ഭാഗ്മതിയുടെ ട്രെയിലര്‍ ലോഞ്ചില്‍ പ്രഭാസിനെന്ത് കാര്യം? ഇത് പ്രണയമല്ലെങ്കില്‍ പിന്നെന്താണ്?

By Nimisha

Recommended Video

അനുഷ്കയുടെ ചിത്രത്തിൻറെ ട്രെയിലർ ലോഞ്ച്, പ്രഭാസും പങ്കെടുക്കും | filmibeat Malayalam

പ്രേക്ഷകര്‍ക്ക് ഏറെ പ്രിയപ്പെട്ട താരജോഡിയാണ് പ്രഭാസും അനുഷ്‌കയും. സ്‌ക്രീനില്‍ മികച്ച പ്രകടനം കാഴ്ച വെച്ച് മുന്നേറുന്ന താരങ്ങള്‍ ജീവിതത്തിലും ഒരുമിക്കണമെന്നാണ് ആരാധകര്‍ ആഗ്രഹിക്കുന്നത്. ഇരുവരും വിവാഹിതരാവാന്‍ പോവുകയാണെന്ന തരത്തില്‍ വ്യാജ വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. ഇരുവരും ഒരുമിച്ചെത്തുന്ന സിനിമയ്ക്കായുള്ള കാത്തിരിപ്പ് തുടരുന്നതിനിടയിലാണ് സഹോയിലെ നായികാവേഷം അനുഷ്‌കയ്ക്ക് നഷ്ടപ്പെട്ടുവെന്ന വാര്‍ത്ത പുറത്തുവന്നത് ശ്രദ്ധ കപൂറാണ് ചിത്രത്തില്‍ നായികയായി എത്തുന്നത്.

ആരാധകരുടെ ഇഷ്ടത്തെക്കുറിച്ച് താരങ്ങള്‍ക്കും കൃത്യമായി അറിയാവുന്നതിനാല്‍ ഒരുമിച്ച് സിനിമ ചെയ്യുന്നതിനെക്കുറിച്ച് താരങ്ങളും ആലോചിക്കുന്നുണ്ട്. ഇതിനിടയില്‍ പ്രഭാസ് ബോളിവുഡില്‍ പ്രവേശിക്കുന്നുവെന്ന തരത്തിലും വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. കരണ്‍ ജോഹര്‍ ചിത്രത്തിലൂടെ ബോളിവുഡില്‍ പ്രവേശിക്കുവെന്നായിരുന്നു വാര്‍ത്തകള്‍. എന്നാല്‍ പ്രതിഫലം നല്‍കുന്നതുമായി ബന്ധപ്പെട്ടുണ്ടായ അഭിപ്രായ വ്യതാസത്തെ തുടര്‍ന്ന് താരം ഈ ചിത്രം വേണ്ടെന്ന് വെക്കുകയായിരുന്നു. അനുഷ്‌കയ്ക്കും ബോളിവുഡില്‍ നിന്ന് അവസരം ലഭിച്ചുവെങ്കിലും കഥാപാത്രം ഇഷ്ടമാവാത്തതിനെത്തുടര്‍ന്ന് താരം അത് നിരസിക്കുകയായിരുന്നു.

ഭാഗ്മതി ട്രെയിലര്‍ ലോഞ്ചില്‍ പ്രഭാസ് പങ്കെടുക്കും

ഭാഗ്മതി ട്രെയിലര്‍ ലോഞ്ചില്‍ പ്രഭാസ് പങ്കെടുക്കും

അനുഷ്‌ക ഷെട്ടിയുടെ പുതിയ ചിത്രമായ ഭാഗ്മതിയുടെ ട്രെയിലര്‍ ലോഞ്ചില്‍ പ്രഭാസും പങ്കെടുക്കുമെന്നുള്ള റിപ്പോര്‍ട്ടുകളാണ് ഇപ്പോള്‍ പുറത്തുവന്നിട്ടുള്ളത്. അനുഷ്‌കയുടെ പിറന്നാള്‍ ദിനത്തില്‍ പുറത്തുവിട്ട പോസ്റ്റര്‍ ഇതിനോടകം തന്നെ സോഷ്യല്‍ മീഡിയയിലൂടെ വൈറലായിരുന്നു.

ഗംഭീരപരിപാടിയായി മാറ്റുന്നു

ഗംഭീരപരിപാടിയായി മാറ്റുന്നു

ത്രില്ലര്‍ ചിത്രമായ ഭാഗ്മതിയുടെ റിലീസിനായി കാത്തിരിക്കുകയാണ് പ്രേക്ഷകര്‍. പ്രഭാസിന്റെ സുഹൃത്തുക്കള്‍ നിര്‍മ്മിക്കുന്ന ചിത്രത്തിന്റെ ട്രെയിലര്‍ ലോഞ്ചില്‍ മുഖ്യാതിഥിയായി പ്രഭാസും എത്തുമെന്നുള്ള റിപ്പോര്‍ട്ടുകളാണ് ഇപ്പോള്‍ പുറത്തുവന്നിട്ടുള്ളത്.

ബിഎംഡബ്ലു സമ്മാനിച്ചു

ബിഎംഡബ്ലു സമ്മാനിച്ചു

അനുഷ്‌കയുടെ പിറന്നാള്‍ ദിനത്തില്‍ പ്രഭാസ് ബിഎംഡബ്ലു സമ്മാനിച്ചിരുന്നു. പ്രഭാസിന്റെ പിറന്നാള്‍ ദിനത്തില്‍ വില കൂടിയ വാച്ചായിരുന്നു അനുഷ്‌ക സമ്മാനിച്ചത്. പ്രഭാസിന്റെ സമ്മാനത്തോടെ ഇരുവരും പ്രണയത്തിലാണെന്ന കാര്യം ആരാധകര്‍ ഉറപ്പിക്കുകയായിരുന്നു. എന്നാല്‍ ഇരുവരും ഇതേക്കുറിച്ച് പ്രതികരിച്ചിട്ടില്ല.

സഹോയ്ക്ക് ശേഷം

സഹോയ്ക്ക് ശേഷം

സഹോയ്ക്ക് ശേഷം പ്രഭാസ് അഭിനയിക്കുന്ന ചിത്രത്തില്‍ അനുഷ്‌കയും അഭിനയിക്കുമെന്നുള്ള റിപ്പോര്‍ട്ടുകളും പ്രചരിക്കുന്നുണ്ട്. പ്രേക്ഷകരുടെ നിരന്തര ആവശ്യം മനസ്സിലാക്കിയാണ് ഇവര്‍ ഒരുമിച്ചെത്തുന്നത്.

തിരക്കഥയ്ക്ക് വേണ്ടിയുള്ള അന്വേഷണം

തിരക്കഥയ്ക്ക് വേണ്ടിയുള്ള അന്വേഷണം

അനുഷ്‌കയും പ്രഭാസും വീണ്ടും ഒരുമിച്ചെത്തും. ഇരുവരും ഇതിനുള്ള തയ്യാറെടുപ്പിലാണ്. പറ്റിയ തിരക്കഥ അന്വേഷിക്കുകയാണ് ഇവര്‍. സംവിധായകരെയും അന്വേഷിക്കുന്നുണ്ട്.

നല്ല കഥയായിരിക്കണം

നല്ല കഥയായിരിക്കണം

ബാഹുബലിക്ക് ശേഷം വീണ്ടും ഈ താരജോഡികള്‍ ഒരുമിച്ചെത്തുന്നതിനായി കാത്തിരിക്കുകയായിരുന്നു പ്രേക്ഷകര്‍. എന്നാല്‍ നല്ല കഥയായാല്‍ മാത്രമേ ഇവര്‍ ഒരുമിക്കൂവെന്നും റിപ്പോര്‍ട്ടുകളുണ്ട്.

ആരാധകരുടെ ഇഷ്ടത്തിന് പരിഗണന

ആരാധകരുടെ ഇഷ്ടത്തിന് പരിഗണന

ആരാധകരുടെ ഇഷ്ടത്തിനാണ് പ്രഥമ പരിഗണന നല്‍കുന്നത്. റൊമാന്റിക് ചിത്രത്തിനായുള്ള കാത്തിരിപ്പിലാണ് ആരാധകര്‍. ഇക്കാര്യം വ്യക്തമായി അറിയാവുന്ന താരങ്ങള്‍ ഒരുമിച്ചെത്താനുള്ള തയ്യാറെടുപ്പ് തുടങ്ങിക്കഴിഞ്ഞു.

സംവിധായകരെ സമീപിച്ചു

സംവിധായകരെ സമീപിച്ചു

തങ്ങളുടെ ആഗ്രഹം വ്യക്തമാക്കി പ്രഭാസും അനുഷ്‌കയും സംവിധായകരെയും സമീപിച്ചിരുന്നു. എന്നാല്‍ ഇതുവരെ ഒരു ചിത്രവുമായി ഇവര്‍ കരാറിലായിട്ടില്ല.

ആക്ഷനില്‍ നിന്നും മോചനം

ആക്ഷനില്‍ നിന്നും മോചനം

ആക്ഷന്‍ ചിത്രങ്ങളില്‍ നിന്നും മോചനം നേടാന്‍ വേണ്ടിയാണ് പ്രഭാസ് ശ്രമിക്കുന്നത്. റൊമാന്റിക് ചിത്രവുമായി പ്രേക്ഷകര്‍ക്ക് മുന്നിലേക്കെത്താനാണ് അനുഷ്‌കയും പ്രഭാസും ശ്രമിക്കുന്നത്.

വിവാഹം കഴിക്കുന്നുവെന്ന് വാര്‍ത്തകള്‍

വിവാഹം കഴിക്കുന്നുവെന്ന് വാര്‍ത്തകള്‍

ബാഹുബലിയിലൂടെ പ്രേക്ഷക ഹൃദയംകവര്‍ന്ന താരജോഡികളായ പ്രഭാസും അനുഷ്‌കയും ജീവിതത്തിലും ഒരുമിക്കുന്നുവെന്ന വാര്‍ത്ത പുറത്തുവന്നിരുന്നു. എന്നാല്‍ പിന്നീട് ഇരുവരും ഇത് നിരസിച്ച് രംഗത്തെത്തിയിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X