വാലന്റൈന്‍സ് ദിനത്തില്‍ ആരാധകർക്ക് ഒരു സർപ്രൈസുമായി പ്രഭാസ്,രാവിലെ 9.18 ന് പുറത്ത് വിടും

തെന്നിന്ത്യയിലും ബോളിവുഡിലും ഒരുപോലെ ആരാധകരുള്ള താരമാണ് പ്രഭാസ്. രാജമൗലി സംവിധാനം ചെയ്ത ബാഹുബലി എന്ന ബ്രഹ്മാണ്ഡ ചിത്രമാണ് നടന്റെ കീർത്തി ഉയർത്തിയത്. തെലുങ്കിലാണ് പ്രഭാസ് സജീവമെങ്കിലും മലയാളത്തിലും നടന് കൈനിറയെ ആരാധകരുണ്ട്.

prabhas Movie Radhe shyam

സാഹോയ്ക്ക് ശേഷം പ്രഭാസ് പ്രധാന വേഷത്തിലെത്തുന്ന ചിത്രമാണ് രാധേശ്യാം. ചിത്രത്തിന്റെ ടീസർ ഈ വരുന്ന പ്രണയദിനത്തിൽ റിലീസ് ചെയ്യും. പ്രഭാസ് തന്നെയാണ് ഇക്കാര്യം തന്റെ ആരാധകരോട് പങ്കുവെച്ചിരിക്കുന്നത്. ചിത്രത്തിന്റെ പോസ്റ്റർ പങ്കുവെച്ച് കൊണ്ടാണ് നടൻ ഇക്കാര്യം വെളിപ്പെടുത്തിയിരിക്കുന്നത്. വാലന്റൈന്‍സ് ദിനത്തില്‍ രാവിലെ 9.18ന് ആണ് ചിത്രത്തിന്റെ ഔദ്യോഗിക ടീസര്‍ പുറത്തുവിടുന്നത്. ഒരു ഇടവേളയ്ക്ക് ശേഷം പ്രഭാസ് റൊമാന്റിക്ക് ഹീറോയായി എത്തുന്ന ചിത്രമാണ് രാധേശ്യാം. പൂജ ഹെഗ്‌ഡെയാണ് ചിത്രത്തിലെ നായിക.

ഈ വരുന്ന വാലന്റൈന്‍സ് ദിനത്തില്‍ രാധേശ്യാമിന്റെ കാഴ്ചകളിലേക്ക് നിങ്ങളെ കൊണ്ട്പോകും' എന്ന അടിക്കുറിപ്പോടെയാണ് ചിത്രത്തിൻരെ പുതിയ പോസ്റ്റർ പങ്കുവെച്ചിരിക്കുന്നത്. ഇത് ആരാധകരുടെ ഇടയിൽ തംഗമായിട്ടുണ്ട്.

നേരത്തെ പുറത്തു വന്ന ചിത്രത്തിന്റെ ടീസര്‍ തന്നെ വലിയ തരംഗം സൃഷ്ടിച്ചിരുന്നു.. വലിയ ആരാധക വൃത്തമുള്ള പ്രഭാസിന്റെ വേറിട്ടൊരു വേഷമാണ് രാധേശ്യാമിലേത് എന്നതാണ് ചിത്രത്തിന്റെ പ്രത്യേകത. ഇതരഭാഷകളില്‍ പുറത്തെത്തുന്ന രാധാ കൃഷ്ണ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ നിര്‍മ്മാണം യുവി ക്രിയേഷന്‍സിന്റെ ബാനറില്‍ വംസിയും പ്രമോദും ചേര്‍ന്നാണ് നിര്‍വഹിക്കുന്നത്.

ലോക്ക് ഡൗണിന് ശേഷം സിനിമയിൽ സജീവമായിരിക്കുകയാണ് പ്രഭാസ്. ബിഗ് ബജറ്റ് ചിത്രങ്ങളാണ് അണിയറിൽ ഒരുങ്ങുന്നത്. ആദിപുരുഷാണ് അണിയറയിൽ ഒരുങ്ങുന്ന മറ്റൊരു പ്രഭാസ് ചിത്രം. ചിത്രത്തിൽ രാമനായിട്ടാണ് നടൻ എത്തുന്നത്. സിനിമയുടെ ക്യാരക്ടർ പോസ്റ്റർ പുറത്തു വന്നിരുന്നു.

More from Filmibeat

Read more about: prabas
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X