തിയ്യേറ്ററുകളെ പൂരപ്പറമ്പാക്കി പ്രഭാസിന്റെ സാഹോ! സിനിമ ഏറ്റെടുത്ത് പ്രേക്ഷകര്‍! ആദ്യ പ്രതികരണമിങ്ങനെ
ആകാംക്ഷകള്‍ക്കും കാത്തിരിപ്പിനുമൊടുവില്‍ പ്രഭാസിന്റെ സാഹോ ലോകമെമ്പാടുമുളള തിയ്യേറ്ററുകളിലേക്ക് എത്തിയിരിക്കുകയാണ്. ബാഹുബലി സീരിസിന്റെ വമ്പന്‍ വിജയത്തിന് ശേഷം രണ്ട് വര്‍ഷം കഴിഞ്ഞാണ് പ്രഭാസിന്റെ പുതിയ ചിത്രം എത്തിയിരിക്കുന്നത്. തെലുങ്ക് പതിപ്പിന് പുറമെ മലയാളം,തമിഴ്,ഹിന്ദി ഭാഷകളിലും സിനിമ പുറത്തിറങ്ങിയിട്ടുണ്ട്. 350 കോടി ബഡ്ജറ്റില്‍ ഒരുക്കിയ സിനിമ ആക്ഷന്‍ പാക്ക്ഡ് മാസ് എന്റര്‍ടെയ്‌നറായിട്ടാണ് എത്തിയിരിക്കുന്നത്.

റിലീസിന് മുന്‍പേ തരംഗമായ സാഹോയില്‍ വമ്പന്‍ താരനിരയാണ് അണിനിരക്കുന്നത്. സുജിത്ത് റെഡ്ഡി സംവിധാനം ചെയ്ത ചിത്രത്തില്‍ ബോളിവുഡ് താരസുന്ദരി ശ്രദ്ധ കപൂര്‍ നായികാ വേഷത്തില്‍ എത്തുന്നു. ചിത്രത്തിന്റെതായി നേരത്തെ പുറത്തിറങ്ങിയ ട്രെയിലര്‍ തരംഗമായി മാറിയിരുന്നു. ലോകമെമ്പാടുമുളള തിയ്യേറ്ററുകളിലേക്ക് വമ്പന്‍ റിലീസായി എത്തിയ സാഹോയുടെ പ്രദര്‍ശനങ്ങള്‍ പുലര്‍ച്ചെ മുതല്‍ ആരംഭിച്ചിരുന്നു.

ബ്രഹ്മാണ്ഡ ചിത്രത്തിന്റെ ആദ്യ ഷോകള്‍ അവസാനിച്ചതോടെ സോഷ്യല്‍ മീഡിയയില്‍ പ്രേക്ഷക പ്രതികരണങ്ങള്‍ വന്നിരിക്കുകയാണ്. ഇന്ത്യയില്‍ മാത്രമായി 10000 സ്‌ക്രീനുകളിലാണ് സാഹോ റിലീസ് ചെയ്തിരിക്കുന്നത്. രജനീകാന്തിന്റെ 2.0യുടെ റെക്കോര്‍ഡാണ് പ്രഭാസ് ചിത്രം മറികടന്നിരിിക്കുന്നത്. ആന്ധ്ര,തെലുങ്കാന എന്നീ സംസ്ഥാനങ്ങളില്‍ മാത്രം 2000 സ്‌ക്രീനുകളില്‍ ചിത്രം റിലീസ് ചെയ്തിരിക്കുന്നു.

നേരത്തെ ബ്രഹ്മാണ്ഡ ചിത്രത്തിന്റെതായി പുറത്തിറങ്ങിയ ട്രെയിലറും ഗാനങ്ങളുമെല്ലാം പ്രേക്ഷക പ്രതീക്ഷകള്‍ വര്‍ധിപ്പിച്ചിരുന്നു. സാഹോയ്ക്കായി പ്രഭാസ് രണ്ടു വര്‍ഷം മാറ്റിവെച്ചത് വെറുതെയായിരിക്കില്ല എന്ന വിശ്വാസമാണ് എല്ലാവരിലും ഉണ്ടായത്. ഈ വര്‍ഷം എറ്റവും കൂടുതല്‍ ആളുകള്‍ കാത്തിരുന്നതും സാഹോയ്ക്ക് വേണ്ടിയായിരുന്നുവെന്ന് റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു.

യുഎഇയില്‍ കഴിഞ്ഞ ദിവസം എത്തിയ സാഹോ ചില സൗത്ത് ഇന്ത്യന്‍ തിയ്യേറ്ററുകളില്‍ പുലര്‍ച്ചെ ഒരു മണി മുതല്‍ പ്രദര്‍ശനം ആരംഭിച്ചതായി റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. സാഹോ കണ്ട ശേഷം ആരാധകരും സിനിമാ പ്രേമികളുമടക്കം നിരവധി പേര്‍ ട്വിറ്ററിലൂടെയും മറ്റു സോഷ്യല്‍ മീഡിയ പേജുകളിലൂടെയുമായി തങ്ങളുടെ അഭിപ്രായങ്ങള്‍ പങ്കുവെക്കുന്നുണ്ട്. സാഹോ ഒരു പൈസ വസൂല്‍ എന്റര്‍ടെയ്‌നറാണെന്നാണ് ബ്രഹ്മാണ്ഡ ചിത്രത്തെക്കുറിച്ചുളള ആദ്യ പ്രേക്ഷക പ്രതികരണങ്ങള്‍ വരുന്നത്.

സാഹോയിലെ ആക്ഷന്‍ രംഗങ്ങളും ട്വിസ്റ്റുകളുമെല്ലാം മികച്ചതാണെന്നും അഭിപ്രായങ്ങള്‍ വരുന്നു. ആക്ഷന്‍ രംഗങ്ങളിലെല്ലാം പ്രഭാസ് എടുത്ത എഫേര്‍ട്ടിനെക്കുറിച്ചും അധികപേരും അഭിപ്രായപ്പെടുന്നുണ്ട്. ഇന്റര്‍വെലി നോടനുബന്ധിച്ചുളള രംഗങ്ങളും ആക്ഷന്‍ സ്വീക്വന്‍സുകളെയും ക്ലൈമാക്‌സിനെയുംകുറിച്ചാണ് മറ്റു ചില പ്രേക്ഷകര്‍ അഭിപ്രായപ്പെടുന്നത്. ബ്രഹ്മാണ്ഡ ചിത്രത്തിന്റെ ബിജിഎമ്മും പാട്ടുകളുമെല്ലാം തന്നെ വേറെ ലെവലാണെന്നും സിനിമ കണ്ടവര്‍ അഭിപ്രായപ്പെടുന്നു.

മൈന്‍ഡ് ബ്ലോയിംഗ് ഫസ്റ്റ് ഹാഫാണ് സാഹോയുടെതേന്നാണ് സിനിമ കണ്ട മറ്റൊരു പ്രേക്ഷകന്‍ അഭിപ്രായപ്പെടുന്നത്. ഇന്ത്യന്‍ സിനിമാ ചരിത്രത്തിലെ തന്നെ മോസ്റ്റ് എന്‍ഗെജിംഗ് ഫസ്റ്റ് ഹാഫാണ് സാഹോയുടെതെന്നും ഇയാള്‍ അഭിപ്രായപ്പെടുന്നു. സിനിമ കാണുന്നവരെ ആശ്ചര്യപ്പെടുത്തുന്ന ആക്ഷന്‍ സ്വീകന്‍സുകളാണ് ചിത്രത്തിലുളളതെന്നും പ്രേക്ഷകന്‍ അഭിപ്രായപ്പെടുന്നു. ഇന്ത്യയിലെ ടോപ് ഫിലിം ഇന്‍ഡസ്ട്രി ബോളിവുഡല്ലെന്നും അത് ടോളിവുഡാണെന്നും ഇയാള്‍ അഭിപ്രായപ്പെടുന്നു.
Recommended Video

സാഹോയിലെ ബൈക്ക് ചേസ് രംഗങ്ങള്‍ ഗംഭീരമായെന്നും അധികപേരും അഭിപ്രായപ്പെടുന്നുണ്ട്. പ്രഭാസിന്റെ പ്രകടനം തന്നെയാണ് സിനിമയിലെ മുഖ്യ ആകര്‍ഷണമെന്നും അഭിപ്രായങ്ങള്‍ വരുന്നു. ചിത്രത്തില്‍ മിസ്റ്റീരിയസ് ക്യാരക്ടറാണ് പ്രഭാസിന്റെതെന്നാണ് അറിയുന്നത്. പല വിധത്തിലുളള മാനറിസങ്ങളിലൂടെയാണ് സാഹോയിലെ കഥാപാത്രത്തെ പ്രഭാസ് അവതരിപ്പിച്ചിരിക്കുന്നത്. പ്രഭാസിനൊപ്പം എത്തില്ലെങ്കിലും ശ്രദ്ധ കപൂര്‍ തന്റെ ജോലി ഭംഗിയാക്കിയിട്ടുണ്ടെന്നും പ്രേക്ഷക പ്രതികരണങ്ങള്‍ വരുന്നു.


Click it and Unblock the Notifications