയാണ് കാത്തിരുന്നത്. എന്നാല്‍ വിവാഹ ശേഷം കുടുംബസമേതം ഇവര്‍ നടത്തിയ ക്ഷേത്രദര്‍നത്തിലാണ് മംഗല്യവതിയായ ആഷിനെ ആരാധകര്‍ കണ്ടത്. നെറുകയില്‍ സിന്ദൂരമണിഞ്ഞ് ചുവന്ന കാഞ്ചീവരം സാരിയുടത്തായിരുന്നു ആഷ് എത്തിയത്.

വിവാഹശേഷം ലുക്ക് മാറിയ നായികമാര്‍
വിവാഹ നിശ്ചയം മുതല്‍ വിവാഹം വരെ ആഘോഷമാക്കുകയായിരുന്നു ശില്‍പ്പ. ക്ഷേത്ര ദര്‍ശനം നടത്തുന്ന ശില്‍പ്പയും ഭര്‍ത്താവ് രാജ് കുന്ദ്രയും

വിവാഹശേഷം ലുക്ക് മാറിയ നായികമാര്‍
വിവാഹ ശേഷം ഭര്‍ത്താവുമൊന്നിച്ച് വിദ്യ ബാലന്‍. ചുവന്ന പട്ടുസാരിയും ട്രെഡിഷണല്‍ ആഭരണങ്ങളും നെറുകയില്‍ സിന്ദൂരവും ധരിച്ചിരിയ്ക്കുന്നു.


Click it and Unblock the Notifications