മുടങ്ങിപ്പോയ വിവാഹ നിശ്ചയം വീണ്ടും ആഘോഷമായി നടത്തി സീരിയൽ താരം ​ഗൗരി കൃഷ്ണ, വരൻ സംവിധായകൻ!

മലയാളത്തിലെ നിരവധി സീരിയലുകളിലൂടെ മലയാളികളുടെ സ്വീകരണ മുറിയിൽ ദിവസവും വന്ന് പോകുന്ന താരമാണ് നടി ​ഗൗരി കൃഷ്ണ. പൗർണമി തിങ്കൾ എന്ന സീരിയലിലാണ് താരം അവസാനം അഭിനയിച്ചത്. സോഷ്യൽ മീഡിയ പേജിലൂടെ ഗൗരി തന്റെ വിശേഷങ്ങൾ എല്ലാം ആരാധകർക്കായി പങ്കുവെക്കാറുണ്ട്. മിനി സ്‌ക്രീനിന്റെ സ്വന്തം പൗർണ്ണമിയാണ് താരമിപ്പോഴും. വിഷ്‌ണു നായരാണ് താരത്തിന്റെ നായകനായി സ്‌ക്രീനിൽ എത്തുന്നത്. ഇരു ജോഡികളുടെ കെമിസ്ട്രി കണ്ട ആരാധകർ പ്രേമി എന്നാണ് ഇരുവരെയും ചേർത്ത് നൽകിയ പേര്.

പൗർണ്ണമി തിങ്കൾ സീരിയൽ കൂടാതെ എന്ന് സ്വന്തം ജാനി, സീത തുടങ്ങിയ സീരിയലുകളിലാണ് അധികവും ഗൗരി തിളങ്ങിയിട്ടുള്ളത്. ഇപ്പോഴിതാ താരത്തിന്റെ വിവാഹനിശ്ചയം കഴിഞ്ഞിരിക്കുകയാണ്. പൗർണമി തിങ്കൾ സീരിയലിന്റെ സംവിധായകൻ കൂടിയായ മനോജിനെയാണ് താരം വിവാഹം ചെയ്യാൻ പോകുന്നത്. മുമ്പ് ഒരിക്കൽ നടത്താൻ നിശ്ചയിച്ചിരുന്ന ചടങ്ങ് പലവിധ കാരണങ്ങളാൽ മുടങ്ങിയിരുന്നു. ഇക്കഴിഞ്ഞ ജനുവരി 23ന് വിവാഹം നിശ്ചയം നടത്താനുള്ള എല്ലാ കാര്യങ്ങളും പൂർത്തിയാക്കിയിരുന്നു. എന്നാൽ തീരുമാനിച്ച തിയ്യതിയിൽ നിശ്ചയം നടത്താൻ കഴിഞ്ഞില്ല. വിവാഹനിശ്ചയം നടത്താൻ കഴിയാതെപോയതിന്റെ കാരണവും പിന്നീട് സോഷ്യൽമീഡിയ വഴി ​ഗൗരി തുറന്ന് പറഞ്ഞിരുന്നു.

മുടങ്ങിപ്പോയ വിവാഹ നിശ്ചയം

ചെറുക്കനും കൂട്ടർക്കും കൊവിഡ് പോസിറ്റീവ് ആയതിനാലാണ് നേരത്തെ നിശ്ചയിച്ച തിയ്യതിക്ക് വിവാഹ നിശ്ചയം നടത്താൻ സാധിക്കാതിരുന്നത് എന്നാണ് പിന്നീട് ആരാധകർക്കുള്ള ചോദ്യത്തിന് മറുപടി എന്നോണം ​ഗൗരി കൃഷ്ണ പറഞ്ഞത്. എല്ലാവരുടേയും ആരോ​ഗ്യ പ്രശ്നങ്ങൾ മാറിയതോടെയാണ് ഇന്ന് ഇരുവരുടേയും വിവാഹ നിശ്ചയം നടന്നത്. ഇന്ന് രാവിലെ തന്റെ യുട്യൂബ് ചാനൽ വഴിയാണ് ഇന്നാണ് തന്റെ വിവാഹ നിശ്ചയമെന്ന് ​ഗൗരി കൃഷ്ണ പറ‍ഞ്ഞത്. നിശ്ചയ ചടങ്ങുകൾ ലൈവായി പ്രേക്ഷകരിലേക്ക് എത്തിക്കാൻ ശ്രമിക്കുന്നുണ്ടെന്നും ​ഗൗരി കൃഷ്ണ അറിയിച്ചിരുന്നു. മഞ്ഞയും റോസും കലർന്ന പട്ട് സാരിയിൽ അതീവ സുന്ദരിയായി മുല്ലപ്പൂവും ആഭരണങ്ങളും അണിഞ്ഞാണ് ​ഗൗരി വിവാഹ നിശ്ചയ ചടങ്ങിൽ എത്തിയത്.

സാരിയിൽ സുന്ദരിയായി ​ഗൗരി

മുണ്ടും കുർത്തയുമായിരുന്നു വരൻ മനോജിന്റെ വേഷം. സ്വാസിക അവതാരകയായ റെഡ് കാർപറ്റ് എന്ന പരിപാടിയിൽ അതിഥിയായി പങ്കെടുക്കാനെത്തിയപ്പോഴാണ് വിവാഹ നിശ്ചയത്തിന്റെ വിവരങ്ങളും വരൻ ആരാണ് എന്നതിന്റെ ചെറിയ വിവരങ്ങളും ആദ്യമായി ​ഗൗരി കൃഷ്ണ പങ്കുവെച്ചത്. ക്യാമറയ്ക്ക് പിന്നിൽ പ്രവർത്തിക്കുന്ന ആളാണെന്നും വിവാഹനിശ്ചയത്തിന്റെ അന്ന് എല്ലാവർക്കും വരൻ ആരാണെന്ന് അറിയാൻ സാധിക്കുമെന്നും അതുവരെ സസ്പെൻസായി ഇരിക്കട്ടെയെന്നുമാണ് ​ഗൗരി അന്ന് പറഞ്ഞത്. പിന്നാലെയാണ് വരനും ബന്ധുക്കൾക്കും കൊവിഡ് സ്ഥിരീകരിക്കുകയും വിവിഹ നിശ്ചയം മാറ്റിവെക്കേണ്ടിയും വന്നത്. താരത്തിന്റെ ആഘോഷമായ വിവാഹ നിശ്ചയ ചടങ്ങിൽ പങ്കെടുക്കാനും ആശംസകൾ നേരാനുമായി നടി ദേവി ചന്ദന, ധന്യ മേരി വർ​ഗീസ്, അങ്കിത വിനോദ്, മീര മുരളീധരൻ, രശ്മി.കെ.അനിൽ അടക്കമുള്ള സീരിയൽ രം​ഗത്തുള്ള നിരവധി താരങ്ങൾ എത്തിയിരുന്നു. കോട്ടയത്തെ സ്വകാര്യ റിസോർട്ടിൽ വെച്ചാണ് ചടങ്ങുകൾ നടന്നത്.

Recommended Video

വീട്ടിലെ അവസ്ഥ ഇപ്പോഴും ശോകമാണ്.. | Aishwarya Lekshmi Reveals | Archana 31 Not Out | Filmibeat
വരൻ സംവിധായകൻ

വിവാഹ നിശ്ചയത്തിന്റെ എല്ലാ വിശേഷങ്ങളും ഓരോ എപ്പിസോഡ് ആയി അറിയിക്കും എന്ന് ഗൗരി കൃഷ്ണ യുട്യൂബ് ചാനലിലൂടെ പറഞ്ഞിരുന്നു. അതിന്റെ അടിസ്ഥാനത്തിൽ രാവിലെ എഴുന്നേറ്റത് മുതൽ മേക്കപ്പ് ചെയ്യാൻ പോകുന്നത് വരെയുള്ള എല്ലാ കാര്യങ്ങളും ആദ്യത്തെ വീഡിയോയിൽ ഗൗരി കൃഷ്ണ പങ്കുവെച്ചിട്ടുണ്ട്. തന്റെ ഇഷ്ടങ്ങളും ആഗ്രഹങ്ങളുമെല്ലാം മാറ്റിവെച്ച് ജീവിക്കാൻ താല്പര്യമില്ലെന്ന് നേരത്തെ പറഞ്ഞിരുന്നുവെന്നും വിവാഹശേഷവും അഭിനയം തുടരുമെന്നും ഇതിനെല്ലാം ഓക്കെ പറഞ്ഞത് കൊണ്ടാണ് മനോജിനെ വിവാഹം ചെയ്യാൻ തീരുമാനിച്ചതെന്നും നേരത്തെ അഭിമുഖങ്ങളിൽ ​ഗൗരി വെളിപ്പെടുത്തിയിരുന്നു. എല്ലാം നാല് മാസത്തിനുള്ളിൽ തന്നെ നടന്നതാണെന്നും ​ഗൗരി പറഞ്ഞിരുന്നു.

More from Filmibeat

Read more about: gowri krishna
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X