ഇപ്പോഴും ഒരു സ്വപ്നം പോലെയാണ് തോന്നുന്നത്, ഭർത്താവ് ജോമോനെ കുറിച്ച് റെബയുടെ വാക്കുകൾ

മിനിസ്ക്രീനിൽ നിന്നാണ് റെബ മോണിക്ക ജോണ്‍ ബിഗ് സ്ക്രീനിൽ എത്തിയത്. മഴവിൽ മനോരമ സംപ്രേക്ഷണം ചെയ്ത മുടുക്കി എന്ന റിയാലിറ്റി ഷോയിലൂടെയായിരുന്നു തുടക്കം. വിനീത് ശ്രീനിവാസന്‍ സംവിധാനം ചെയ്ത ജേക്കബിന്റെ സ്വര്‍ഗ്ഗ രാജ്യം എന്ന ചിത്രത്തിലൂടെയാണ് നടി വെള്ളിത്തിരയിൽ എത്തുന്നത്. ഈ ചിത്രത്തിലൂടെ ശ്രദ്ധിക്കപ്പെടുകയും ചെയ്തിരുന്നു. പിന്നീട് നല്ല ചിത്രങ്ങളുടെ ഭാഗമാകാനും റെബ മോണിക്കയ്ക്ക് കഴിഞ്ഞിരുന്നു. വിഷ്ണു വിശാല്‍ നായകനാകുന്ന എഫ് ഐ ആര്‍ ആണ് റെബയുടെ പുതിയ ചിത്രം. മനു ആനന്ദ് ആണ് സിനിമ സംവിധാനം ചെയ്യുന്നത്.

Reba Monica John

കഴിഞ്ഞ ആഴ്ചയായിരുന്നു നടിയുടേയും ജോമോന്‍ ജോസഫിന്റേയും വിവാഹം നടക്കുന്നത്. പ്രണയവിവാഹമായിരുന്നു. ഏറെ നാളത്തെ പ്രണയത്തിന് ശേഷമാണ് ഇരുവരും ഒന്നായത്. ജനുവരി 9നായിരുന്നു വിവാഹം. ഞായറാഴ്ച പള്ളിയില്‍ വച്ചായിരുന്നു ചടങ്ങുകൾ നടന്നത്. അടുത്ത സുഹൃത്തുക്കളും ബന്ധുക്കളും മാത്രമായിരുന്നു ഇതിൽ പങ്കെടുത്തത്.‌

ഇപ്പോഴിത സോഷ്യൽ മീഡിയയിൽ വൈറൽ ആകുന്നത് വിവാഹദിവസത്തെ കുറിച്ച് റെബ എഴുതിയ വാക്കുകളാണ്.' ഒരു സ്വപ്നം പോലെ, ഒരിക്കലും അവസാനിക്കാതിരുന്നെങ്കിലെന്ന് തോന്നിപ്പോകുന്നു, എന്നാണ് താരം വിവാഹത്തെ കുറിച്ച് പറഞ്ഞത്. കുറുപ്പിന്റെ പൂർണ്ണ രൂപം ഇങ്ങനെ.... "09.01.2022 എന്റെ ജീവിതത്തിലെ പ്രണയത്തെ ഞാൻ വിവാഹം കഴിച്ച ദിവസം, റെബ. നമ്മുടെ ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട ചില ദിവസങ്ങളിലൂടെയാണ് നമ്മൾ കടന്നുപോകുന്നതെന്ന് എനിക്ക് ഇപ്പോഴും വിശ്വസിക്കാൻ കഴിയുന്നില്ല. അത് ഇപ്പോഴും ഒരു സ്വപ്നം പോലെയാണ് തോന്നുന്നത്.

അത് ഒരിക്കലും അവസാനിക്കാതിരുന്നെങ്കിലെന്ന് തോന്നിപ്പോകുകയാണ്. ഒരുമിക്കലിന്റെ മൂന്നര വർഷത്തിലേറെ നീണ്ട കാലയളവ്. ഒരു റോളർ കോസ്റ്ററിലൂടെ ഒരുമിച്ച് യാത്ര ചെയ്തത് പോലെയായിരുന്നു ഈ നാളുകളൊക്കെയും. ഒടുവിൽ നമ്മൾ ഭാര്യയും ഭർത്താവും ആയിരിക്കുകയാണ്.എനിക്ക് ഇതിലും നല്ലൊരു പങ്കാളിയെ ഇനി കിട്ടാനില്ല. മരണത്തിനു മാത്രമേ ഇനി നമ്മളെ വേർപെടുത്താനാകുള്ളു. അതുവരെ നിന്നെ സന്തോഷവതിയായിരുത്താൻ എന്റെ കഴിവിന്റെ പരമാവധി പരിശ്രമിക്കുമെന്ന് ഞാൻ വാഗ്ദാനം ചെയ്യുന്നു. ഞാൻ നിന്നെ സ്നേഹിക്കുന്നു," ജോമോൻ കുറിച്ചു. ഉടൻ കമൻ്റുമായി റീബയുമെത്തി. ഞാൻ നിന്നെ സ്നേഹിക്കുന്നു പൊന്നു! എന്നായിരുന്നു റെബയുടെ കമന്റ്

കഴിഞ്ഞ വര്‍ഷം, ഫെബ്രുവരി 4ന് റെബ മോണിക്ക ജോണിന്റെ ജന്മദിനത്തില്‍ ആണ് ജോമോന്‍ ജോസഫ് നടിയ്ക്ക് സര്‍പ്രൈസ് നല്‍കി പ്രപ്പോസ് ചെയ്തത്. പ്രണയാഭ്യര്‍ത്ഥന റെബേക്ക സ്വീകരിയ്ക്കുകയും ചെയ്തു. പ്രണയം ഒരു വര്‍ഷം പൂര്‍ത്തിയാക്കും മുന്‍പേ വീട്ടുകാരുടെ സമ്മതത്തോടെയും അനുഗ്രഹത്തോടെയും റെബ മോണിക്കയും ജോമോനും വിവാഹിതരാകുകയും ചെയ്തു.

പ്രണയത്തെ കുറിച്ച് മുൻപ് ഒരിക്കൽ വെളിപ്പെടുത്തിയിരുന്നു. ഒരു മ്യൂച്വൽ സുഹൃത്ത് വഴിയാണ് ഇരുവരും കണ്ടുമുട്ടിയത്. ഞങ്ങൾ കണ്ടുമുട്ടാനുണ്ടായ ഒരേയൊരു കാരണം അവനാണെന്ന് നടി പറഞ്ഞിരുന്നു. എൻ്റെ കൂടെ സ്കൂളിൽ ഫുട്ബോൾ കളിക്കുന്ന ഒരാളായിരുന്നു സുഹൃത്ത്. ബെംഗളൂരുവിലെ മെഡിക്കൽ സ്‌കൂളിൽ ചേരാനായിരുന്നു അവനിഷ്ടം, എന്റെ വീടിനടുത്തുള്ള സെന്റ് ജോൺസിലാണ് അവൻ പഠിച്ചത്. ഡേറ്റിങ്ങിനു വേണ്ടി ഒരാളെ പരിചയപ്പെടുത്താൻ ഞാൻ അവനോട് ആവശ്യപ്പെട്ടപ്പോൾ അവൻ വഴിയാണ് ജോമോനെ കണ്ടതെന്ന് നടി പറഞ്ഞിരുന്നു.

ഒരിക്കൽ ഞാൻ അവനെ പള്ളിയിൽ വെച്ച് കണ്ടിരുന്നു, അങ്ങനെ പരിചയം പുതുക്കി. അങ്ങനെ അവൻ ആണ് ജോമോനെ പരിചയപ്പെടുത്തിയത്. ആകസ്മികമെന്ന് പറയട്ടെ, ഇതേ കാര്യം ജോമോനും അവനോട് ആവശ്യപ്പെട്ടപ്പോൾ അവൻ എൻ്റെ പേരാണ് പറഞ്ഞത്. പിന്നെ പരസ്പരം ചെറിയ ചെറിയ ചാറ്റ് നടത്തിയിരുന്ന ഞങ്ങൾ ഒരു വർഷത്തെ പരിചയത്തിന് ശേഷം കോറമംഗലയിലെ ഒരു കഫേയിൽ വെച്ചാണ് ഞങ്ങൾ കണ്ടുമുട്ടിയതെന്ന് നടി പറഞ്ഞിരുന്നു.

More from Filmibeat

Read more about: reba monica john
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X