twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    ബാഹുബലിയുടെ 2 റെക്കോര്‍ഡുകള്‍ സാഹോ വെട്ടിയെന്ന് പ്രഭാസ്! റിലീസിന് ശേഷം എന്താവുമെന്ന് ആരാധകര്‍!

    |

    പ്രഖ്യാപനവേള മുതല്‍ത്തന്നെ സിനിമാലോകവും പ്രേക്ഷകരും ഏറ്റെടുത്ത സിനിമയാണ് സാഹോ. സുജീത് സംവിധാനം ചെയ്ത ചിത്രം നിര്‍മ്മിച്ചത് യുവി ക്രിയേഷന്‍സാണ്. ആഗസ്റ്റ് 15ന് സിനിമ എത്തുമെന്ന തരത്തിലുള്ള റിപ്പോര്‍ട്ടുകളായിരുന്നു പുറത്തുവന്നത്. എന്നാല്‍ പോസ്റ്റ് പ്രൊഡക്ഷന്‍ ജോലികള്‍ നീണ്ടതോടെ സിനിമയും റിലീസും നീളുകയായിരുന്നു. ആഗസ്റ്റ് 30ന് ചിത്രം എത്തുമെന്നുള്ള വിവരങ്ങളാണ് ഒടുവിലായി പുറത്തുവന്നത്. പ്രഭാസിന്റെ വരവിനായി മറ്റ് സിനിമകള്‍ വഴിമാറുകയും ചെയ്തിരുന്നു. സൂര്യ-മോഹന്‍ലാല്‍ കൂട്ടുകെട്ടില്‍ പുറത്തിറങ്ങുന്ന കാപ്പാന്റെ റിലീസും നീട്ടിവെച്ചിരിക്കുകയാണ്.

    സാഹോ റിലീസിനായി സഹകരിച്ച അണിയറപ്രവര്‍ത്തകരോട് നന്ദി അറിയിച്ച് പ്രഭാസ് എത്തിയിരുന്നു. ബാഹുബലിക്ക് ശേഷമുള്ള ബ്രഹ്മാണ്ഡ ചിത്രവുമായെത്തുന്ന പ്രഭാസിനെ സ്വീകരിക്കാന്‍ കാത്തിരിക്കുകയാണ് ആരാധകര്‍. ബാഹുബലി രണ്ടാം ഭാഗം പുറത്തിറങ്ങി ഒരു വര്‍ഷത്തിന് ശേഷമാണ് അടുത്ത സിനിമയുമായി പ്രഭാസ് എത്തുന്നത്. ഏറ്റവും വലിയ ആക്ഷന്‍ ചിത്രമെന്ന വിശേഷണം ഇതിനകം തന്നെ സാഹോയ്ക്ക് നല്‍കിയിട്ടുണ്ട്. ബാഹുബലിയെ വെല്ലുന്ന തരത്തിലുള്ള ചിത്രമാവുമോ ഇതെന്ന തരത്തിലുള്ള ചോദ്യങ്ങളും ഇതിനിടയില്‍ ഉയര്‍ന്നിരുന്നു. മേക്കിംഗിന്റെയും ബഡ്ജറ്റിന്റേയും കാര്യം വെച്ചായിരുന്നു ഇത്തരത്തിലുള്ള ചോദ്യങ്ങള്‍ ഉയര്‍ന്നുവന്നത്. ഫിലിം കംപാനിയന് നല്‍കിയ അഭിമുഖത്തിനിടയില്‍ പ്രഭാസ് ഇക്കാര്യത്തിന് മറുപടി നല്‍കിയിരുന്നു.

     സാഹോ റിലീസിന്

    കാത്തിരിപ്പിനൊടുവില്‍ സാഹോ പ്രേക്ഷകര്‍ക്ക് മുന്നിലേക്ക് എത്തുകയാണ്. തുടക്കം മുതലേ തന്നെ ആരാധകര്‍ ഈ ചിത്രത്തെ ഏറ്റെടുത്തിരുന്നു. റിലീസ് തീയതിയെക്കുറിച്ചായിരുന്നു എല്ലാവര്‍ക്കും അറിയേണ്ടിയിരുന്നത്. ആഗസ്റ്റ് 15 എന്ന് പറഞ്ഞിരുന്നുവെങ്കിലും പിന്നീട് അത് 30 ലേക്ക് മാറ്റുകയായിരുന്നു. സിനിമയുടെ റിലീസിന് മുന്നോടിയായുള്ള പ്രമോഷന്‍ പരിപാടികളുമായി ബന്ധപ്പെട്ട തിരക്കുകളിലാണ് പ്രഭാസ് ഇപ്പോള്‍. പൊതുവെ നാണംകുണുങ്ങിയായ താനെങ്ങനെ സിനിമയില്‍ തുടരുന്നുവെന്ന കാര്യം ഇപ്പോഴും അത്ഭുതമാണെന്നും ബാഹുബലി നല്‍കിയ സൗഭാഗ്യമാണ് താനിപ്പോള്‍ അനുഭവിക്കുന്നതെന്നുമൊക്കെ താരം പറഞ്ഞിരുന്നു.

    സിനിമയുടെ ബഡ്ജറ്റ്

    സാഹോയെക്കുറിച്ച് അറിഞ്ഞപ്പോള്‍ മുതല്‍ത്തന്നെ ആരാധകര്‍ പല തരത്തിലുള്ള ചോദ്യങ്ങളായിരുന്നു ഉന്നയിച്ചിരുന്നത്. സിനിമയുടെ ബഡ്ജറ്റിനെക്കുറിച്ചുള്ള ചോദ്യവും ഇതിനിടയില്‍ ഉയര്‍ന്നുവന്നിരുന്നു. 250 കോടി ബഡ്ജറ്റിലാണ് ചിത്രം ഒരുങ്ങുന്നതെന്ന തരത്തിലായിരുന്നു തുടക്കത്തിലെ റിപ്പോര്‍ട്ടുകള്‍. 350 കോടിയാണ് ചിത്രത്തിന്‍രെ ബഡ്ജറ്റ് എന്ന് വ്യക്തമാക്കി എത്തിയിരിക്കുകയാണ് പ്രഭാസ് ഇപ്പോള്‍. ഒടുവിലായി നല്‍കിയ അഭിമുഖത്തിനിടയിലായിരുന്നു താരം തന്നെ ഇക്കാര്യത്തെക്കുറിച്ച് തുറന്നുപറഞ്ഞത്. ബാഹുബലിയെ മറികടക്കുമോ ബഡ്ജറ്റ് എന്നായിരുന്നു ആരാധകരുടെ ചോദ്യം.

    ബാഹുബലിയെ മറികടന്നു

    ബാഹുബലിയെ മറികടന്നോ സിനിമയുടെ ബഡ്ജറ്റ് എന്ന ചോദ്യത്തിന് വ്യക്തമായ ഉത്തരം നല്‍കിയിരിക്കുകയാണ് പ്രഭാസ് ഇപ്പോള്‍. ഇന്ത്യന്‍ സിനിമയിലെ തന്നെ എക്കാലത്തേയും വലിയ ബജറ്റിലൊരുക്കിയ ചിത്രമെന്ന തരത്തില്‍ വാര്‍ത്തകളില്‍ ഇടംനേടിയിരുന്നു ബാഹുബലി. 250 കോടിയായിരുന്നു ചിത്രത്തിനായി മുടക്കിയത്. ആ റെക്കോര്‍ഡ് മറികടന്നിരിക്കുകയാണ് സാഹോ. 350 കോടിയാണ് ചിത്രത്തിനായി മുടക്കിയത്.

    പ്രഭാസിന്റെ പ്രതിഫലം

    ബാഹുബലി സീരീസ് ഇറങ്ങിയതോടെയാണ് പ്രഭാസിന്റെ പ്രതിഫലവും ഉയര്‍ന്നത്. തെലുങ്ക് സിനിമയിലെ താരമൂല്യം കൂടിയ താരങ്ങളിലൊരാളായി മാറുകയായിരുന്നു ഈ താരവും. സാഹോയ്ക്കായി താരം വാങ്ങിയ പ്രതിഫലം 100 കോടിയാണെന്ന റിപ്പോര്‍ട്ടുകളാണ് പുറത്തുവന്നത്. ചിത്രത്തിനായി ശാരീരികമായ തയ്യാറെടുപ്പുകളും പ്രഭാസ് നടത്തിയിരുന്നു. ബാഹുബലി ബ്രഹ്മാണ്ഡ വിജയമായി മാറിയതിന് പിന്നാലെയായാണ് പ്രഭാസ് പ്രതിഫലം വര്‍ധിപ്പിച്ചത്.

    സാറ്റലൈറ്റ് റൈറ്റിലെ താരം

    ബാഹുബലിയെ സാഹോ വെട്ടിയോ എന്നായിരുന്നു എല്ലാവര്‍ക്കും അറിയേണ്ടിയിരുന്നത്. ബഡ്ജറ്റില്‍ മാത്രമല്ല വിതരണാവകാശത്തിലും സാഹോയാണ് മുന്നിലെന്നുള്ള വിവരങ്ങളാണ് പുറത്തുവന്നിട്ടുള്ളത്. 440 കോടിക്കാണ് ഇറോസ് ഇന്റര്‍നാഷണല്‍ സാഹോയുടെ വിതരണാവകാശം സ്വന്തമാക്കിയത്. ബാഹുബലിയുടെ വിതരണവകാശം വിറ്റുപോയത് 350 കോടിക്കായിരുന്നു. ബാഹുബലിയുടെ ഏതൊക്കെ റെക്കോര്‍ഡുകള്‍ ഇനി സാഹോ വെട്ടുമെന്നാണ് ആരാധകരുടെ ചോദ്യം.

    ട്രെയിലറിന് ലഭിച്ച കൈയ്യടി

    സിനിമയുടെ ട്രെയിലര്‍ പുറത്തുവന്നപ്പോള്‍ മുതല്‍ ആരാധകരുടെ ആവേശം ഇരട്ടിച്ചിരുന്നു. പ്രഭാസിന്റെ ആക്ഷനും റൊമാന്‍സും ഗാനവുമൊക്കെ ഇതിനകം തന്നെ ആരാധകര്‍ ഏറ്റെടുത്തിരുന്നു. സുജീത് സംവിധാനം ചെയ്ത ചിത്രത്തില്‍ ശ്രദ്ധാ കപൂറാണ് നായികയായി എത്തിയത്. ഇവരുടെ കെമിസ്ട്രി എങ്ങനെയാണെന്നാണ് ആരാധകരുടെ ചോദ്യം. ജാക്കി ഷ്‌റോഫ്, നീല്‍ നിതിന്‍ മുകേഷ്, മഹേഷ് മഞ്ജരേക്കര്‍ തുടങ്ങിയവരും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്. യുവി ക്രിയേഷന്‍സ് നിര്‍മ്മിക്കുന്ന ചിത്രം തെലുങ്കിന് പുറമേ മലയാളത്തിലും തമിഴിലും ഹിന്ദിയിലുമായും റിലീസ് ചെയ്യുന്നുണ്ട്.

    English summary
    Prabhas Talking about Saaho Budget.
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X